നവ കേരള സൃഷ്ടിക്ക് പുതു വഴികൾ -പുത്തലത്ത് ദിനേശൻ 11-03 -2025 ദേശാഭിമാനി ലേഖനം

നവ കേരള സൃഷ്ടിക്ക് പുതു വഴികൾ -പുത്തലത്ത് ദിനേശൻ 11-03 -2025 ദേശാഭിമാനി ലേഖനം

സി പി ഐ എം 24 പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം നവകേരള സൃഷ്ടി പുതിയ കാലഘട്ടത്തിൽ യെങ്ങനെ നടപ്പാക്കാനാകുമെന്ന ചർച്ചയും നടത്തി .മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖ അവതരിപ്പിച്ചത്.സംസ്ഥാന സർക്കാർ നേരിടുന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു അവയെ മറികടക്കാനുള്ള വഴികളും ഉൾപ്പെടുന്നതാണ് ഈ രേഖ

തുടർഭരണം കിട്ടിയ സാഹചര്യത്തിൽ ദീർഘകാല കാഴ്ചപ്പാടോടെ വികസന പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ നവ കേരളത്തിനായി പാർട്ടി കാഴ്ചപ്പാട് എന്ന രേഖ അവതരിപ്പിച്ചിരുന്നു. അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജനജീവിതം അന്താരാഷ്ട്ര തലത്തിലെ വികസിത മദ്യവർഗ രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരേഖ.

അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് കേരള വികസനം എങ്ങനെ സാധ്യമാക്കണം എന്നതിനെ മുൻനിർത്തി, 1956 തൃശ്ശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഒരു രേഖ അവതരിപ്പിച്ചിരുന്നു. ഇതിൽ മുന്നോട്ടുവെച്ച ജന്മിത്വത്തെ തകർത്തുകൊണ്ടേ ആധുനിക കേരളം സൃഷ്ടിക്കാൻ ആകുമെന്ന് കാഴ്ചപ്പാടാണ് 1957ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരിന് വഴികാട്ടിയായത്. അതിന്റെ അടിസ്ഥാനത്തിൽ ഭൂപരിഷ്കരണത്തിലൂടെ ജന്മിത്തം അവസാനിപ്പിച്ച് ആധുനിക ലോകത്തേക്കുള്ള വഴിയിലേക്ക് കേരളത്തെ ആ സർക്കാർ നയിച്ചു. ഭൂപരിഷ്കരണ നടപടികൾ മൂലം ജന്മി വർഗ്ഗം ഇല്ലാതായി. ആധുനിക മുതലാളിത്തത്തിന്റെ ലോകത്തിലേക്ക് കേരളവും പ്രവേശിച്ചു. അടിസ്ഥാന വിഭാഗങ്ങൾക്ക് നിരവധി നേട്ടങ്ങൾ ഉറപ്പാക്കിയും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് സംസ്ഥാന സർക്കാർ മുന്നോട്ട് പോയി. ഒട്ടേറെ സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി.

ആഗോളവൽക്കരണ നയങ്ങൾ രാജ്യത്തെ രൂപപ്പെട്ടതോടെ കേരള വികസനം പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നില വന്നു. സംസ്ഥാനം സാമൂഹ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ഉൾപ്പെടെ നിലനിർത്തണമെങ്കിൽ അടിസ്ഥാന മേഖലകളായ കൃഷിയും വ്യവസായവും വർധിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാന ചർച്ചാവിഷയമായി. എകെജി പഠന ഗവേഷണ കേന്ദ്രം നടത്തിയ അന്താരാഷ്ട്ര കോൺഗ്രസ് ഇത് മുന്നോട്ടുവച്ചു. ഭരണസംവിധാനം വികേന്ദ്രീകരിക്കപ്പെട്ടതിന്റെ പ്രാധാന്യവും പഠന കോൺഗ്രസ്സും എടുത്തു പറഞ്ഞു.

ഈ ധാരണയും കൂടി ഉൾക്കൊണ്ടാണ് പിൻകാല എഴുതിയത് സർക്കാരുകൾ പ്രവർത്തിച്ചത്. ഉൽപാദന വർദ്ധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുകയും എന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കേണ്ടത് എന്ന പൊതു കാഴ്ച്ചപ്പാട് രൂപീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കുകയും ഒപ്പം സമ്പദ്ഘടനയെ വളർത്തിയെടുക്കുകയും ആണ് ഇന്നത്തെക്കാലത്ത് ചെയ്യേണ്ടതെന്ന് നിലപാടിലേക്ക് പാർട്ടി എത്തിച്ചേർന്നത്.

2011 -16 യുഡിഎഫ് സർക്കാർ ആഗോളവൽക്കരണം നയം അതേപോലെ നടപ്പാക്കിയത് മൂലം കേരളം വലിയ ദുരന്തത്തിലേക്ക് എറിയപ്പെട്ടു. ഈ ഘട്ടത്തിലാണ് മേൽപ്പറഞ്ഞ ബദൽ നയങ്ങൾ മുന്നോട്ടു വച്ചുള്ള പ്രകടനപത്രിക ജനങ്ങൾക്ക് മുൻപാകെ എൽഡിഎഫ് അവതരിപ്പിച്ചത്. അക്കാലത്തെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളും ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഇടപെടലും കൂടിച്ചേർന്നപ്പോൾ എൽഡിഎഫിനെ വൻഭൂരിപക്ഷത്തോടെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തിലാണ്.

പ്രകടനപത്രികയിൽ മുന്നോട്ടുവച്ച കാഴ്ചപ്പാട് അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നതിന് മുഖ്യമന്ത്രി നേതൃപരമായ പങ്കുവഹിച്ചു. പ്രകടനപത്രിയിലെ നിർദ്ദേശങ്ങൾ ഏറെക്കുറെ നടപ്പിലാക്കി. പ്രകൃതിദുരന്തങ്ങളിൽ ജനങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ സമീപനം ലോകശ്രദ്ധ നേടി. ഇത് രണ്ടാമതും എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ എത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് നവ കേരളത്തിന് വേണ്ടിയുള്ള രേഖ എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം തയ്യാറാക്കിയത്.

വരുന്ന 25 വർഷത്തെ കേരളത്തിൽ കൈവരിക്കേണ്ട വികസനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രേഖ നാടിന്റെ ബഹുമുഖ സാധ്യതകളെ ഇന്നത്തെ സാഹചര്യത്തിൽ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു. എന്നാൽ ഇത്തരം ഒരു വികസന കാഴ്ചപ്പാട് സ്വീകരിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ നാടിനെ സഹായിക്കുന്ന എൽഡിഎഫ് സർക്കാരെ താഴെയിറക്കാനുള്ള നീക്കമാണ് യുഡിഎഫും ബിജെപിയും മറ്റു മതരാഷ്ട്ര വാദികളും പിന്തിരിപ്പന്മാരും ചേർന്ന് നടത്തിയത്. ബിജെപി ആകട്ടെ അവരുടെ കേന്ദ്രസർക്കാരിന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കി. എൽഡിഎഫ് സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ച വികസന പ്രവർത്തനങ്ങളും നാടിനൊപ്പം നിന്ന് സർക്കാർ നടത്തുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളും തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിച്ചത്. യുഡിഎഫ് ആകട്ടെ അതിനു പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്നു. ഈ പുതിയ സാഹചര്യത്തിൽ നവ കേരള സൃഷ്ടിക്ക് പുതിയ വഴി കൂടി അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമായി. ആ ഉത്തരവാദിത്വമാണ് നവ കേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിലൂടെ സംസ്ഥാന സമ്മേളനം നിർവഹിച്ചത്. വർത്തമാനകാലത്തെ കേരള വികസനത്തിനുള്ള ഇടപെടലിന്റെ മറ്റൊരു കാൽവയ്പ്പാണ് നവ കേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖ

കഴിഞ്ഞ സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ച വികസന കാഴ്ചപ്പാടുകളെ തുരങ്കം വയ്ക്കാനാണ് ഇപ്പോൾ വലതുപക്ഷം പരിശ്രമിക്കുന്നത്. നവകേരള സൃഷ്ടിക്ക് കിഫ്ബിയുടെ സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തി. ബജറ്റിന് പുറത്ത് പണ സ്വരൂപണം നടത്തി പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനായി കിഫ്‌ബിയെ ശക്തിപ്പെടുത്തി. ഇതിലൂടെ 80,000 കോടി വികസന പ്രവർത്തനം നടന്നു വരികയാണ്. പശ്ചാത്തല സൗകര്യം വികസനത്തിന് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിന് വഴിയൊരുക്കാൻ കൂടിയാണ് ഇതുവഴി ലക്ഷ്യമിട്ടത്. അതുപോലെ പെൻഷൻ ഫണ്ടിലൂടെ പണം സ്വരൂപിച്ച് ക്ഷേമ പെൻഷൻ മുടക്കം കൂടാതെ വിതരണം ചെയ്യാനുള്ള പദ്ധതികളും ആവിഷ്കരിച്ചു.

ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ ആണ് കിഫ്ബിയും പെൻഷൻ ഫണ്ടുമെല്ലാം എടുക്കുന്ന വായ്പകൾ സർക്കാരിന്റെ പൊതു കടമെടുപ്പിന്റെ പരിധിക്ക് അകത്ത് ഉൾപ്പെടുത്തുന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി എടുക്കുന്ന കടം കേന്ദ്രസർക്കാരിന്റെ കടപരിധിയിൽ വരുന്നില്ല. രാഷ്ട്രീയ വിദേശത്തിന്റെ പേരിൽ കേന്ദ്രം കേരളത്തിനെതിരെ തെറ്റായ നിലപാട് സ്വീകരിക്കുകയായിരുന്നു.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം ശക്തിപ്പെട്ട സാഹചര്യത്തിൽ നേരത്തെ മുന്നോട്ടുവച്ച നമ്മുടെ ബദൽ കാഴ്ചപ്പാടുകൾ കൂടുതൽ സൂക്ഷ്മതലത്തിലേക്ക് വികസിപ്പിക്കേണ്ടി വന്നു. കിഫ്‌ബിക്ക് ലഭിക്കുന്ന പണം സർക്കാരിന്റെ കടപരിധിയിൽ പെടുത്തിയ സാഹചര്യത്തെ മറികടക്കേണ്ടത് ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് വരുമാനങ്ങൾ കണ്ടെത്തേണ്ടത് പ്രധാനമായത്. കിസ്ബിയുമായി ബന്ധപ്പെട്ട സൗകര്യങ്ങളിൽ നിന്ന് പണം കണ്ടെത്തിയേ മതിയാകൂ എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഇത് സാധിക്കണമെങ്കിൽ നമ്മുടെ ആഭ്യന്തര വരുമാനം വികസിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം വിഭവ സമാഹരണത്തിന് സാധ്യതയുള്ള മേഖലയാണ് സഹകരണ പ്രസ്ഥാനം. ഇവയെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും യോജിപ്പിച്ച് പ്രവർത്തിച്ചാൽ ഉള്ള വികസന സാധ്യതകൾ രേഖ ഊന്നിട്ടുണ്ട്.

ലോകത്തെ പല രാജ്യങ്ങളും വികസനത്തിനായുള്ള മൂലധന നിക്ഷേപം കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ചത് പ്രവാസികളാണെന്ന് കാര്യവും രേഖ ഓർമ്മപ്പെടുത്തുന്നുണ്ട് . ഇത്തരത്തിലുള്ള മൂലധനങ്ങൾ സ്വീകരിക്കുമ്പോൾ അവ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ഹനിക്കുന്നവ അല്ല എന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിക്കുന്നു. ഏറെക്കാലമായി വർദ്ധനയൊന്നും വരുത്താതെ പല മേഖലകളും ഉണ്ട്. സാധാരണ ജനങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകാതെ ആ മേഖലയിൽ നിന്ന് കൂടുതൽ വിഭവസമാഹരണം സാധ്യമാണോ എന്ന ചർച്ചയും രേഖ മുന്നോട്ടു വച്ചിട്ടുണ്ട്. ഡാമിൽ നിന്ന് മണൽവാരി വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകൾ നല്ല നിലയിൽ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം രേഖയിലുണ്ട്.

കേന്ദ്രം കേരളത്തിൽ ഞെരുക്കുമ്പോൾ സമ്പന്നരിൽ നിന്ന് അധിക വരുമാനത്തിന്റെ സാധ്യതകൾ ആരായേണ്ടതിന്റെ പ്രാധാന്യത്തെയും ഓർമ്മിപ്പിക്കുന്നു. ഒരു പുനരുദ്ധാരണവും സാധ്യമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ ചലിപ്പിക്കുന്നതിന് ശക്തമായ നിബന്ധനകളോടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിൽ വലിയ സാധ്യതകളാണ് ടൂറിസവും കരിമണലും. ഇവയെ ഉപയോഗപ്പെടുത്താൻ ആകണം.
കേരളത്തിൽ വലിയ സാധ്യതകളാണ് ടൂറിസവും കരിമണലും. ഇവയെ ഉപയോഗപ്പെടുത്താൻ ആകണം. കേരളത്തിലെ കൂടുതൽ വ്യവസായങ്ങൾ എത്തിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യം വികസിപ്പിച്ച നിക്ഷേപങ്ങൾ വർധിപ്പിക്കുക എന്നതാണ് ഈ രേഖയിൽ മുന്നോട്ട് വെക്കുന്നത്.

വിഭവസമാഹരണത്തിന്റെ ഇത്തരം നിർദ്ദേശങ്ങൾ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുന്നതാണ് രേഖ നിർദേശിച്ചത്. വിവിധ മേഖലകളിലെ ഇടപെടലുകളും സാധ്യതകളും ചർച്ചചെയ്യുന്നുണ്ട്. കാർഷിക വ്യവസായിക മേഖലയിലെ ഉത്പാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ ഇതിലുണ്ട് ഐടി ടൂറിസം തുടങ്ങിയ മേഖലകളും അഭിമുഖീകരിക്കുന്നുണ്ട്.

വൈജ്ഞാനിക സമ്പദ്ഘടന ശക്തിപ്പെടാൻ സർവ്വകലാശാല തലത്തിലുള്ള പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഇതിലുണ്ട്. ആരോഗ്യരംഗത്ത് ലോകത്തെ എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായി കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മാറ്റേണ്ടതുണ്ട്. അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പുതിയ നിർദ്ദേശങ്ങൾ ഇതിലുണ്ട് ജീവിതത്തിന്റെ സമസ്ത മേഖലകളെയും മുന്നോട്ട് നയിക്കുക എന്നത് രാഷ്ട്രീയപാർട്ടിയുടെ ഉത്തരവാദിത്തമാണ് ഈ കാഴ്ചപ്പാടോടെയുള്ള ചർച്ചകളാണ് സമ്മേളനത്തിൽ നടത്തിയിട്ടുള്ളത് കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് മുൻപ് തന്നെ വികസനരേഖ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ് ഈ ഇടപെടൽ.