കെ ഫോൺ -സംസ്ഥാനത്ത് 5699 വീടുകളിലും 21,529 സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും സൗജന്യമായി കെ ഫോൺവഴി ഇന്റർനെറ്റ് ഉറപ്പാക്കി എൽഡിഎഫ് സർക്കാർ


സംസ്ഥാനത്ത് 5699 വീടുകളിലും 21,529 സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും സൗജന്യമായി കെ ഫോൺവഴി ഇന്റർനെറ്റ് ഉറപ്പാക്കി എൽഡിഎഫ് സർക്കാർ. 10,721 ഉപഭോക്താക്കൾക്ക് വാണിജ്യാടിസ്ഥാനത്തിലും കെ ഫോൺ ലഭ്യമാക്കി. തിരുവനന്തപുരം കോട്ടൂർ, പാലക്കാട് അട്ടപ്പാടി എന്നീ ആദിവാസി മേഖലകളിലും കണക്ഷൻ നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ കണക്ഷൻ നൽകാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്