സര്‍ക്കാരിന്‍റെ രണ്ടാം വര്‍ഷം (20.05.2021 മുതല്‍ 20.03.2023 വരെ) പോലീസ് വകുപ്പ് കൈവരിച്ച നേട്ടങ്ങൾ

സര്‍ക്കാരിന്‍റെ രണ്ടാം വര്‍ഷം (20.05.2021 മുതല്‍ 20.03.2023 വരെ) പോലീസ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന് തിരുവനന്തപുരത്ത് പുതിയ ആസ്ഥാന മന്ദിരം.  38,120 ചതുരശ്ര അടിയില്‍ നാലു നിലകളിലായി 45 ഓളം മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങി വിപുലമായ സംവിധാനങ്ങള്‍. 
ജനമൈത്രി പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ പോലീസിങ് വിഭാഗം എന്നിവയ്ക്ക് തിരുവനന്തപുരത്ത് നാലുനിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മന്ദിരം.      
കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് പുതിയ ബഹുനില മന്ദിരം. 
തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പോലീസ് റിസര്‍ച്ച് സെന്‍റര്‍. രാജ്യത്തെ പ്രമുഖമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച്  പ്രവര്‍ത്തനം 
പോലീസ് അക്കാദമിയില്‍ ആധുനിക ഫിസിക്കല്‍ ട്രെയിനിങ് നഴ്സറി. ആധുനികസംവിധാനങ്ങളുടെ സഹായത്തോടെ പരിശീലനം ലഭ്യമാക്കല്‍ ലക്ഷ്യം.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍ വന്നു. 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും സൃഷ്ടിച്ചു.
ആറ് ജില്ലകളില്‍ ജില്ലാ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറികള്‍ യാഥാര്‍ത്ഥ്യമായി.  തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ പുതിയ എഫ്.എസ്.ലാബുകള്‍. 	 
സംസ്ഥാനത്തെ 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍. വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍. ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം.

പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നിര്‍വഹിക്കുന്നതിന്  മി-കോപ്സ് മൊബൈല്‍ ആപ്ലിക്കേഷന്‍. പേപ്പര്‍ രഹിത പോലീസ് ഓഫീസുകള്‍ ലക്ഷ്യം. മി-കോപ്സ് മൊബൈല്‍ ആപ്പില്‍ അന്‍പത്തിമൂന്ന് മോഡ്യൂളുകള്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏറ്റവും ആധുനിക മൊബൈല്‍ ആപ്പ്.  
കേരള പോലീസിന്‍റെ അഞ്ച് വിഭാഗങ്ങള്‍ക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2021 ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ ചിരി, കമ്മ്യൂണിറ്റി പോലീസിംഗ് വിഭാഗത്തില്‍ കേരളാ പോലീസ് അസിസ്റ്റന്‍റ് എന്ന ചാറ്റ് ബോട്ട് സര്‍വ്വീസ്,  ദുരന്ത മേഖലകളിലെ അടിയന്തര ഇടപെടല്‍ വിഭാഗത്തില്‍ ഡിസാസ്റ്റര്‍ ആന്‍റ് എമര്‍ജന്‍സി റെസ്പോണ്‍സ് സംവിധാനം, പരിശീലന വിഭാഗത്തില്‍ മൈന്‍ഡ്ഫുള്‍ ലൈഫ് മാനേജ്മെന്‍റ്, സെന്‍റര്‍ ഫോര്‍ എംപ്ലോയി എന്‍ഹാന്‍സ്മെന്‍റ് ആന്‍റ് ഡെവലപ്മെന്‍റ് എന്നിവയ്ക്കാണ് അവാര്‍ഡ്.
മയക്കുമരുന്നിന്‍റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിന് യോദ്ധാവ്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ പ്രവര്‍ത്തനം.
സ്മാര്‍ട്ട് യൂസ് ഓഫ് ഫിംഗര്‍പ്രിന്‍റ് സയന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ മത്സരത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുരസ്കാരം കേരളാ പോലീസിന്.    	
കേരള പോലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക് ഇ-ഗവേണന്‍സ് അവാര്‍ഡ്. 
ഒറ്റപ്പാലം പോലീസ് സ്റ്റേഷന് 2021 ലെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുളള കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ പുരസ്കാരം. 
 മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫിക്ക് തൃശ്ശൂര്‍ റൂറലിലെ കൊരട്ടി പോലീസ് സ്റ്റേഷന്‍ അര്‍ഹമായി.
 361 പുതിയ വാഹനങ്ങള്‍. ഇലക്ട്രിക്ക് വാഹനങ്ങളുള്‍പ്പെടെ അതിനൂതന വാഹനങ്ങള്‍ സേനയുടെ ഭാഗമായി. ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന്  46 ഗൂര്‍ഖ വാഹനങ്ങള്‍. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്ക്  ഫോര്‍വീല്‍ ഡ്രൈവ്  വാഹനങ്ങള്‍.      
	രക്തദാനം സുഗമമാക്കുന്നതിന് പോലീസ് മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ പോല്‍-ബ്ലഡ് സംവിധാനം.പോല്‍-ബ്ലഡ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത്.   രക്തം ആവശ്യമുള്ളവര്‍ക്കും രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോലീസിന്‍റെ പോല്‍-ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. 
ലോകത്ത് ഏറ്റവുമധികം പേര്‍ പിന്‍തുടരുന്ന സ്റ്റേറ്റ് പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം ഇപ്പോള്‍ പത്തു ലക്ഷം ആരാധകരുള്ള  ആദ്യത്തെ  പോലീസ് ഇന്‍സ്റ്റാഗ്രാം  അക്കൗണ്ടെന്ന അപൂര്‍വ നേട്ടം കേരള പോലീസിന്  സ്വന്തം. രാജ്യാന്തരതലത്തില്‍ ഇന്‍റര്‍പോളിന്‍റെയും ന്യൂയോര്‍ക്ക് പോലീസിന്‍റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പിന്‍തുടരുന്നത് അഞ്ചു ലക്ഷത്തില്‍ താഴെ മാത്രം. 	
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സമ്പ്രദായം കൂടുതല്‍ ഫലപ്രദമാക്കി. 	
 പിങ്ക് പട്രോള്‍ പ്രോജക്റ്റ് സംവിധാനം ശക്തം. ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ നിരീക്ഷണം. സ്ത്രീകള്‍ക്കെതിരെ വീടുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ മനസ്സിലാക്കുന്നതിന് പിങ്ക് ജനമൈത്രി ബീറ്റ്.

 കേരളാ പോലീസിന് ഡ്രോണ്‍ ഫോറന്‍സിക് ലാബ്, ഗവേഷണകേന്ദ്രം.  പോലീസ് സേനയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുതിയതരം ഡ്രോണുകള്‍ നിര്‍മ്മിക്കുക ലക്ഷ്യം.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍റര്‍.  155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിക്കാം. കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലുളള കേന്ദ്രീകൃത കോള്‍സെന്‍റര്‍.
ഡാര്‍ക്ക്  വെബിലെ  നിഗൂഢതകള്‍  നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍  വിശകലനം ചെയ്യുന്നതിനും കേരളാപോലീസിന് "Grapnel 1.0’ സോഫ്റ്റ് വെയര്‍. ഡാര്‍ക്ക്   വെബിലൂടെ  നടക്കുന്ന  കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്ന്  കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക  തട്ടിപ്പുകള്‍ എന്നിവ  ഈ സോഫ്റ്റ് വെയര്‍  ഉപയോഗിച്ച്  കണ്ടെത്താം.
  സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം 968 സ്കൂളുകളില്‍. പുതുതായി 165 സ്കൂളുകളില്‍. 2010 ല്‍ 100 സ്കൂളുകളില്‍ ആദ്യമായി ആരംഭിച്ച പദ്ധതി. 
പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ തുണ. പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകടകേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് രീതികളും പോര്‍ട്ടലില്‍ ലഭ്യം. സേവനങ്ങളും രേഖകളും പോര്‍ട്ടല്‍ മുഖാന്തിരം ലഭിക്കും.  മൈക്രോ സര്‍വ്വീസ് അധിഷ്ഠിതമായി കണ്ടെയിനര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ വികസിപ്പിച്ച ഈ സംവിധാനം രാജ്യത്തെ പോലീസ് സേനകളില്‍ ഉപയോഗിക്കുന്നത് ആദ്യം.
സൈബര്‍ഡോമിന് 2021 ലെ ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ്.  ഇന്ത്യയില്‍ ആദ്യമായി ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിയമനിര്‍വ്വഹണ വിഭാഗം. കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന പ്രത്യേകതയും കേരളാപോലീസ് സൈബര്‍ഡോമിന്.
ഇ  ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ദേശീയ ഇ - ഗവേണന്‍സ് പുരസ്കാരം കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന്.(2021)

കുറ്റാന്വേഷണത്തിലെ മികവ്

ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവും വേർതി രിച്ച് പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ.മാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയോഗിച്ചതോടെ കുറ്റാന്വേഷണ സംവി ധാനം കൂടുതൽ മെച്ചപ്പെട്ടു. ഇതോടെ വർഷങ്ങളായി അ ഷണത്തിലിരുന്ന നിരവധി കേസുകളാണ് തെളിയിക്കാനായത്.

  1. 2004 മെയ് 30ന് ഇടപ്പള്ളി, പോണേക്കര എന്ന സ്ഥലത്ത് നാരാ യണിയമ്മാൾ, നാരായണ അയ്യർ എന്നിവരെ വെട്ടിക്കൊലപ്പെടു ത്തുകയും 44 പവൻ സ്വർണ്ണം മോഷണം നടത്തുകയും ചെയ്ത സംഭവം 17 വർഷമായി അന്വേഷിച്ചുവരികയായിരുന്നു.15-12-2021ൽ പ്രതിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

  2. 2013 ജൂൺ 27നും 29നുമിടയ്ക്കുള്ള ദിവസം ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇർഷാദ് എന്നയാളുടെ എന്നയാളുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്. 29-06-2013ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരു ന്നു. 2021ൽ ഒരവസരത്തിൽ ഇയാളുടെ ഫോൺ വീണ്ടും പ്രവർത്തിക്കുന്ന സ്ഥിതി വന്ന ദിവസം തന്നെ ആ കേസിലെ പ്രതി തിരുപ്പൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയും 29-06-2021ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

:പഴയ സംഭവങ്ങളിൽ മാത്രമല്ല ആസൂത്രിത കൊലപാതകങ്ങളി ലുള്ള അന്വേഷണത്തിന്റെ കാര്യത്തിലും മികവ് പുലർത്താൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

  1. തിരുവനന്തപുരം അമ്പലമുക്കിൽ നടന്ന വിനീതയുടെ കൊലപാതകം

06-02-2022ലാണ് ചെടികൾ വിൽപ്പന നടത്തുന്ന നേഴ്സറിയിലെ ജീവനക്കാരിയായ വിനീത് കൊല്ലപ്പെട്ട സംഭവത്തിൽ സി.സി. ടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതിയായ രാജേന്ദ്രൻ കൈയേറ്റ മുറിവുകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള തുടക്കമായത്. തമിഴ്നാട്ടിലെ കാവൽ കിണറിൽ നിന്ന് 11-02-2022ന് പ്രതിയെ അറസ്റ്റ് ചെയ്തു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയ പ്രതിയെ മിക വാർന്ന അന്വേഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്.

  1. ഉത്തര വധക്കേസ്

കേരളത്തെ നടുക്കിയ ഉത്തര വധക്കേസിൽ ശ്ലാഘനീയമാംവിധ മാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. പാമ്പുകടിയേ റ്റുള്ള സാധാരണ മരണമെന്ന് കരുതിയ കേസിന് ഉത്തരയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി.യെ സമീപിച്ചതോടെ യാണ് വഴിത്തിരിവുണ്ടായത്. രാജ്യത്ത് പാമ്പിനെക്കൊണ്ട് കടി പ്പിച്ച് നടത്തുന്ന കൊലപാതക കേസിൽ ആദ്യമായി പ്രതി ശിക്ഷി ക്കപ്പെട്ട കേസായി ഇത് മാറി. പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു.

  1. വിസ്മയ കേസ്

ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണം സ്ത്രീധന പീഡനം മൂലമാണെന്ന് പോലീസ് കണ്ടെത്തി. വി യയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിൽ നടത്തിയ അന്വേഷത്തിലാണ് ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പഴുതടച്ച കുറ്റപത്രത്തിന്റെ വെളിച്ചത്തിൽ പ്രതിക്ക് 10 വർഷം കഠിനതടവും 12.55 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

  1. പാരമ്പര്യ വൈദ്യൻ ഷാഫാ ഷെരീഫിന്റെ കൊലപാതകം

2019 ആഗസ്റ്റിൽ നിലമ്പൂർ മുക്കട്ട സ്വദേശിയായ ഷബിൻ അഷ റഫും മറ്റ് 8 പ്രതികളും ചേർന്ന് മൈസൂർ രാജീവ് നഗർ സ്വദേ ശിയും പാരമ്പര്യവൈദ്യനുമായ (പൈൽസ്) ഷാഫാ ഷെരീഫ് എന്നയാളെ മറ്റൊരാളെ ചികിത്സിക്കാനെന്ന പേരിൽ കൂട്ടിക്കൊ ണ്ടുവന്നു. ചികിത്സാരഹസ്യം ലഭിക്കുന്നതിനായി ഷൈബിൻ അഷറഫിന്റെ വീട്ടിലെ ബാത്ത്റൂമിൽ ചങ്ങലയിൽ പൂട്ടിയിട്ട് മർദ്ദിച്ച് 2020 ഒക്ടോബറിൽ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പുഴയിലൊഴുക്കുകയും തെളിവുകൾ നശിപ്പിക്കുന്ന തിന് ശ്രമിക്കുകയും ചെയ്തു. നിലമ്പൂർ പോലീസ് സ്റ്റേഷനിൽ നമ്പർ 280/2022 ആയി രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കളെ കണ്ടെത്തിക്കഴിഞ്ഞു. ശാസ്ത്രീയ തെളിവുകൾ കൂടി ശേഖ രിച്ച് ഉടൻ തന്നെ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകും.

  1. വയനാട് പനമരം വൃദ്ധദമ്പതികളുടെ കൊലപാതകം

ദമ്പതികളായ കേശവൻ മാസ്റ്ററും പത്മാവതിയും കൊല്ലപ്പെട്ടതിന് 10-06-2021ൽ പനമരം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 192/2021 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെപ്പറ്റി വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ശാസ്ത്രീയ പരിശോധനയുടെയും മറ്റും അടിസ്ഥാനത്തിൽ അയൽവാസിയായ അർജുൻ എന്നയാളെ ചോദ്യം ചെയ്യുകയുണ്ടായി. ആദ്യം പോലീസിന് നൽകിയ മൊഴി യിൽ നിന്നും ചില പൊരുത്തക്കേടുകൾ തോന്നിയ പോലീസിന്, ടിയാനെ കൂടുതൽ സംശയമായി. ചോദ്യം ചെയ്യലിനിടെ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞുവെങ്കിലും തുടർന്ന് അയാളാണ് കൊലപാതകം ചെയ്തതെന്ന് സമ്മതിക്കുന്ന നിലയാണ് ഉണ്ടായത്.