പ്രശസ്ത ഭരണഘടനാ വിദഗ്ധൻ ദുർഗാദാസ് ബസു പറഞ്ഞ അഭിപ്രായം ഇവിടെ പ്രസക്തമാണ്.
◆ സംസ്ഥാന നിയമസഭ ചാൻസലറുടെ അധികാരങ്ങൾ ഗവർണറിൽ നിക്ഷിപ്തമാക്കുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവശുദ്ധി നോക്കിയല്ല. മറിച്ച്, ഗവർണർ സംസ്ഥാനത്തിൻ്റെ തലവൻ ആയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ, ഗവർണർ മന്ത്രിസഭയുടെ ഉപദേശങ്ങൾ പരിഗണിച്ചുകൊണ്ട് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്.
◆2013-ൽ ബീഹാറിലെ മുൻ ഗവർണർ ദേവാനന്ദ് കോൺവാർ നടത്തിയ വിസിമാരും പ്രോ-വിസിമാരും ഉൾപ്പെട്ട 18 നിയമനങ്ങൾ (10 വിസി, 8 പ്രോ-വിസി) റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഗൺപത് സിംഗ് സിംഗ്വി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിച്ച വിധിയും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
◆സംസ്ഥാന സർക്കാരുമായി മുൻകൂർ ആലോചന നടത്തി വേണം നിയമനങ്ങൾ നടത്താൻ എന്ന വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് അവ റദ്ദാക്കിയത്.
◆സർവ്വകലാശാല വി സി നിയമനങ്ങളിൽ സംസ്ഥാന സർക്കാരിനോട് ഗവർണ്ണർ കൂടിയാലോചന നടത്തണം എന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യവസ്ഥയുണ്ട്. ഈ വിഷയം ചർച്ച ചെയ്യുന്ന പലരുടെയും പാർട്ടികൾ ഭരണത്തിലിരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ ഈ വ്യവസ്ഥ ഉണ്ടെന്ന കാര്യം അറിയില്ലേ