രണ്ട് ആകാശ പാതകൾ…
ആദ്യത്തേത് നഗരത്തിലെ തിരക്കിന് പരിഹാരമായി ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ LDF ഭരിക്കുന്ന തൃശൂർ കോർപ്പറേഷൻ നിർമ്മിച്ച് ഈ മാസം 15 ന് ഉത്ഘാടനം ചെയ്യുന്ന തൃശൂർ ശക്തൻ നഗറിലെ ആകാശ പാത.
രണ്ടാമത്തേത് ചാണ്ടി സാറിന്റെ ഭരണകാലത്ത് തിരുവഞ്ചൂരിന്റെ നേതൃത്വത്തിൽ ഫിറോസ് ചുട്ടിപ്പാറയ്ക്ക് കോഴിയെ ചുടാൻ കോട്ടയത്ത് നിർമ്മിച്ച് നൽകിയ “ആകാശ പാത”.
ശക്തൻ നഗറിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ കോർപറേഷൻ നിർമിച്ച ആകാശനടപ്പാലം തുറക്കുകയായി. നഗര ഗതാഗതമേഖലയിൽ നടപ്പാക്കിയ മാതൃകാപ്രവൃത്തിക്ക് ഹഡ്‌കോയുടെ ദേശീയ അംഗീകാര തിളക്കവുമായണ് പാത ജനങ്ങൾക്കായി തുറക്കുന്നത്. പാതയിലെ വെളിച്ച സംവിധാനങ്ങൾക്കും ലിഫ്‌റ്റിനുമായി വൈദ്യുതിക്കായി 50 കിലോവാട്ടിന്റെ സൗരോർജ ഉൽപാദനപ്ലാന്റുൾപ്പടെയാണ് സജ്ജമാക്കിയത്. അടുത്ത ഘട്ടത്തിൽ ചുറ്റും ഗ്ലാസ് ഇട്ട് പാതയുടെ ഉൾവശം എയർ കണ്ടീഷനാക്കും. ശക്തൻ ബസ് സ്‌റ്റാൻഡിൽ 5.50 കോടി ചെലവിൽ വൃത്താകൃതിയിലാണ് ആകാശമേൽപ്പാലം നിർമിച്ചത്.
കേന്ദ്രസർക്കാരിന്റെ അംഗീകൃത ഏജൻസിയായ കിറ്റ്കോയാണ് മാതൃക തയ്യാറാക്കിയത്. നാല് ഭാഗങ്ങളിൽ നിന്നും കയറാവുന്ന വിധം ചവിട്ടുപടികൾ പൂർത്തിയായി. റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തിലാണ് പാലം. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോവാം. മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ട്. രണ്ടാംഘട്ടമായി 2.55 കോടി ചെലവിൽ നാല് ലിഫ്‌റ്റുകളും ഇലക്‌ട്രിക്കൽ കെട്ടിടവും സെക്യൂരിറ്റി റൂമും നിർമിക്കാനാണ് പദ്ധതി. ഇതിൽ രണ്ട് ലിഫ്‌റ്റുകൾ കൂടി സ്ഥാപിക്കാനുണ്ട്. വൈദ്യുതി കണക്ഷൻ ലഭിച്ചു. ട്രയൽ റൺ നടത്തി. നടപ്പാതക്കുമുകളിലെ ഷീറ്റിനു മുകളിലാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചത്. അതുവഴി ആകാശപാതക്ക് ആവശ്യമായ വൈദ്യുതി ലഭിക്കും.