ബാബരി മസ്ജിദ് പൊളിക്കാനുള്ള RSS കർസേവക്ക് ആഹ്വനം ചെയ്തുകൊണ്ട് എൽ കെ അദ്വാനി നടത്തിയ രഥയാത്ര ബീഹാറിലെത്തിയപ്പോൾ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്ത ആളാണ് അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്. ലാലുവിനോടുള്ള ബിജെപി യുടെ ശത്രുത അന്നുതുടങ്ങിയാണ്. ബിജെപിയെയും RSന്റെ വിനാശകരമായ ആശയ സംഹിതയെയും എതിർത്തെന്ന ഒറ്റക്കാരണത്താൽ ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും മോദി സർക്കാർ തുടർച്ചയായി വേട്ടയാടുകയാണ്. ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്‌മ രൂപീകരിക്കുന്നതിൽ ലാലുപ്രസാദും തേജസ്വിയും വലിയ പങ്ക് വഹിച്ചിരുന്നു.
കൂടെനിന്ന നിതീഷ് കുമാർ പോലും മറുകണ്ടം ചാടിയിട്ടും ലാലുവിന് യാതൊരു കുലുക്കവുമില്ല. ലാലു പ്രസാദ് യാദവിന്റെ ആത്മകഥയിൽ പറയുന്ന ഒരു കാര്യമുണ്ട്. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബീഹാറിൽ ഒരു rss ശാഖ പോലും പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ല എന്നതാണ് അത്.
ഉത്തരേന്ത്യയിൽ ഭീഷണി കൊണ്ടോ പ്രലോഭനം കൊണ്ടോ ഒരു കാരണവശാലും മോദിക്ക് വഴങ്ങില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന അപൂർവം നേതാക്കളിൽ ഒന്നാം സ്ഥാനത്താണ് ലാലുപ്രസാദ് യാദവും അദ്ദേഹത്തിന്റെ പാർട്ടിയും. രക്തത്തിൽ അലിഞ്ഞു ചേർന്ന rss വിരുദ്ധതയാണ്
ലാലുവിന്റെ രാഷ്ട്രീയത്തിന്റെ സത്ത. ലാലുവിനെ കീഴ്പ്പെടുത്താൻ പതിനെട്ടടവും പല തവണ പ്രയോഗിച്ചിട്ടുണ്ട് മോഡി. എന്നാൽ മരണം വരെ ജയിലിൽ കിടന്നാലും മോദിയുമായോ RSS മായോ യാതൊരു സമവായവും തന്നിൽ നിന്ന് പ്രതീക്ഷിക്കെണ്ടാതില്ല എന്ന കടുത്ത നിലപാടിന്റെ ആൾ രൂപമാണ് ലാലു പ്രസാദ് യാദവ്. ബീഹാറിനെ സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണ ശാലയാക്കി മാറ്റുന്നതിനെ എക്കാലവും തടഞ്ഞു നിർത്തുന്നത് ലാലു പ്രസാദ് എന്ന രാഷ്ട്രീയ ശരീരമാണ്. ഭരണത്തിലിരിക്കുമ്ബോഴും അല്ലെങ്കിലും ബീഹാറിന്റെ എല്ലാ ചലനങ്ങളും ലാലുവിന്റെ അറിവോടെയാണ്. ബിജെപിക്കോ നിതീഷ് കുമാറിനോ അതിനെ മറികടക്കാൻ ഇതുവരെ ആയിട്ടില്ല. അതിനാൽ തന്നെ ലാലുവിനെയും ലാലുവിന്റെ പാർട്ടിയെയും എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്നത് മോദിയുടെ പ്രയോറിറ്റികളിൽ ഒന്നാമതാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലാലുവിനെതിരെയുള്ള മോദിയുടെ വേട്ടയാടലിനു മറ്റു കാരണങ്ങൾ തേടേണ്ടതില്ല.
2004–-09 കാലഘട്ടത്തിൽ റെയിൽവേമന്ത്രി ആയിരുന്നപ്പോൾ ജോലിക്കു പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്ന കേസാണ് ലാലുവിനെതിരെ തട്ടികൂട്ടിയെടുത്തത്. കേസിൽ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വിയാദവ് എന്നിവരെ പ്രതികളാക്കി. 2022 ൽ കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം കിട്ടി ലാലു പുറത്തിറങ്ങിയ ഉടനീയാണ് റെയിൽവേ നിയമനത്തട്ടിപ്പെന്ന പേരിൽ സിബിഐ കേസെടുത്തത്. എന്നാൽ ഉദ്യോഗസ്ഥർ ചെയ്ത അഴിമതിക്ക് വകുപ്പ് മന്ത്രി എങ്ങനെയാണ് പ്രതിയാകുന്നത് എന്ന് ചോദിച്ചാൽ ആർക്കും ഒരുത്തരവുമില്ല.