കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്തായിരുന്നു കേട്ടത്? പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യുന്നു, ഡിഎൽഎഫ് ഭൂമി ഇടപാട് പുറത്ത് കൊണ്ടുവരുന്നു. പക്ഷേ കാര്യങ്ങൾ പിന്നെ മുന്നോട്ട് പോയില്ല. അതിന്റെ കാരണമാണ് ഇപ്പോ കത്തിക്കൊണ്ടിരിക്കുന്നത്.
അഴിമതി കേസിൽ നിന്ന് തടിയൂരാൻ രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്ര മുടക്കിയത് 170 കോടി അല്ലേ. ആർക്കാ കൊടുത്തതെന്നറിയില്ലേ…
ബിജെപിക്ക് . അതായത് കേസ് ഒതുക്കാൻ കോൺഗ്രസ്സ് നേതാവ് 170 കോടി കൈക്കൂലി കൊടുത്തത് ബിജെപിക്ക്. എങ്ങനെ ഇരിക്കണ്
ഇനി ഇപ്പൊ ഇതൊക്കെ പുറത്ത് വരാൻ എന്താണ് കാരണം…? ബോണ്ടിൽ ഒട്ടുമുക്കാലും അടിച്ചെടുത്ത ബിജെപിയോ കോൺഗ്രസോ ആവില്ലല്ലോ,
ഇലക്ടറൽ ബോണ്ട് അഴിമതി പുറത്തു വന്നതിന് പിന്നിൽ ഒറ്റ പേരെ യുള്ളൂ അത് സിപിഎമ്മാണ്. ബോണ്ട് വഴി ഒരു രൂപ പോലും കൈപ്പറ്റാത്ത സിപിഎമ്മിന്റെ നിരന്തരമുള്ള ഇടപെടലാണ് ഇതിനെല്ലാം കാരണം. അഴിമതിയിൽ മുങ്ങി കുളിക്കുന്ന ബിജെപിക്കൊപ്പം കോൺഗ്രസിന്റെ കൂടി നാറിയ കഥകൾ കൂടി പുറത്ത് വരരുത് എന്നതുകൊണ്ടാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി മുഖ്യധാര മാധ്യമങ്ങൾ മുക്കുന്നത്