" സമ്പത്ത് കാലത്ത് ചിലവിട്ടത് 7.26 കോടി "
ന്യൂഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി ആയിരുന്ന ശ്രീ. എ സമ്പത്തിന് 4.26 കോടി രൂപ ശമ്പളമായി നൽകിയത്രെ!!
വേറെ കുറെ കോടികളും കൂടി ചേർത്ത് ആകെ ഏഴ് കോടിക്കും മുകളിലായിരുന്നത്രേ ചെലവ്!!
രണ്ടുവർഷം കൊണ്ട് 4.26 കോടി ശമ്പളമെങ്കിൽ പ്രതിമാസ ശമ്പളം 18 ലക്ഷം രൂപ. ഇന്ത്യൻ പ്രസിഡന്റിന് 5 ലക്ഷം രൂപയാണ് ശമ്പളം. ഇന്ത്യൻ പ്രസിഡന്റിനെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന ആൾ ആയിരുന്നു ശ്രീ. സമ്പത്ത് എന്നത് രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ്.
അത്തരം ഒരു ഞെട്ടിക്കുന്ന വാർത്തയാണ് മനോരമ അടക്കമുള്ള മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. സ്വാഭാവികമായും വാർത്ത വായിക്കുന്നവൻ ഒന്ന് അമ്പരക്കും. എന്തിനാണ് ഇത്രയും തുക നൽകി ഇങ്ങനെ ഒരാളെ നിയമിച്ചത് എന്ന് ആലോചിക്കും. ഏകദേശം സംസ്ഥാനങ്ങൾക്കും ഡൽഹിയിൽ ഇങ്ങനെ ഒരു പ്രതിനിധി ഉണ്ട് എന്നത് എത്ര പേർക്ക് അറിയാം എന്നത് മാറ്റി വെച്ചാൽ പോലും ഏഴ് കോടിയ്ക്ക് മുകളിൽ എന്നത് ഉറപ്പായും ഞെട്ടിക്കുന്ന വാർത്തയാണ്…!
ഇനി ഇതിൽ എന്താണ് വസ്തുത…!
രണ്ടുവർഷത്തിനിടെ ശമ്പളമായി ശ്രീ.സമ്പത്ത് കൈപ്പറ്റിയ ആകെത്തുക
14,18, 244 രൂപയാണ്. ( രേഖകൾ പോസ്റ്റിനൊപ്പം) .
ആ 14 ലക്ഷം രൂപയെയാണ് നാലേകാൽ കോടി രൂപയാക്കി അവതരിപ്പിക്കുന്നത്. യാത്രാപ്പടിയും മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റും ഉൾപ്പെടെ അദ്ദേഹം ആകെ കൈപ്പറ്റിയ തുക 23 ലക്ഷത്തിൽ താഴെ മാത്രമാണ്.
( പത്രവാർത്തകളും ശ്രീ എ.സമ്പത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും വ്യക്തമാക്കുന്ന വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയും ഒപ്പം ചേർക്കുന്നു)
23 ലക്ഷം എന്നത് 4.62 കോടി ആകുന്ന മാജിക് എങ്ങനെയെന്ന് വിശദീകരിക്കേണ്ട ബാധ്യത മനോരമയ്ക്ക് ആണ്…!!
കാലാകാലം വാട്സ്പ്പ് കേശവൻമാമന്മാർക്കും കൊങ്കി-കാവി- പച്ചപ്പട ടീമിനും ഓടിക്കാനുള്ള ടൂൾ ആണ് മനോരമ സംഭാവനയായി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എത്ര പോസ്റ്റ് എഴുതിയിട്ടും, രേഖകൾ സഹിതം വിശദീകരിച്ചിട്ടും കാര്യമുണ്ടാകില്ല, വീണ്ടും വീണ്ടും ഈ വാർത്താ കട്ടിംഗിന് നമ്മൾ മറുപടി നൽകി കൊണ്ടേ ഇരിക്കേണ്ടി വരും.വല്ലാത്തൊരു അവസ്ഥയാണത്. ഈ യാഥാർത്ഥ്യം പോലും എത്ര പേരിലേയ്ക്ക് എത്തുമെന്ന് അറിയില്ല…!
എത്രനാൾ ഇവരുടെ നൂണകളെ അതിജീവിക്കാനാകും…!
കാഥികന്റെ ഭാഷയിൽ തിരിച്ച് പറഞ്ഞാൽ അധമ മാധ്യമ പ്രവർത്തനം ആണിത്. ഇവർക്ക് മറുപടി നൽകേണ്ട രീതി കേരളത്തിലെ അഭിഭാഷക ലോകം നമുക്ക് കാട്ടി തന്നിട്ടുണ്ട്. അതിന് ശേഷം ഇന്നേ വരെ അവിടെ കേറി കളിയ്ക്കാൻ ഇവർ തയാറായിട്ടില്ല, ചിലതിനെല്ലാം ആ മരുന്ന് നല്ലതാണ്…!