കേരള സർവകലാശാല സെനറ്റ് ഹാളിൻ്റെ വേദിയിൽ കയറി ksu നേതാവ് വലിച്ചെറിയുന്നത് സെനറ്റ് തെരഞ്ഞെടുപ്പിൻ്റെ ബാലറ്റ് പേപ്പറുകൾ ആണ്

കേരള സർവകലാശാല സെനറ്റ് ഹാളിൻ്റെ വേദിയിൽ കയറി KSU നേതാവ് വലിച്ചെറിയുന്നത് സെനറ്റ് തെരഞ്ഞെടുപ്പിൻ്റെ ബാലറ്റ് പേപ്പറുകൾ ആണ്.

ഈ വീഡിയോ നിങ്ങൾ ഒരു പ്രമുഖ ചാനലിലും കാണില്ല, ഇതിൻ്റെ ദൃശ്യം നാളെ ഒരു പത്രത്തിലും പ്രിൻ്റ് ചെയ്ത് വരാൻ ഇടയില്ല.

ഇന്ന് കേരള യൂണിവേഴ്സിറ്റിയിൽ നടന്നത് അഞ്ച് തെരഞ്ഞെടുപ്പുകൾ ആണ്. അതിൽ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴ് സീറ്റും എസ്.എഫ്.ഐ വിജയിച്ചു. യൂണിയൻ അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് സീറ്റും എസ്.എഫ്.ഐ വിജയിച്ചു. യൂണിയൻ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിൽ 15ൽ 13 സീറ്റും എസ്.എഫ്.ഐ വിജയിച്ചു. സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പത്തിൽ എട്ട് സീറ്റും എസ്.എഫ്.ഐ വിജയിച്ചു. ഏറ്റവും അവസാനം വോട്ടെണ്ണുന്നത് സെനറ്റ് തെരഞ്ഞെടുപ്പിൻ്റേത്. അതും ആദ്യ റൗണ്ട് എണ്ണിയപ്പോൾ പത്തിൽ എട്ട് സീറ്റും എസ്.എഫ്.ഐ വിജയിക്കും എന്നുറപ്പായി. പിന്നീട് സംഭവിച്ചത് ഈ വീഡിയോയിൽ കാണുന്നതാണ്. വോട്ടെണ്ണൽ തടസ്സപ്പെടുത്തുന്നു, ബാലറ്റ് പേപ്പർ തട്ടിമാറ്റുന്നു, ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിക്കുന്നു, ബാലറ്റ് പേപ്പർ കീറിയെറിയുന്നു.

എന്നിട്ടും മാധ്യമങ്ങളുടെ വാർത്ത ബാലൻസിംഗ്. സംസാരിക്കുന്ന തെളിവുകളായ വിഷ്വൽസ് കൊടുക്കുന്നില്ല, ഫ്ലാഷ് ന്യൂസിൽ എസ്.എഫ്.ഐ - കെ.എസ്‌.യു സംഘർഷം.

Nb: വോട്ട് നില

ചെയർപേഴ്സൺ

SFI - 116 ( sumi s)
KSU - 39
Invalid - 10

ജനറൽ സെക്രട്ടറി

SFI - 120 ( amitha babu)
KSU - 35
Invalid - 10

ജോയിന്റ് സെക്രട്ടറി

SFI - 60 (anjana)
SFI - 60 ( ananya)
KSU - 36
Invalid - 9

അക്കൗണ്ട്സ്

SFI - 5 സീറ്റ്‌
KSU - 0
AISF - 0

എക്സിക്യൂട്ടീവ്

SFI - 13 സീറ്റ്
KSU - 2 സീറ്റ്
AISF - 0

സ്റ്റുഡന്റസ് കൗൺസിൽ

SFI - 8 സീറ്റ്‌
KSU - 1 സീറ്റ്‌
AISF -1 സീറ്റ്

![WhatsApp Video 2024-09-12 at 10.29.35 AM|video]

(upload://oFVa19Pg9s8PHWOMSHQpyPluZyp.mp4)