വി ഡി സതീശൻ -പുനർജനി

ആ പുനർജനി സതീശന്റെ കരച്ചില് കേട്ടില്ലേ, ഒരു നാരങ്ങ വെള്ളം കുടിക്കാനുള്ള കാശ് പോലും കെപിസിസീടെ പെട്ടീലില്ലെന്ന് . പണമില്ലാത്തതു കൊണ്ട് വല്ലാതെ
ബുദ്ധിമുട്ടിയാണത്രേ കോണ്‍ഗ്രസ് മുമ്പോട്ട് പോകുന്നതെന്ന് …
പണപ്പെട്ടി കാലിയാക്കിയ വിവരം പുറത്ത് വന്നതില്‍ പിന്നെ പ്രവര്‍ത്തകര് മൊത്തത്തില്‍ അങ്ങ് ഇളകി നിക്കുവാ. അവരെ പറഞ്ഞിട്ട് കാര്യല്ല, ഭാരത് ജോഡോ യാത്ര മുതല്‍ സമരാഗ്നി വരെ പല പേരും പറഞ്ഞ് കോണ്‍ഗ്രസുകാര് വൻ പണപ്പിരിവ് നടത്തിയിരുന്നു.
ആ പണമൊക്കെ എങ്ങോട്ടു പോയെന്ന ചോദ്യവുമായാണ് അണികള് ഇറങ്ങിയിരിക്കുന്നത്.

ഒന്നാലോചിക്കുമ്പോ ശരിയല്ലേ, ഭാരത് ജോഡോ യാത്ര നടത്തി, വല്യ ഗുണം ഒന്നും ഉണ്ടായില്ല, എല്ലാ നാട്ടിലെയും ഭക്ഷണം വാരിവലിച്ച് തിന്ന് യാത്ര അവസാനിപ്പിച്ചു. പക്ഷേ പിരിച്ചെടുത്തത് വമ്പൻ തുകയാണേ. ആ തുക ചില നേതാക്കന്മാർ അടിച്ചു മാറ്റിയതായി കോണ്‍ഗ്രസുകാര്‍ അന്നേ പറഞ്ഞിരുന്നു. അത് കഴിഞ്ഞ് സംസ്ഥാന സർക്കാരിനെ ഇപ്പം താഴെയിറക്കും എന്നും പറഞ്ഞ് കുറ്റവിചാരണ സദസ്… ആളെക്കിട്ടാതെ ആ പരിപാടി കെട്ടടങ്ങിയെങ്കിലും കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് നല്ല കോളടിച്ചു. വൻ തുകയല്ലേ മടിയിൽ വന്ന് കയറിയത്. അത് കഴിഞ്ഞാണ് സമരാഗ്നിയുമായി എത്തിയത്.
സമരാഗ്നിയിൽ സ്വന്തം മൂട്ടിൽ തന്നെയാണ് തീപ്പിടിച്ചതെങ്കിലും സ്വന്തമായി നോട്ടെണ്ണല്‍ മെഷീനുമൊക്കെ കൊണ്ടാണ് തീഗോളം ഉരുണ്ടത്. ഇങ്ങനെ പല പല ഉഡായിപ്പുകൾ അവതരിപ്പിച്ചു, ഒടുക്കം തേയല്‍ ആണെങ്കിലും പണം കുമിഞ്ഞ് കൂടുന്നതിൽ ഒരു കുറവും ഉണ്ടായില്ല.

തീര്‍ന്നില്ല, മോദിയുടെ നിഴലിന്റെ മറയില്‍ നിന്ന് സംഭരിച്ച കോടികൾ വേറെ. മറ്റേ ഇലക്ട്രല്‍ ബോണ്ട് വഴിയേ.

ഇലക്ടറല്‍ ബോണ്ടിലൂടെ കോൺഗ്രസിന് കിട്ടിയത് 2000 കോടിയിലധികം. ഇതിന്റെ നല്ലൊരു വിഹിതം കെപിസിസിക്കും എത്തി.സിറ്റിങ് എംപിമാര്‍ സ്വന്തം നിലയിലും തെരഞ്ഞെടുപ്പു ചെലവിനായി വന്‍തുക പിരിച്ചു. നാരങ്ങാ വെള്ളം കുടിക്കാന്‍ പോലും വഴിയില്ലെന്ന്.

ഭാരത് ജോഡോ, 137 രൂപ ചലഞ്ച്, വിചാരണസദസ്സ്, സമരാഗ്‌നി, കെ കരുണാകരന്‍ സ്മാരക നിര്‍മാണം …ഇതിനെല്ലാം അണികളുടെയും നാട്ടുകാരുടെയും കൈയില്‍ നിന്നല്ലേ വാരികൊണ്ട് പോയത്. എന്നിട്ട് ചോദിച്ചിട്ട് കണക്കില്ല, പാറ്റാ ഗുളിക വാങ്ങാന്‍ പോലും കാശില്ലെന്ന് പറഞ്ഞാ പ്രവര്‍ത്തകര് എങ്ങനെ സഹിക്കും…?

വിദേശത്ത് പോയി ‘വോട്ടുപിടിക്കാന്‍’ ചില സ്ഥാനാര്‍ഥികള്‍ പറന്നതിനുപിന്നിലും 'പണംതന്നെ മുഖ്യം എന്നാണ് അണിയറപ്പാട്ട്. തീര്‍ന്നില്ല, 150 കോടി ക്ലബ്ബും, സിങ്കത്തിന്റെ കൊട്ടാരവും, എല്ലാം അങ്ങാടി പാട്ട് ആണ്. എന്നിട്ടും പ്രാരാബ്ദത്തിന്റെ കണക്ക് മാത്രേ കുമ്പക്കുടിക്കും സതീശനും പറയാനൊള്ളൂ. പാവങ്ങള്‍ക്ക് മാസം തട്ടീം മുട്ടീം ജീവിച്ചുപോകാന്‍ ചുരുങ്ങിയത് കോടികള്‍ വേണമെന്നാ പറയണത്. കോടീശ്വരന്മാരുടെ ബുദ്ധിമുട്ട് പ്രവര്‍ത്തകര്‍ മനസിലാക്കൂ, ആ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കൂ. വീണ്ടും പൈസ പിരിച്ച് കുമ്പക്കുടിയുടെയും സതീശന്റെയുമൊക്കെ പ്രാരാബ്ദം തീര്‍ത്ത് കൊടുക്കൂ.

അതിനു മുമ്പ് ആ മെഷീനിലൊക്കെ എണ്ണിയ നോട്ടുകെട്ടുകൾ പോയ വഴി കൂടെ പറയൂ സതീശാ…