“നാലടി വീതിയുള്ള ട്രാക്കിൽ കൂടെ 200 കിലോമീറ്റർ സ്പീഡിൽ പോകുന്ന വണ്ടിയൊക്കെ ഏത് സമയത്തും അപകടത്തിലാകും. ബാക്കി എല്ലായിടത്തും ആറടി വീതിയുള്ള ബ്രോഡ് ഗേജ് ആണ്.”
- കെ സുധാകരൻ, കെപിസിസി പ്രസിഡന്റ്
——
Fact 1:
കെ റെയിൽ സിൽവെർലൈനിന്റെ ട്രാക്ക് ഗേജ് നാലടി അല്ല, 4 അടി 8.5 ഇഞ്ച് അഥവാ 1435 മിലിമീറ്റർ ഉള്ള “സ്റ്റാൻഡേർഡ് ഗേജ്” ആണ്.
Fact 2:
ഇന്ന് ലോകത്തുള്ള എല്ലാ ഹൈസ്പീഡ് റെയിൽ നെറ്റ്‌വർക്കുകളുടെയും (ജപ്പാൻ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, സ്പെയിൻ, ഓസ്ട്രേലിയ, നോർത്ത് അമേരിക്ക…) ട്രാക്ക് സ്റ്റാൻഡേർഡ് ഗേജ് ആണ്. (ആദ്യ കമന്റിലെ ട്രാക്ക് ഗേജ് മാപ് നോക്കൂ).
അത് കൊണ്ട് തന്നെ ഹൈസ്പീഡ് ട്രെയിൻ ടെക്നോളജിയിൽ ഏറ്റവും പുതിയ traction / safety / signalling / train management / energy efficiency innovations എല്ലാം വരുന്നതും സ്റ്റാൻഡേർഡ് ഗേജിൽ ആണ്.
Fact 3:
“ആറടി വീതിയിൽ ഉള്ള ട്രാക്ക്” ലോകത്തെങ്ങും ഉപയോഗിക്കുന്നില്ല.
ഇന്ത്യയിൽ നിലവിലുള്ള ബ്രോഡ് ഗേജ് ട്രാക്കിന്റെ വീതി 5 അടി 6 ഇഞ്ച് അഥവാ 1676 മിലിമീറ്റർ ആണ്. ഇന്ത്യക്ക് പുറമെ ചുരുക്കം ചില രാജ്യങ്ങളിലെ ഈ ഗേജ് ഉപയോഗിക്കുന്നുള്ളൂ (പാക്കിസ്ഥാൻ, ചിലി, അർജെന്റിന…). മുൻപ് ബ്രോഡ്ഗേജ് ഉപയോഗിച്ചിരുന്ന മിക്ക രാജ്യങ്ങളും ട്രെയിൻ വേഗത കൂടിയപ്പോൾ സ്റ്റാൻഡേർഡ് ഗേജിലേക്ക് മാറി.
Fact 4:
ഇന്ത്യയിൽ കെ റയിൽ സിൽവർലൈൻ കൂടാതെ നിലവിൽ നിരവധി ഹൈ സ്പീഡ് / സെമി ഹൈ സ്പീഡ് റെയിൽ കോറിഡോർ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലുള്ളത് (approved, DPR stage, LA stage, proposed etc).
അതിന്റെ ലിസ്റ്റാണ് രണ്ടാമത്തെ കമന്റിൽ. ഇതിലൊരെണ്ണം പോലും ബ്രോഡ്ഗേജിൽ അല്ല ചെയ്യുന്നത്. എല്ലാം സ്റ്റാൻഡേഡ് ഗേജിലാണ്
Fact 5: (ഇത് ബോണസ് ആണ്, ന്യൂ ഇയർ ഒക്കെയല്ലേ, ചുമ്മാ ഇരിക്കട്ടെ):
“Without data you are just another person with an opinion.”
Track gauges around the world
ഇന്ത്യയിൽ ഇപ്പോൾ പല അപ്പ്രൂവൽ സ്റ്റേജുകളിൽ ഉള്ള ഹൈ സ്പീഡ് / സെമി ഹൈ സ്പീഡ് റെയിൽ പദ്ധതികൾ