ഇലക്ടറൽ ബോണ്ട് കേസിൽ മോഡി സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ഇലക്ട്രോറൽ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് എസ്ബിഐയോട് ഇതുവരെയുള്ള വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ആ കാലാവധി തീരുമ്പോൾ sbi വിവരങ്ങൾ നൽകിയില്ല എന്ന് മാത്രമല്ല, 3 മാസത്തെ സാവകാശം ആവശ്യപ്പെടുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് സിപിഎം എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്
3 മാസം എന്ന് പറഞ്ഞാൽ election കഴിഞ്ഞു അടുത്ത മന്ത്രിസഭ അധികാരത്തിൽ വരും. അതുവരെ ആരും ഒന്നും അറിയാൻപാടില്ല. അതാണ് മോഡിക്ക് ആവശ്യം. അതിന് മോഡിക്ക് കൂട്ടുനിൽക്കുകയാണ് sbi. ഡിജിറ്റൽ ഇന്ത്യയുടെ കാര്യത്ത് sbi പോലെ ഒരു സ്ഥാപനത്തിന് വിവരങ്ങൾ എടുത്തു നൽകാൻ 3 മാസം ആവശ്യമാണത്രെ. പിന്നെ എന്ത് ഡിജിറ്റൽ ഇന്ത്യ ആണ് മോദി ഉണ്ടാക്കുന്നത് എന്നൊന്നും ചോദിക്കരുത്.
അവിടെയാണ് സുപ്രീം കോടതി മോദിയുടെ കരണത്ത് നോക്കി അടുത്ത അടി കൊടുത്തത് . 26 ദിവസം നിങ്ങൾ എന്തുചെയ്യുകയായിരുന്നു എന്നാണ് സുപ്രീം കോടതിയുടെ ചോദ്യം … സാങ്കേതികതകൾ പറഞ്ഞു ഒഴിവാകുകയല്ല ഉത്തരവ് നടപ്പിലാക്കുകയാണ് വേണ്ടത്. നാളെത്തന്നെ കോടതിക്ക് മുന്നിൽ വിവരങ്ങൾ നൽകണം. മാർച്ച് 15 ന് കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് വെളിപ്പെടുത്തണം. സീൽഡ് കവറിൽ പൂട്ടി വെച്ചിരിക്കുന്നത് അങ്ങ് തുറന്നാൽ പോരേ… തേങ്ങ വേഗം ഉടക്ക് മോദി എന്നാണ് സുപ്രീം കോടതിയുടെ ലൈൻ.
കൃഷ്ണ കുചേല കഥ പറഞ്ഞു കോടതിയെ പരിഹസിച്ചു ഭീഷണിപ്പെടുത്തിയ മോഡിയോട് ആ അടവ് അങ്ങ് കൈയിൽ വെച്ചാൽ മതിയെന്നാണ് കോടതി പറയാതെ പറഞ്ഞത്. ഇന്നായിരുന്നെങ്കിൽ കുചേലൻ കൃഷ്ണന് അവലുകൊടുത്തത് അഴിമതിയായി പറയുമായിരുന്നു എന്നാണ് മോദിയുടെ പരിഹാസം
Electoral bond അങ്ങനെ തമാശയായി തള്ളിക്കളയേണ്ട ഒന്നാണോ… അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ പരമ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനെതിരെയാണ് സിപിഎം സുപ്രീം കോടതിയെ സമീപിച്ചത്
Electoral bond വഴി ലഭിച്ചതിൽ 52 ശതമാനവും അതായത് ഏകദേശം 5200 ഓളം കോടി രൂപ ഒരേ ഒരു രാഷ്ട്രീയ പാർട്ടിക്കാണ് ലഭിച്ചത്. ബിജെപി. ഇപ്പൊ മനസിലായില്ലേ മോദി എന്തുകൊണ്ടാണ് sbi വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെ ഭയക്കുന്നത് എന്ന്. അംബാനിയും അദാനിയും മോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തായാലോ… മണിക്കൂറുകൾക്കുള്ളിൽ നൽകാവുന്ന വിവരങ്ങൾക്ക് 3 മാസം സമയം ചോദിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് എന്ന് ആർക്കാണ് മനസിലാകാത്തത്.
Electoral bond വഴി പണം സ്വരൂപ്പിച്ചതിൽ കോൺഗ്രസ്സും തൃണമൂലും ആം ആദ്മിയും ഒന്നും പുറകിലല്ല. സിപിഎം മാത്രമാണ് ഒരു പൈസ പോലും electoral bond ആയി വാങ്ങാത്തത്. ഇതിനാണ് നമ്മൾ പച്ചമലയാളത്തിൽ നിലപാട് എന്ന് പറയുന്നത്. ഇപ്പൊ sbi ക്ക് എതിരെയും സുപ്രീം കോടതിയെ സമീപിച്ചത് സിപിഎം ആണ്. അതെങ്ങനാ മടിയിൽ കനം ഇല്ലാത്തവർക്കല്ലേ വഴിയിൽ ഭയപ്പെടാതെ ഇരിക്കാൻ പറ്റു. പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടിളും electoral bond ഉപയോഗിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണു അവർക്ക് ഇതിനെതിരായി ശബ്ദിക്കാൻ കഴിയുന്നത്.
എന്തായാലും തുടർച്ചയായി സുപ്രീം കോടതിയിൽ നിന്ന് ഇത്തരത്തിൽ ജനാധിപത്യപരമായ വിധികൾ ഉണ്ടാവുന്നത് ആശാവഹമാണ്. മോദിയുടെ അഹങ്കാരത്തിന് സുപ്രീം കോടതി കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. ഇനി നാളേ sbi എന്തു മുട്ടാപ്പോക്ക് ന്യായമാണ് കോടതിയിൽ പറയാൻ പോകുന്നത് എന്ത് കണ്ടുതന്നെ അറിയാം