ഗവർണറുടെ വസതിയായ രാജ്ഭവനിൽ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം 157.
ഗവർണൻ്റെ സെക്രട്ടറിയായി ഒരു IAS ഓഫീസർ. കൂടാത രണ്ട് എ ഡി സി മാർ , ഒരു കണ്ട്രോളർ .ഇവരാണ് രാജ്ഭവനിലെ ഉയർന്ന ഉദ്യോഗസ്ഥർ .
മറ്റ് ജീവനക്കാർ
ഒരു ലക്ഷത്തിനു മുകളിൽ ശംബളം വാങ്ങുന്ന രണ്ട് ഡപ്യൂട്ടി സെക്രട്ടറിമാർ .
90000ത്തിലു മുകളിൽ ശംബളം വാങ്ങുന്ന രണ്ട് അണ്ടർ സെക്രട്ടറിമാർ . കൂടാതെ പ്രൈവറ്റ് സെക്രട്ടറി , പി ആർ ഒ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി , പി.എ , അഡീഷണൽ പി.എ , സെക്ഷൻ ഓഫീസർ ,ടൂർ സുപ്രണ്ട് , 12 അസിസ്റ്റൻ്റുമാർ , 22 ഓഫീസ് അറ്റൻഡൻ്റുമാർ , ഗാർഡനർ - 12 , ലാസ്കർ - 5 ,ടൈപ്പിസ്റ്റ് - 4 , വെയിറ്റർ - 2,
ഹയർഗ്രേഡ് സെക്ഷൻ ഓഫീസർ , കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് , മോട്ടോർ സൈക്കിൾ ഡെസ് പാച്ച് റൈഡർ , കുക്ക് , അലക്കുകാർ - 2 , തയ്യൽക്കാരൻ ,ബൈൻഡർ , ആശാരി എന്നിവരാണ് സ്ഥിരം ജീവനക്കാർ . ഡ്രൈവർ ,ക്ലീനർ എന്നിവരുടെ എണ്ണം തിട്ടമില്ല . ഇവർക്കു പുറമെ വീട്ടുജോലികൾക്കായി 77 സ്ഥിരം ജീവനക്കാരും.
ഗവർണൻ്റെ ആരോഗ്യ സംരക്ഷണത്തിനായി ഒരു മെഡിക്കൽ ഓഫീസർ , രണ്ട് സ്റ്റാഫ് നഴ്സ് , ഒരു ഫാർമസിസ്റ്റ് ,ഒരു നഴ്സിംഗ് അസിസ്റ്റൻ്റ് , രണ്ട് ഹോസ്പിറ്റൽ അറ്റൻഡൻ്റ് എന്നിവരെ ആരോഗ്യ വകുപ്പിൽ നിന്ന് ഡപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്. ബജറ്റ് രേഖകൾ പ്രകാരം 10.83 കോടി രൂപയാണ് രാജ്ഭവനായി നീക്കിവച്ചിട്ടുള്ളത്. ഇതിൽ 8 കോടിയിലധികം ശംബളത്തിനാണ്. സ്ഥിരം ജീവനക്കാർക്ക് പുറമെ ജോലി ചെയ്യുന്ന നൂറോളം കരാർ. ജീവനക്കാരുടെ വേതനം ഇതിൽ ഉൾപ്പെടുന്നില്ല. ഇവരുടെ നിയമനം പബ്ളിക് സർവ്വീസ് കമ്മീഷൻ മുഖേനയല്ല .അപ്പോൾ പിൻവാതിൽ എന്ന് വിളിക്കുന്നതിൽ തെറ്റില്ല
റിപബ്ളിക് ദിനത്തിൽ കൊടി പൊക്കുക, നിയമസഭയിൽ സർക്കാർ എഴുതി നൽകുന്ന നയപ്രഖ്യാപന പ്രസംഗം വായിക്കുക , ചാൻസലർ പദവി വഹിക്കുക എന്നിവയാണ് ജോലികൾ … പോലീസ് ,സെക്യൂരിറ്റി , പത്രങ്ങൾ - ആനുകാലികങ്ങൾ ,ഫോൺ എന്നു വേണ്ട വെള്ളവും വെളിച്ചവും വരെ ഫ്രീ.
എന്നിട്ട് ഈ ഗവർണ്ണർ ആണ് പിടിപ്പതു പണിയുള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് മുഴുവൻ പാഴ്ചിലവാണെന്നു പറഞ്ഞു തുള്ളുന്നത്! കലികാലം.
ഗവർണറുടെ നാട്ടിൽനിന്ന് അതിഥികളായി നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിന് കോവളത്ത് ഗവർണറുടെ ആതിഥേയത്വത്തിൽ അമ്പതോളം പേരാണ് വന്നത്. സർക്കാർ ഗസ്റ്റ് ഹൗസ് മുഴുവൻ അവർക്കു വേണ്ടി മാറ്റി ഇടേണ്ടി വന്നു. അത്തരത്തിൽ വരുന്നവരുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടി വരുന്നത്. അതിന് കയ്യും കണക്കും ഇല്ലാത്ത സ്ഥിതിയാണുള്ളത്.
മകന്റെ ഭാര്യ ഈയിടെ മൂന്നു കുട്ടികളെ പ്രസവിച്ചു. അവരെ നോക്കാൻ വേണ്ടി മാത്രം മൂന്ന് കുടുംബശ്രീ കാരെ ഏൽപ്പിച്ചു എന്നും കേൾക്കുന്നു.
ചെലവാക്കലിന് യാതൊരു ഓഡിറ്റിംഗും ഇല്ലാത്തതിനാൽ എന്തും ആവാമെന്നാണ്.
അതിഥികൾ വരുമ്പോൾ സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിൽ നിന്ന് കൂടുതൽ വണ്ടികൾ ആവശ്യപ്പെടുന്ന അവസ്ഥയുമുണ്ട്.