എസ് എഫ് ഐ -തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നു

ksu ഉം ABVP യും ക്യാമ്പസ് ഫ്രണ്ടും കൊലപ്പെടുത്തിയത് 35 sfi ക്കാരെയാണ്. പേര് ഞാന്‍ പറയാം. SFI ക്കാര്‍ കൊന്ന ഏതെങ്കിലും ഒരാളുടെ പേര് പറ. ലൈവ് സംവാദത്തില്‍ ഇങ്ങനെയൊരു വെല്ലുവിളി മ്മടെ ആന്റോ ആന്റണി സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. തോമസ് ഐസക്കിന്റെ നേരിട്ടുള്ള വെല്ലുവിളിയില്‍ ബബബ്ബ അടിച്ച ആന്റോ ആഹാ അങ്ങനെയാണോ എന്നാല്‍ SFI ക്കാര്‍ കൊന്ന ksu ക്കാരുടെ ഫുള്‍ ലിസ്റ്റുമായി നാളെ ഇതേ സമയം ഇതേ സ്ഥലത്ത് ഞാന്‍ വരും, കാണിച്ച് തരാം എന്നൊക്കെ പറഞ്ഞ് പോയതാ, മുങ്ങല്‍ വിദഗ്ദന്‍ പിന്നെ പൊന്തിയിട്ടില്ല.

പച്ച നുണയാണെങ്കിലും പലതവണ പറഞ്ഞോണ്ടിരുന്നാല്‍ അത് ശരിയാണെന്ന് വിശ്വസിക്കും എന്ന് പറയാറില്ലേ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് SFI അക്രമം. KSU ഗുണ്ടകളുടെയും RSS -NDF ക്രിമിനലുകളുടെയും അക്രമത്തിനിരയായ രക്തസാക്ഷികളായത് 35 SFI കാരാണ് . തിരിച്ച് SFI ആക്രമത്തിന്റെ ഭാഗമായി ജീവന്‍ നഷ്ടമായ ഒരാള്‍ പോലും ഇല്ല എന്നതാണ് സത്യം. ഏറ്റവും കൂടുതല്‍ കോല നടത്തിയത്ത് KSU ആണ്. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ക്ക് എപ്പോഴും KSU ക്കാര്‍ പാവം പിള്ളേരും SFI ക്കാര്‍ അക്രമകാരികളും ആണ്.

##################################333333

ഹോളി ഒക്കെയായിട്ട് എല്ലാവരും നിറങ്ങളുടെ ആഘോഷത്തിലാണ്. ഈ ആഘോഷങ്ങളുടെ നടുവില്‍ ജെഎന്‍യു ചുവപ്പിന്റെ ആഘോഷതിമിര്‍പ്പിലാണ്. കാരണം മറ്റൊന്നുമല്ല, വര്‍ഗീയതയ്ക്ക് ഇവിടെ സ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതിയിരിക്കുകയാണ് ജെഎന്‍യു. അവസാന കണക്ക് പുറത്തുവരുമ്പോള്‍ സര്‍വസന്നാഹങ്ങളുമൊരുക്കി പതിവ് പോലെ അട്ടിമറി ശ്രമം നടത്താനിറങ്ങിയ എബിവിപി നാണംകെട്ട് മടങ്ങുന്ന കാഴ്ചയ്ക്കാണ് ജെഎന്‍യു സാക്ഷിയായത്.

എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് സംഘടനകള്‍ ഉള്‍പ്പെട്ട ഐക്യ ഇടത് സഖ്യം പ്രധാനപ്പെട്ട മുഴുവന്‍ ജനറല്‍ സീറ്റിലും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 922 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സഖ്യത്തിന്റെ ഈ ജൈത്രയാത്ര.

ജെഎന്‍യുവില്‍ ചുവപ്പ് പടര്‍ന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് എബിവിപി മാത്രമല്ല, കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്യുഐ കൂടിയാണ്. ഒരു തരത്തിലുള്ള മുന്നേറ്റം നടത്താന്‍ എന്‍എഎസ്‌യുഐ യ്ക്ക് സാധിച്ചിട്ടില്ല. മാധ്യമങ്ങള്‍ എത്ര ഇകഴ്ത്തിയാലും ജെഎന്‍യുവിന്റെ ഈ വിജയം ആഘോഷിക്കപ്പെടുക തന്നെ ചെയ്യും. എല്ലാത്തിനും ഇതൊരു തുടക്കമാകട്ടെ. നിറങ്ങളുടെ ആഘോഷത്തില്‍ ആയിരം മടങ്ങ് തിളക്കമുള്ളതാകട്ടെ ചുവപ്പ് പടര്‍ന്ന ജെഎന്‍യുവിന്റെയും മുഖം.