ഭാരതീയ ജനതാ പാർട്ടിക്ക് കിട്ടിയ ഇലക്ടറൽ ബോണ്ട് തുക
എത്രയാണെന്ന് അറിയാമോ ?
8252 കോടി രൂപയാണ് .
ഇലക്ടറൽ ബോണ്ടിന്റെ സിംഹ ഭാഗവും കിട്ടിയത് ഒരേ ഒരു പാർട്ടിക്ക് ആണ്.
അതും ഭരിക്കുന്ന പാർട്ടിക്ക് -ഭാരതീയ ജനതായ പാർട്ടി ആണെന്ന് ഓർക്കണം.
കിട്ടിയത് മിക്കതും ഇതേ പാർട്ടിയുടെ ഭരണത്തിൻ കീഴിലുള്ള ഇ ഡി യും ഇൻകംടാക്സും
റെയ്ഡ് നടത്തിയതിനു തൊട്ടു പിന്നാലെയാണ്.
ബോണ്ടുകൾ വാങ്ങി നൽകിയ പല കമ്പനികളുടെയും വരുമാനം ബോണ്ടിന്റെ പകുതി മാത്രം.
എന്ത് കൊണ്ടാണ് കേന്ദ്രം സുപ്രീം കോടതിയിൽ കിടന്നു വെരവിയത് എന്ന് ഇപ്പൊ വ്യക്തമല്ലേ ?
കൈക്കൂലി വാങ്ങാൻ ഇവന്മാര് കണ്ടു പിടിച്ച ന്യൂ ജൻ ടെക്നോളജിയാണ് ഇലക്ടറൽ ബോണ്ട്
നേരിട്ട് വാങ്ങണ്ടല്ലോ ?
ബോണ്ട് വാങ്ങി കൊടുത്താൽ മതിയല്ലോ ആര് വാങ്ങിയെന്നും ആർക്ക് കൊടുത്തു എന്നും ആരും അറിയില്ലല്ലോ.
ഇപ്പോൾ സുപ്രീം കോടതി ഈ വിവരങ്ങൾ പുറത്ത് വിടാൻ പറഞ്ഞത് കൊണ്ട് മാത്രം ഇതൊക്കെ പുറത്ത് വന്നു ഇല്ലെങ്കിൽ കാണാമായിരുന്നു.
കള്ളന്മാരും കള്ളന് കഞ്ഞി വച്ചവന്മാരുടെയും കഥ പുറത്ത് വന്നു .ഇപ്പോൾ ഇലക്ടറൽ ബോണ്ടിനെ കുറിച്ച് ഭാരതീയ ജനതാ പാർട്ടി ക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന കോൺഗ്രസ് ഏതാണ്ട് 2000 കോടി രൂപയാണ്
ഇലക്ട്രറൽ ബോണ്ട് വഴി വാങ്ങിയത്.
കോൺഗ്രസിന്റെ ഇതിലെ ആത്മാർഥത എത്രയുണ്ടെന്ന് മനസ്സിലായോ സാറേ.