ഹിമാചല്‍പ്രദേശിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പി സി സി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന പവന്‍ കാജലും നലാഗഡ് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ ലഖ്വീന്ദര്‍ റാണയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. കംഗ്ര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് പവന്‍ കാജല്‍. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ഇരുവര്‍ക്കും ബിജെപി അംഗത്വം നല്‍കി.
ഇന്നലെ വരെ പവന്‍ കാജല്‍ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. പവന്‍ കാജല്‍ അടുത്ത അനുയായികള്‍ക്കൊപ്പം വൈകാതെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി അടിയന്തരമായി അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.