ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 16.05.2021 മുതല്‍ 18.06.2022 വരെ
പോലീസ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ട് രൂപീകരിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് രൂപം നല്‍കിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടില്‍ നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 19.07.2021 ന് പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിച്ചു.
കണ്ണൂര്‍ ജില്ലയെ ഭരണസൗകര്യത്തിനായി ജില്ലാ പോലീസ് മേധാവിമാരുടെ ചുമതലയില്‍ സിറ്റി, റൂറല്‍ പോലീസ് ജില്ലകളായി വിഭജിച്ച് സുഗമമായ ക്രമസമാധാനപാലനം ഉറപ്പാക്കി. ഇതിനായി 49 മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചു.
കോഴിക്കോട് റൂറല്‍ പോലീസ് ജില്ല കേന്ദ്രീകരിച്ച് കെ.എ.പി ആറാം ദളം രൂപീകരിച്ചു. ഇതിനായി 100 പോലീസ് കോണ്‍സ്റ്റബിള്‍മാരുടേത് ഉള്‍പ്പെടെ 113 തസ്തികള്‍ പുതുതായി സൃഷ്ടിച്ചു.
മലപ്പുറം, എറണാകുളം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി, വയനാട് എന്നീ പോലീസ് ജില്ലകളില്‍ ജില്ലാതല ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ സ്ഥാപിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ സ്ഥാപിതമായി.
ഇലക്ട്രോണിക് തെളിവുകള്‍ ശേഖരിക്കുന്നതില്‍ മികവ് പുലര്‍ത്തിയ സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിയിലെ ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാര നേട്ടം.
91 പുതിയ പോലീസ് കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളുമാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പോലീസ് സേനയ്ക്ക് ലഭിച്ചത്. പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, വിവിധ സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍, പോലീസ് ബാരക്കുകള്‍, ഫോറന്‍സിക് സയന്‍സ് ലാബുകള്‍, പരിശീലന കേന്ദ്രങ്ങള്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ ആസ്ഥാന മന്ദിരം, പോലീസ് ഗവേഷണ കേന്ദ്രം, നീന്തല്‍കുളം, പി.റ്റി നഴ്സറി എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
പോലീസിന്‍റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍, സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ 30.11.2021 ന് നിലവില്‍ വന്നു. എല്ലാ പോലീസ് ജില്ലകള്‍ക്കും പ്രത്യേക വെബ്സൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി.
കേരളാ പോലീസിന്‍റെ ഡ്രോണ്‍ ഫോറന്‍സിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ 13.08.2021 ല്‍ നിലവില്‍ വന്നു. രാജ്യത്ത് ഇത്തരം സംവിധാനം സ്വന്തമാക്കിയ ആദ്യത്തെ പോലീസ് ഏജന്‍സിയാണ് കേരളാ പോലീസ്.
ഡാര്‍ക്ക് വെബിലെ നിഗൂഢതകള്‍ നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി ഹാക്ക് പി സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ കേരളാ പോലീസ് 'ഏൃമുിലഹ 1.0چ എന്ന സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തു. ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്ന് കച്ചവടം, ആയുധ വ്യാപാരം,സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുവാനും സാധിക്കും. അന്താരാഷ്ട്ര വിപണിയില്‍ 20 മുതല്‍ 25 കോടിരൂപ വരെ വിലവരുന്ന സോഫ്റ്റ് വെയറാണ് ഇത്.
പ്രശസ്ത സൈബര്‍ കോണ്‍ഫറന്‍സ് ആയ കൊക്കൂണിന്‍റെ 14 ാം എഡിഷന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള സൈബര്‍ വിദഗ്ദ്ധരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16,000 ല്‍ അധികം പേര്‍ പങ്കെടുത്തു. യു.എ.ഇ സര്‍ക്കാരിന്‍റെ സൈബര്‍ സുരക്ഷാ തലവന്‍ ഡോ.മുഹമ്മദ് അല്‍ കുവൈറ്റി, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ എന്നിവരുള്‍പ്പെടെയുളള വിദഗ്ദ്ധര്‍ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്ലിനും സൈബര്‍ ഡോമിനും 2020-21 വര്‍ഷത്തെ ദേശീയ ഇ ഗവേണന്‍സ് അവാര്‍ഡ് ലഭിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിലുളള മികവ് പരിഗണിച്ച് സൈബര്‍ ഡോമിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ജനശ്രദ്ധപിടിച്ചു പറ്റിയ ആയ വിസ്മയ കേസില്‍ ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ അവലംബിച്ച് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ കേരളാ പോലീസിനായി. അസ്വാഭാവിക മരണമായി അവസാനിക്കുമായിരുന്ന കേസ് പോലീസിന്‍റെ കുറ്റമറ്റ അന്വേഷണ മികവ് കൊണ്ടുമാത്രമാണ് സ്ത്രീധന പീഢന മരണമാണെന്ന് തെളിയിക്കപ്പെട്ടത്.
2021 ല്‍ പോലീസിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒരു മില്ല്യന്‍ ഫോളോവേഴ്സ് എന്ന അസാധാരണ നേട്ടത്തിന് അര്‍ഹമായി. ഈ മേഖലയിലെ ന്യുയോര്‍ക്ക് പോലീസിന്‍റെയും ഇന്‍റര്‍പോളിന്‍റെയും റിക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കേരളാ പോലീസ് ഈ നേട്ടം കൈവരിച്ചത്.
കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന് ലഭിച്ചു. അഴീക്കല്‍ മുതല്‍ പരവൂര്‍ വരെയുളള സ്ഥലങ്ങളില്‍ കണ്ടല്‍കാടുകള്‍ സ്ഥാപിച്ച് തീരസംരക്ഷണത്തിന് നല്‍കിയ അതീവ പ്രാധാന്യമാണ് നീണ്ടകര പോലീസ് സ്റ്റേഷനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഇടുക്കി ജില്ലയിലെ മുട്ടം പോലീസ് സ്റ്റേഷന് ഐ.എസ്.ഒ 9001 : 2015 പുരസ്കാരം. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, കൃത്യമായ ക്രമസമാധാനപാലനം, സ്റ്റേഷന്‍ പരിധിയിലെ സമാധാന സംരക്ഷണം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.
കോവിഡ് കാലത്ത് ആരോഗ്യവകുപ്പുമായി ചേര്‍ന്നുളള മികച്ച പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആലപ്പുഴ ജില്ലയിലെ ആദ്യ പോലീസ് സ്റ്റേഷനാണ് മാരാരിക്കുളം.
തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷന് ഐ.എസ്.ഒ 9001 : 2015 പുരസ്കാരം. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, കൃത്യമായ ക്രമസമാധാനപാലനം, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുളള പൊതുജനസേവനം, സ്റ്റേഷന്‍ പരിധിയിലെ ജൈവവൈവിധ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.
തൃശൂര്‍ സിറ്റി പോലീസ് ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷന് ഐ.എസ്.ഒ 9001 : 2015 പുരസ്കാരം. ഐ.എസ്.ഒ 9001 : 2015 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന തൃശൂര്‍ ജില്ലയിലെ ആദ്യ പോലീസ് സ്റ്റേഷനാണ് മണ്ണുത്തി. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, കൃത്യമായ ക്രമസമാധാനപാലനം, മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുളള മികവ്, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുളള പൊതുജനസേവനം എന്നിവ അവാര്‍ഡിന് പരിഗണിച്ചു.
കഴിഞ്ഞകൊല്ലത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫിക്ക് തൃശൂര്‍ റൂറലിലെ മണ്ണുത്തി പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലയിലെ പട്ടാമ്പി പോലീസ് സ്റ്റേഷനുകള്‍ക്ക് രണ്ടാംസ്ഥാനവും എറണാകുളം റൂറലിലെ മുളന്തുരുത്തി പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.
രക്തദാനം സുഗമമാക്കുന്നതിനായി പോലീസ് മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ലഭ്യമാക്കിയ പോല്‍-ബ്ലഡ് സംവിധാനത്തിന്‍റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രക്തം ആവശ്യമുള്ളവര്‍ക്കും രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോലീസിന്‍റെ പോല്‍-ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതനുസരിച്ച് രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റും ചെയ്ത് നല്‍കും.
കേരളാ പോലീസിന്‍റെ പെഞ്ചക് സെല്ലറ്റ് ടീമിന് മൂന്ന് വെങ്കല മെഡലുകള്‍. പഞ്ചാബില്‍ നടന്ന സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്, നാഷണല്‍ ഫെഡറേഷന്‍ കപ്പ് എന്നീ മത്സരങ്ങളിലാണ് കേരളാ പോലീസ് താരങ്ങള്‍ നേട്ടം കരസ്ഥമാക്കിയത്.
ഡെന്‍മാര്‍ക്കില്‍ നടന്ന ഡാനിഷ് ഓപ്പണ്‍ സിമ്മിംഗ് മീറ്റില്‍ പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ കേരളാ പോലീസിന്‍റെ അഭിമാനതാരം സജന്‍ പ്രകാശിന് സ്വര്‍ണ്ണ മേഡല്‍ നേട്ടം.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളാ പോലീസ് സൈബര്‍ ഡോം.
പ്രകൃതി സൗഹൃദ ഹോവര്‍ പട്രോളിംഗ് സംവിധാനവുമായി കൊച്ചി സിറ്റി പോലീസ്.
സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 13 ജില്ലകളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ അഞ്ചു ജില്ലകളില്‍ ഒന്നാം സ്ഥാനവും മൂന്നു ജില്ലകളില്‍ രണ്ടാം സ്ഥാനവും പോലീസിന് ലഭിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുളള കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ കരസ്ഥമാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന് രൂപം നല്‍കി. നാല് റേഞ്ചുകളിലായി നാല് എസ്.പിമാരുടെ നേതൃത്വത്തിലായിരിക്കും എക്കണോമിക് ഒഫന്‍സസ് വിങ്ങിന്‍റെ പ്രവര്‍ത്തനം. ഇതിനായി 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും സൃഷിടിച്ചു.
കുറ്റാന്വേഷണ രംഗത്ത് വന്‍ മുന്നേറ്റം
2021 ജൂണ്‍ 10 ന് വയനാട് പനമരം നെല്ലിയമ്പത്തെ വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍ പോലീസിന്‍റെ കുറ്റമറ്റ അന്വേഷണത്തില്‍ പ്രതിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഇവരുടെ അയല്‍വാസിയായ യുവാവ് അര്‍ജ്ജുന്‍ ആണ് പോലീസ് പിടിയിലായത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും നിരീക്ഷണത്തില്‍ വച്ച ശേഷം എല്ലാ തെളിവുകളും ശേഖരിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡിവൈ.എസ്.പി എ.പി ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മൂവായിരത്തോളം കുറ്റവാളികളെ നേരില്‍കണ്ടും 150 ഓളം സി.സി ടി.വി ദൃശ്യങ്ങളും അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു.
കേശവദാസപുരം മനോരമ വധക്കേസ് - തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തി രക്ഷപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ 24 മണിക്കൂറിനകം കസ്റ്റഡിയിലാക്കി കേരളാപോലീസ്. കൊലപാതകം നടത്തി ട്രെയിനില്‍ രക്ഷപ്പെട്ട 21 കാരനായ പ്രതി ആദംഅലിയെ ചെന്നൈ എക്സ്പ്രസില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം അറിഞ്ഞയുടന്‍ അയല്‍വീടുകളിലേയും റെയില്‍വേ സ്റ്റേഷനിലെയും ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമായ പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്യാന്‍ പോലീസിന് സഹായകമായത്. 2022 ഓഗസ്റ്റ് 7 ഞായറാഴ്ചയാണ് മനോരമയെ തൊട്ടടുത്ത പുരയിടത്തിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2022 മെയ് 26 ന് കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയുടേത് സ്ത്രീധന പീഢനത്തെ തുടര്‍ന്നുളള മരണമാണെന്ന് പോലീസ് കണ്ടെത്തി. ചേര്‍ത്തല തണ്ണീര്‍മുക്കത്ത് 42 വയസ്സുളള ഹെനയാണ് മരണപ്പെട്ടത്. ഏഴ് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുളള നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇവര്‍ മരണപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹെനയുടെ തലയില്‍ 13 ചതവുകളും നിരവധി മുറിവുകളുമുണ്ടായിരുന്നു. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലൂടെയാണ് ഭര്‍ത്താവായ അപ്പുക്കുട്ടനാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.
2022 ഏപ്രില്‍ 9 നും 11 നും ഇടയില്‍ വയനാട് പുല്‍പ്പളളി ടൗണില്‍ പട്ടാപ്പകല്‍ നടന്ന മോഷണക്കേസിലെ പ്രതികളായ അന്യസംസ്ഥാനക്കാരെ ആസ്സാമിലെത്തി അതി സാഹസികമായി പോലീസ് പിടികൂടി. ഓപ്പറേഷന്‍ അസ്സം എന്ന പേരിലായിരുന്നു പോലീസ് ആക്ഷന്‍. വയനാട് ജില്ലയില്‍ നിരന്തര മോഷണം നടത്തി ജനങ്ങളെ ഭീതിയിലാക്കിയ അന്തര്‍സംസ്ഥാന മോഷണ സംഘമാണ് പിടിയിലായത്. നിരവധി ക്യാമറകള്‍ ഇതിനായി പോലീസ് നിരീക്ഷണ വിധേയമാക്കി.
ജനുവരി 2022 - ചരക്കുലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ നിറച്ച് കടത്തിയ 400 കിലോ കഞ്ചാവ് അതിവിദഗ്ധമായി പിടിച്ചെടുത്ത് ചാലക്കുടി പോലീസ്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തുന്നുവെന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിന്ന് സ്ഥിരമായി സംസ്ഥാന അതിര്‍ത്തി കടന്നു പോകുന്ന വാഹനങ്ങളെയും അതിലെ യാത്രക്കാരെയും കേന്ദ്രീകരിച്ച് ചാലക്കുടി ഡിവൈ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അന്വേഷണം നടത്തി. കഞ്ചാവ് കച്ചവടം നടത്തുന്ന സ്ഥിരം കുറ്റവാളികളുടെ ഫോണ്‍ നമ്പരുകളും അന്വേഷണ വിധേയമാക്കി. സംശയമുളള നമ്പരുകള്‍ ടോള്‍ബൂത്തുകളിലൂടെ കടന്നുപോകുന്ന സമയം കൃത്യമായി കണ്ടെത്തി കൊടകര ദേശീയപാതയില്‍ വാഹനപരിശോധന നടത്തിയാണ് സംസ്ഥാന പോലീസ് വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ചന്തപ്പുര സ്വദേശി ലുലു(32), പെരിങ്ങണ്ടൂര്‍ സ്വദേശി ഷാഹിന്‍(33), പൊന്നാനി സ്വദേശി സലിം(37) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുളള മുന്തിയ ഇനം കഞ്ചാവാണ് പോലീസ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം കഞ്ചാവ് കേരളത്തില്‍ ഗ്രാമിന് അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ വില്‍പ്പനനടത്തുന്നു. വന്‍ലാഭം ലക്ഷ്യം വച്ച് നടത്തിയ ലഹരികടത്താണ് പോലീസിന്‍റെ നിരന്തര നിരീക്ഷണത്തിലൂടെ തടഞ്ഞത്. ആന്ധ്രയിലെ അനക്കാപ്പളളിയില്‍ നിന്ന് പായ്ക്കറ്റുകളാക്കി കടലാസ് കൊണ്ട് മൂടിയായിരുന്നു കടത്ത്. ചരക്കുലോറിയില്‍ പുസ്തകത്തിന്‍റെ പുറംകവര്‍ ഉണ്ടാക്കുന്ന പേപ്പര്‍ നാലുവശവും നിറച്ച് നടുക്കായി കഞ്ചാവ് പായ്ക്കറ്റുകള്‍ അടുക്കിയാണ് സംഘമെത്തിയത്. ആറു മാസത്തിനുളളില്‍ 700 കിലോയിലധികം കഞ്ചാവാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള ക്രൈംസ്ക്വാഡ് കൊരട്ടി, പുതുക്കാട്, കൊടകര എന്നീ സ്ഥലങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.
ലോക്ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഉയര്‍ന്നലാഭം ലക്ഷ്യംവച്ചാണ് യുവാക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തുന്നതിന് തയ്യാറാകുന്നത്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് കേരളാ പോലീസിന്‍റെ ലഹരിവേട്ട. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദ്ദേശപ്രകാരം ങശശൈീി ഉഅഉ (ഉൃശ്ല മഴമശിെേ ഉൃൗഴ) എന്നപേരില്‍ ലഹരി വസ്തുക്കള്‍ക്കെതിരെ വിപുലമായ പരിശോധനകളും ബോധവല്‍ക്കരണ പരിപാടികളുമാണ് പോലീസ് നടത്തിവരുന്നത്.
ബിന്ദുകമാര്‍ വധക്കേസ് -
ആലപ്പുഴ ആര്യാട് കോമളപുരം സ്വദേശി 45 വയസ്സുളള ബിന്ദുകുമാറിനെ ബുധനാഴ്ച(26.09.2022)യാണ് കാണാതായത്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മരണവീട്ടില്‍ പോയശേഷം തിരികെ എത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിനെ കാണാതായ ദിവസം ഉച്ചയോട് കൂടി തിരുവല്ല ഭാഗത്ത് വച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. അന്നേദിവസം വിളിച്ചവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. സെപ്റ്റംബര്‍ 28 ന് വാകത്താനം ഭാഗത്തെ തോട്ടില്‍ ബിന്ദുകുമാറിന്‍റെ ബൈക്ക് കണ്ടെത്തി. കാള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന മുത്തുകുമാര്‍ സ്റ്റേഷനില്‍ എത്താത്തിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തതായി കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി.
ഇയാളെ തിരഞ്ഞ് ആലപ്പുഴ പാതിരിപ്പളളിയിലെ കുടുംബവീട്ടില്‍ എത്തിയ പോലീസിന് രണ്ട് വര്‍ഷമായി ഇയാള്‍ ആലപ്പുഴ എസി റോഡില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു. അന്വേഷണസംഘം രാത്രി തന്നെ വീട് അന്വേഷിച്ചെത്തി. ലഭ്യമായ വിവരങ്ങള്‍ വച്ച് കിലോമീറ്ററുകളോളം എ.സി റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന് അന്വേഷിച്ചു. രാത്രി പന്ത്രണ്ടരയോടെ വീട് കണ്ടെത്തി. വീടിനകം പരിശോധിച്ച ശേഷം പുറകിലെ ചായ്പ്പിലെത്തി. ചായ്പ്പില്‍ മെറ്റലും എം സാന്‍റും കൂനകൂട്ടിയിട്ടിരുന്നു. അടച്ചുറപ്പുളള ഷെഡ്ഡില്‍ കൂട്ടിയിട്ടിരുന്ന എം സാന്‍ില്‍ കണ്ട നനവ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എം.കെ.രാജേഷില്‍ സംശയം ഉളവാക്കി. അടുത്ത വീട്ടില്‍ നിന്ന് മണ്‍വെട്ടി വാങ്ങി എം.സാന്‍റ് വലിച്ചുമാറ്റി, തറയില്‍ നീളത്തില്‍ പുതുതായി സിമന്‍റ് തേച്ച് പിടിപ്പിച്ചിരിക്കുന്നത് കണ്ടു. പരിശോധിച്ചതില്‍ ബിന്ദുകുമാറിന്‍റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തി.
തോക്കുചൂണ്ടി കവര്‍ച്ച - 2022 ഓഗസ്റ്റ് 22 ന് തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയശേഷം തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട അന്യസംസ്ഥാന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ എസ്.ഐ അഭിജിത്തിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം ഡെല്‍ഹിയിലെ സീലാമ്പൂര്‍ എന്ന സ്ഥലത്ത് നിന്ന് അതിസാഹസികമായാണ് മുഹമ്മദ് ഷമീം എന്നയാളെ പിടികൂടിയത്. മോഷ്ടാക്കള്‍ സ്ഥിരമായി ഒളിവില്‍ താമസിക്കുന്നതിനാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് സീലാമ്പൂര്‍. വസ്ത്രം വില്‍ക്കാനെന്ന വ്യാജേന സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് കവര്‍ച്ച നടത്തിയ ശേഷം സംസ്ഥാനം വിട്ട സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും സംഘത്തിലെ മറ്റ് അംഗങ്ങളെ പറ്റിയുളള നിര്‍ണ്ണായക വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പാലാരിവട്ടം എം.ഡി.എം.എ കേസ് - കേരളത്തിലേക്ക് വലിയതോതില്‍ എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയെ തന്ത്രപൂര്‍വ്വം പിടികൂടി പാലാരിവട്ടം പോലീസ്. നൈജീരിയന്‍ പൗരനും ആഫ്രിക്കന്‍ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയുമായ ഒക്കാഫോര്‍ എസ്സേ ഇമ്മാനുവല്‍ ആണ് ബാംഗ്ലൂരില്‍ അറസ്റ്റിലായത്. ജൂലൈ 20 ന് കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 102.4 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ഹരൂണ്‍ സുല്‍ത്താന്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ കുറിച്ചുളള നിര്‍ണ്ണായക വിവരങ്ങള്‍ പാലാരിവട്ടം പോലീസിന് ലഭിച്ചു. ആറുമാസ കാലയളവിനുളളില്‍ നാലര കിലോയിലധികം എം.ഡി.എം.എ കൊച്ചി കേന്ദ്രീകരിച്ച് എത്തിച്ച് വില്‍പ്പന നടത്തിയതായും പോലീസന്വേഷണത്തില്‍ വ്യക്തമായി. പിടിയിലായ ചില്ലറ വില്‍പ്പനക്കാരില്‍ നിന്ന് നൈജീരിയന്‍ പൗരനായ ഒരാളാണ് ബാംഗ്ലൂരില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതെന്ന വിവരം മനസിലാക്കിയ പോലീസ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപ്പിച്ചു. ബാംഗ്ലൂരില്‍ ക്യാമ്പ് ചെയ്ത പോലീസ് സംഘം സൈബര്‍ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാളുടെ ഒളിസങ്കേതം കണ്ടെത്തി അതിസാഹസികമായി പിടികൂടി