കേരളത്തിലെ 11124sq.km ഫോറസ്റ്റ് ഏരിയയിൽ പ്ലാന്റേഷൻ എത്രയാണ്

ചില ജനാതിപത്യ വാദികൾ ‘ഡാറ്റയ്ക്ക് മറുപടി’ എന്നൊക്കെ ടൈറ്റിൽ എഴുതി കമന്റ് ബോക്‌സ് ആദ്യമേ അടച്ചുപൂട്ടിയ ശേഷം മാത്രമേ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങൂ.

നേരെ കാര്യത്തിലോട്ടു കടക്കാം.

  1. കേരളത്തിലെ 11124sq.km ഫോറസ്റ്റ് ഏരിയയിൽ പ്ലാന്റേഷൻ എത്രയാണ്… ?

ഉത്തരം. 1791sq.km എന്നുവെച്ചാൽ 16% . ഇത് കേരളാ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, കേരളാ ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവരുടെ കീഴിലാണ്. അങ്ങനെ പറയുമ്പോൾ ഒരു ത്രിൽ ഇല്ലാത്തതുകൊണ്ട് തേക്ക്, റബ്ബർ,യൂക്കാലി പിന്നെ ബ്രാക്കറ്റിൽ ടോട്ടൽ ഫോറസ്റ്റ് എരിയയുടെ പകുതി എന്നിങ്ങനെ എഴുതി ചേർക്കാം. ആരെങ്കിലും വിശ്വസിക്കുകയാണെങ്കിൽ ആയിക്കോട്ടെ. (കമന്റ് 1)

  1. സംസ്ഥാനത്തിന്റെ മുക്കാൽ ഭാഗം വനസമാനമാണ് എന്നു പറയുന്നത് തെറ്റാണ്. ഫോറസ്റ്റ് കവർ വനമല്ല. 75% ആണ് മുക്കാൽ ഭാഗം, 59% അല്ല. 😊

ഉത്തരം. വനം ആണെന്ന് ആരും പറയുന്നില്ല. പോസ്റ്റിൽ തന്നെ വനസമാനമാണ് എന്നായിരുന്നു പ്രയോഗം. പക്ഷെ അങ്ങനെപോലും പറയാൻ പാടില്ല എന്നാണ് ജനാതിപത്യവാദി വാശി പിടിക്കുന്നത്. അങ്ങേർക്ക് വേണ്ടി കുറച്ചൂടെ കണക്ക് പറയേണ്ടിവരും.

സംസ്ഥാനത്തെ ആകെ ഫോറസ്റ്റ് കവർ = 54.42%

ഇതിലൊരു പ്രശ്നമുണ്ട്. ഈ കണക്കെടുപ്പിനുവേണ്ടി ഒരു ഹെക്ടറോ അതിനു മുകളിലുള്ളതോ ആയ 10%ത്തിനു മുകളിൽ കനോപ്പി ഡെൻസിറ്റിയുള്ള സ്ഥലങ്ങളാണ് എടുത്തിട്ടുള്ളത്. അതിൻറെ താഴെയുള്ള ഏരിയകളിൽ ഉള്ള കനോപ്പി കവർ കൗണ്ട് ചെയ്യുന്നില്ല. അതിനായിട്ടു ട്രീ കവർ വേറെ കണക്കെടുത്തിട്ടുണ്ട്. അതേതാണ്ട് 2936sq.km വരും. എന്നുവെച്ചാൽ 8%. അപ്പൊ ആകെ ട്രീ കവർ 54+8 = 62% of GA.

തീർന്നില്ല. ഈ കണക്കെടുക്കുന്ന LISS3 സെൻസറിന്റെ റെസലൂഷൻ 24sq.m ആണ്. അതിൽ താഴെയുള്ള ട്രീ കവർ ഈ സർവേയിങ്ങിൽ ഉൾക്കൊള്ളുന്നില്ല. വീടിനു മുൻപിലത്തെ ഒറ്റത്തെങ്ങും പ്പാവ്‌, മാവുകളൊന്നും കൗണ്ട് ചെയ്യപ്പെടാൻ സാധ്യതയില്ലെന്ന് സാരം. അതിന്റെകൂടി ട്രീ കവർ കണക്കിലെടുത്താൽ മുക്കാൽ ഭാഗത്തേക്ക് ചെറുതായി എത്തിച്ചേരുന്നത് കാണാം.

  1. കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകയിലേയും ആനകളെ അങ്ങനെ വേർതിരിക്കാൻ കഴിയുകയില്ല. അവ യാത്ര ചെയ്യുന്ന ജീവികളാണ്.

ഉത്തരം. ഫോറസ്റ്റ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് അത്ര ബുദ്ധിയില്ലാത്ത ആളുകളാണ് എന്നു വിചാരിക്കരുത്. കേരളത്തിലെ എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും ഒരു ദിവസമാണ് സർവേ നടക്കുന്നതെന്ന് ഈ പോസ്റ്റ് ചെയ്ത ആൾക്ക് അറിയുമോ?. രാജ്യത്തെ അംബ്രല്ല പ്രോജക്റ്റിന്റെ കീഴിലാണ് ഈ സർവേകൾ മുഴുവനും. ഓരോ സ്റ്റേറ്റും തോന്നിയ ദിവസം സർവേ നടത്തുകയല്ല ഇവിടെ ചെയ്യുന്നത്.

  1. കേരളം സംസ്ഥാനം രൂപീകരിച്ച സമയത്തു 25% ആയിരുന്നു വനം എന്നത് നുണയാണ്.

ഉത്തരം. 1959 ലെ എക്കണോമിക് റിവ്യൂ പേജ് നമ്പർ 5 ഇവിടെ കമന്റിൽ കൊടുത്തിട്ടുണ്ട്. കേരളാ ഗവണ്മെന്റ് സ്ഥിതിവിവരക്കണക്കാണ്. നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്കറിയാം. ഔദ്യോഗിക രേഖകളിൽ അന്ന് വനം 25% ആയിരുന്നു.