ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രധാന പ്രവർത്തനങ്ങൾ

………

"ജ്ഞാനകേരളം ക്ഷേമകേരളം” എന്ന മുദ്രാവാചകവുമായി ഉന്നതവിദ്യാഭ്യാസ മേഖലയെ ക്ഷേമ സങ്കല്പത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ലോക മാതൃകയാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ:

സാമൂഹ്യനീതിയിൽ കാലുറപ്പിച്ചുകൊണ്ടുള്ള ജ്ഞാനസമൂഹനിർമ്മിതി എന്ന എൽഡിഎഫ് സർക്കാരിന്റെ ഈ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാൽവെപ്പുകൾ.

നിയോലിബറൽ സാമ്പത്തികക്രമം സ്ഥാപിച്ചെടുക്കാനും വിലകുറഞ്ഞ തൊഴിൽസേനയെ പ്രദാനംചെയ്യാനുമുള്ള മണ്ഡലമല്ല എൽഡിഎഫ് സർക്കാരിന് ഉന്നതവിദ്യാഭ്യാസരംഗം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ മാറ്റങ്ങളിലൂടെ പുതിയ ജ്ഞാനസമൂഹത്തിന്റെ അടിത്തറയായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുന്ന കർമ്മപരിപാടി ഏറ്റെടുത്തു നടപ്പാക്കുന്നു.

പശ്ചാത്തല സൗകര്യമൊരുക്കാൻ വിപുലമായ പദ്ധതികൾ പ്രാവർത്തികമാക്കി:

ആറ്റിങ്ങൽ ഗവൺമെന്‍റ് കോളേജിലെ ലൈബ്രറി, അക്കാദമിക് ബ്ലോക്ക്, ഹിസ്റ്ററി ബ്ലോക്ക്, ഉദ്ഘാടനം. ആകെ ചെലവ് 10.37 (9.67 കോടി (കിഫ്ബി) +70 ലക്ഷം (RUSA)

കണ്ണൂർ കെ.എം.എം. ഗവൺമെന്‍റ് വിമൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം – 1.62 കോടി (യു.ജി.സി - 20 ലക്ഷം, എം.എൽ.എ ഫണ്ട് - 80 ലക്ഷം, പ്ലാൻഫണ്ട് - 62 ലക്ഷം)

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജ് പി.ജി ബ്ലോക്ക്, പൂഞ്ഞാർ മോഡൽ പോളിടെക്നിക് കോളേജിലെ പ്രധാന കെട്ടിടം, പയ്യപ്പാടി കോളേജിലെ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം,കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജ് പ്രധാന ബ്ലോക്ക് ഉദ്ഘാടനം.(ആകെ ചെലവ് 11.39 കോടി രൂപ)

പാലക്കാട്, മട്ടന്നൂർ, ഗവൺമെന്‍റ് പോളിടെക്നിക്കുകളിലും, പയ്യന്നൂർ വനിത പോളിടെക്നിക്കിലും പൂർത്തീകരിച്ച അഡ്മിനിസ്ട്രേറ്റീവ് സിവിൽ ലൈബ്രറി ബ്ലോക്കുകളുടെ ഉദ്ഘാടനം (ആകെ ചെലവ് 9 കോടി രൂപ)

പാലക്കാട്, മട്ടന്നൂർ, ഗവൺമെന്‍റ് പോളിടെക്നിക്കുകളിലും, പയ്യന്നൂർ വനിത പോളിടെക്നിക്കിലും പൂർത്തീകരിച്ച അഡ്മിനിസ്ട്രേറ്റീവ് സിവിൽ ലൈബ്രറി ബ്ലോക്കുകളുടെ ഉദ്ഘാടനം (ആകെ ചെലവ് 9 കോടി രൂപ)

കോഴിക്കോട് ലോ കോളേജിന് വിവിധ വികസന പ്രവർത്തനങ്ങൾക്കായി 69.8 ലക്ഷം രൂപ അനുവദിച്ചു (ഇമെയിൽ 23.09.2021)

തൃശൂർ സർക്കാർ ലോ കോളേജിന്റെ വികസനത്തിനായി 98 ലക്ഷം രൂപ ചെലവിട്ടുകൊണ്ടു വിവിധ പദ്ധതികൾ ആരംഭിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിൽ KIIFB സഹായത്തോടെ 75 കോടി രൂപ ചെലവിട്ടു കൊണ്ട് ആധുനിക ലാബ് സമുച്ചയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം ഇന്‍ഡസ്ട്രിയല്‍ & പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്ലോക്ക് - 17 കോടി രൂപ ചിലവഴിച്ചു കൊണ്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഇന്‍ഡസ്ട്രിയല്‍ & പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം

കൊച്ചി സർവകലാശാല : ഏഴരക്കോടി രൂപ ചെലവിൽ ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ കെട്ടിടം നിർമിച്ചു.

എം.ജി. സർവകലാശാല : ഏഴരക്കോടി ചെലവിൽ Advanced Science Research Laboratory സ്ഥാപിച്ചു

NSS കോളേജ് രാജകുമാരി : ഒരു കോടി രൂപ ചെലവഴിച്ച് പുതിയ ക്ലാസ് മുറികൾ പണി കഴിപ്പിച്ചു (റൂസ പദ്ധതി)

മേരി മാതാ ആർട്സ് & സയൻസ് കോളേജ് മാനന്തവാടി : 97 ലക്ഷം ചെലവഴിച്ച് ലൈബ്രറി ബ്ലോക്കും വിവിധ ആവശ്യങ്ങൾക്കായുള്ള ഹാളും പണികഴിപ്പിച്ചു. (റൂസ പദ്ധതി)

MES കേവീയം കോളേജ്, വളാഞ്ചേരി : ആൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ 70 ലക്ഷം രൂപ ചെലവിൽ പണിതു. (റൂസ പദ്ധതി)

മേഴ്‌സി കോളേജ് പാലക്കാട് : ഗവേഷക വിദ്യാർത്ഥികൾക്കും, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുമായി ഒരു കോടി രൂപ ചെലവിൽ ഹോസ്റ്റൽ കെട്ടിടം നിർമിച്ചു. (റൂസ പദ്ധതി)

KAHM യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി : ഒരു കോടി രൂപ ചെലവിൽ അക്കാദമിക് ബ്ലോക്ക് നിർമിച്ചു (റൂസ പദ്ധതി)

ഫാറൂഖ് കോളേജ് കോഴിക്കോട് : ഒന്നരക്കോടി ചെലവിൽ Advanced Science Research Laboratory നിർമിച്ചു (റൂസ പദ്ധതി)

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസില്‍ 10.41 കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ച 120 ആണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന 2002 ച.മി. വിസ്തീര്‍ണമുള്ള സഹൃദയ ഹോസ്റ്റല്‍ ഉദ്ഘാടനം

ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ് കോഴിക്കോട് ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് & ലേഡീസ് ഹോസ്റ്റല്‍ - കോഴിക്കോട് ഗവ. ആര്‍ട്ടസ് & സയന്‍സ് കോളേജ് കിഫ് ബി സഹായത്തോട് കൂടി നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക്, ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം

മറ്റു പ്രധാന നേട്ടങ്ങൾ:

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ ധനസഹായ പദ്ധതി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതി)

2021-22 വർഷം IHRD യുടെ കീഴിലുള്ള വിവിധ കോളേജുകളിൽ പുതിയ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ, അധിക ബാച്ച് എന്നിവ അനുവദിച്ചതിലൂടെ അതത് മേഖലകളിൽ 540 സീറ്റുകൾ അധികമായി ഉണ്ടായി.

നൂതന ഗവേഷണ പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനായി മഹാത്‌മാഗാന്ധി സർവകലാശാല 100 ഗവേഷണ വിദ്യാർത്ഥികൾക്ക്‌ സർവകലാശാലാ ഫെല്ലോഷിപ്പുകൾ നൽകി.

കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ Let’s Go Digital എന്ന പദ്ധതി,

State Assessment & Accreditation Centre (SAAC) ന്റെ ആഭിമുഖ്യത്തിൽ വിവിധ കോളേജുകളുടെ Assessment, Accreditation പ്രവർത്തനങ്ങൾ

സർവകലാശാലകൾക്ക് കേന്ദ്ര സർക്കാർ - യുജിസി സൗജന്യമായി നൽകി വന്നിരുന്ന ഇ-ജേർണൽ പദ്ധതി നിർത്തലാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും മറ്റും അനിവാര്യമായ അക്കാദമിക്ക വിഭവങ്ങൾ ഓൺലൈനിൽ പ്രദാനം ചെയ്യുന്നതിനുള്ള സംസ്ഥാനതല ഇ-ജേർണൽ കൺസോർഷ്യം ആരംഭിച്ചു.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റൂട്ടിന് സ്വയംഭരണ പദവി നൽകി.

KIIFBI സഹായത്തോടെ 100 കോടി രൂപ ചെലവിൽ കൊച്ചി സർവകലാശാലയെ വൈജ്ഞാനിക-ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള ശ്രേഷ്ഠ സർവകലാശാലയായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (എൻഐആർഎഫ്) റാങ്ക് പട്ടികയിൽ രാജ്യത്തെ നൂറ് ഒന്നാംനിര സർവ്വകലാശാലകളുടെ പട്ടികയിൽ നമ്മുടെ നാല് സർവ്വകലാശാലകൾ ഇടംനേടി - കേരള (27), എംജി (31), കുസാറ്റ് (44), കാലിക്കറ്റ് (60). മികച്ച നൂറു കോളേജുകളുടെ പട്ടികയിൽ നമ്മുടെ 19 കോളേജുകൾ സ്ഥാനംപിടിച്ചു

IAS അക്കാദമിയിൽ ചരിത്ര വിജയം

മലയാളികളായ ഗവേഷക പ്രതിഭകൾക്കായി സ്ഥാപിച്ച കൈരളി പുരസ്കാരങ്ങൾ ഗവേഷകന്, ഗവേഷണത്തിന്, സമഗ്രസംഭാവനക്ക്, ആഗോളമായ സമഗ്രസംഭാവനക്ക് - സമ്മാനിച്ചത് പ്രൊഫ. എം.എസ്. വല്യത്താൻ, പ്രൊഫ. കെ.എന്‍.പണിക്കര്‍, ഡോ. എം.ആര്‍.രാഘവ വാരിയര്‍, പ്രൊഫ. സാബു തോമസ്, പ്രൊഫ. പി. സനല്‍ മോഹന്‍, ഡോ. സ്കറിയ സക്കറിയ തുടങ്ങിയവർക്ക്

സർവ്വകലാശാലകളിൽ പൊതുവായ അക്കാദമിക് കലണ്ടറിനും പൊതുവായ പരീക്ഷാ കലണ്ടറിനും വഴിയൊരുക്കുന്ന ‘സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ’ പാസ്സാക്കി. പരാതിപരിഹാരങ്ങൾക്ക് എല്ലാ സർവ്വകലാശാലകൾക്കും ബാധകമായ അപ്പലേറ്റ്‌ ട്രിബ്യൂണൽ, സർക്കാരിനെയും സർവ്വകലാശാലകളെയും ഏകോപിപ്പിക്കുന്ന അന്തർസർവ്വകലാശാലാ കൂടിയാലോചനാസമിതി എന്നിവ നിലവിൽവരും.
നിയമനിർമ്മാണങ്ങൾ

സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്വതന്ത്രമായ പ്രവർത്തനാവകാശം നിയന്ത്രിക്കാതെതന്നെ, ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ‘സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും സേവനവ്യവസ്ഥകളും’ ബിൽ പാസാക്കി. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, അദ്ധ്യാപക -രക്ഷാകര്‍ത്തൃ അസോസിയേഷന്‍, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍, കോളേജ് കൗണ്‍സില്‍, 2013-ലെ The Sexual harassment of Women at Workplace (Prevention, Prohibition & Redressal) Act പ്രകാരമുള്ള ഇന്റേണല്‍ കംപ്ലയന്‍റ്സ് കമ്മിറ്റി എന്നിങ്ങനെയുള്ള സംവിധാനങ്ങളെല്ലാം സ്വാശ്രയസ്ഥാപനങ്ങളിൽ നിയമപരമായ നിർബന്ധങ്ങളാക്കി. സ്വാശ്രയകോളേജുകളിൽ പണിയെടുക്കുന്നവരുടെ വേതനമടക്കമുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് ഇതുവഴി നിയമാടിത്തറയാകാൻ ലക്ഷ്യമിട്ടത്

കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാന്‍ "Let’s go digital” എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. കേരളത്തിലെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അദ്ധ്യയനം (Teaching), പഠനം (Learning), വിലയിരുത്തല്‍ (Assessment), പരീക്ഷ (Examination) ഇവയെല്ലാം പൊതുവായ ഒരു ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കൊണ്ടുവരികയാണ് ‍ഡിജിറ്റല്‍ എനേബിള്‍മെന്റ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ എന്ന ഈ പദ്ധതി.

ഓണ്‍ലൈന്‍ അധ്യാപനശൈലിയില്‍ യൂണിവേഴ്സിറ്റി/കോളേജ് അധ്യാപകരുടെ മികവ് വര്‍ധിപ്പിക്കുന്നതിനായി 2000 ത്തോളം അദ്ധ്യാപകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിവിധ വിഷയങ്ങളിലുള്ള യു.ജി./പി.ജി. പ്രോഗ്രാമുകളുടെ പഠനസാമഗ്രികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍വ്വകലാശാലകളിലെയും അഫിലിയേറ്റ‍ഡ് കോളേജുകളിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന ബൃഹത്തായ സംഭരണിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം വളരെ ലളിതമായി പഠനസാമഗ്രികള്‍ തെരഞ്ഞെടുക്കാം

നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) മാതൃകയില്‍ സംസ്ഥാന തലത്തില്‍ പ്രാദേശിക വൈവിദ്ധ്യങ്ങളുടെയും പ്രത്യേകതകളുടെയും അളവുകോലുകള്‍ കൂടി ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിക്കൊണ്ട് ഗ്രേഡിംഗ് നല്‍കുന്നതിനായുള്ള സ്റ്റേറ്റ് അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ (SAAC) പ്രവര്‍ത്തനമാരംഭിച്ചു. നാക് (NAAC) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കുപുറമേ, Scientific temper and secular outlook, Equity & Excellence, Social Inclusiveness എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടെ കൂടി അടിസ്ഥാനത്തിൽ SAAC അസസ്സ്മെന്റും ഗ്രേഡിംഗും

NIRF മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (Kerala Institutional Ranking Framework-KIRF) സംവിധാനം നിലവിൽ വന്നു

സംസ്ഥാനത്ത് ജ്ഞാനസമൂഹ സൃഷ്ടിയ്കും തദ്ദേശീയ സാമൂഹിക സാമ്പത്തിക ഘടനയുടെ വികസനത്തിനും യോജിച്ച വിധത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി ഡോ. ശ്യാം ബി. മേനോന്‍ അദ്ധ്യക്ഷനായി ഒരു ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍. റിപ്പോർട്ട് നൽകി. ഉടൻ നടപ്പിലാക്കൽ.

സര്‍വ്വകലാശാല നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനും പരീക്ഷാ സംവിധാനം പരിഷ്ക്കരിക്കുന്നതിനും മറ്റ് രണ്ട് കമ്മീഷനുകള്‍ കൂടി. അവയും റിപ്പോർട്ടുകൾ നൽകി. തുടർ നടപടികൾ ആരംഭിച്ചു

വിദ്യാഭ്യാസരംഗത്ത് നടത്താനുദ്ദേശിക്കുന്ന നവീകരണങ്ങളുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ 30 ഓട്ടോണോമസ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നു. 2021-22 ബഡ്ജറ്റ് ഇതിനായി 100 കോടി രൂപയും സെന്ററുകളുടെ പശ്ചാത്തല സൗകര്യ സൃഷ്ടിക്ക് കിഫ്ബിയില്‍ നിന്ന് 500 കോടി രൂപയും നീക്കിവക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാഭ്യാസ വകുപ്പും തൊഴില്‍ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച "EARN WHILE LEARN” എന്ന പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളില്‍ നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍

കേരളത്തിലെ പതിനഞ്ചാമത് സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 118 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമെടുത്തു. 56 അക്കാദമിക് തസ്തികകളും 62 നോൺ അക്കാദമിക് തസ്തികകളുമാണ് ആദ്യഘട്ടത്തിൽ.

അധ്യാപികമാരുടെ വസ്ത്രധാരണത്തിൽ മാനേജ്‌മെന്റുകളുടെ ഇടപെടൽ കർശനമായി വിലക്കിക്കൊണ്ട് ഉത്തരവ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ അധ്യാപകർക്ക് ഇഷ്ടമുള്ള - മാന്യമായ - ഏതു വസ്ത്രവും ധരിക്കുന്നതിന് അവകാശം നൽകുന്നത്.

ലിംഗ-സമത്വം എന്ന ആശയം ചെറുപ്രായത്തിൽ തന്നെ വളർത്തിയെടുക്കുന്നതിന് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുടെ യൂണിഫോം ആൺ-പെൺ വ്യത്യാസമില്ലാതെ ഏകീകരിക്കുക എന്ന വിഷയം പൊതു സമൂഹത്തിൽ ചർച്ചാ വിഷയമാക്കാൻ ഈ ഉത്തരവ് വഴിമരുന്നിട്ടു.

ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയും പഠന-ഗവേഷണ പ്രവർത്തനങ്ങളും സമന്വയിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള സർവകലാശാലയിൽ ഒൻപത് നൂതന പഠനവകുപ്പുകൾ തുടങ്ങാൻ നടപടി. Communication Science & Electronics, Artificial Intelligence & Robotics, Data Science, Functional Organic Materials, Oceanography & Blue Economy, Renewable Energy, Integrative Biology, Atmospheric Science, Design എന്നിവയാണ് പുതിയ പഠന വകുപ്പുകൾ.

ലോകോത്തര മലയാളി ശാസ്ത്രജ്ഞനായ ഡോ.താണു പദ്മനാഭന്റെ സ്മരണാർത്ഥം കേരള സർവ്വകലാശാലയിൽ 88 കോടി രൂപ ചെലവിട്ട് അന്തർദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. Inter University Centre for Astronomy and Astrophysics എന്ന പേരിലുള്ള പഠന കേന്ദ്രത്തിൽ അസ്ട്രോണമിയിലും ആസ്ട്രോ ഫിസിക്സിലും പോസ്റ്റ് ഗ്രാജുവേറ്റ് - പി.എച്.ഡി തലങ്ങളിൽ പഠനസൗകര്യം

കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള ‘സമഭാവനയുടെ സത്കലാശാലകൾ’ പ്രചാരണം. സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണുകളെ തിരഞ്ഞെടുത്ത്, അവർക്ക് മാർഗനിർദ്ദേശവും പരിശീലനവും നൽകി. സർവ്വകലാശാലാ തലത്തിലും കലാലയങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ നടപടികൾ.

ലൈംഗികാതിക്രമം പെരുകിവരുന്ന സാഹചര്യത്തിൽ വൈകാരിക സുരക്ഷ ഉറപ്പാക്കാനുള്ള കൗൺസിലിംഗ് കേന്ദ്രങ്ങൾ ക്യാംപസുകളിൽ ആരംഭിക്കാൻ നടപടികൾ.

അധ്യാപികമാരുടെ വസ്ത്രധാരണത്തിൽ മാനേജ്മെന്റുകളുടെ ഇടപെടൽ കർശനമായി വിലക്കി ഉത്തരവിറക്കി. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ അധ്യാപകർക്ക് വസ്ത്രം തിരഞ്ഞെടുക്കാൻ അവകാശം നൽകുന്ന ഉത്തരവ്. ലിംഗസമത്വം എന്ന ആശയം ചെറുപ്രായത്തിൽത്തന്നെ വളർത്തിയെടുക്കാൻ സ്കൂൾ-കോളേജ് വിദ്യാർത്ഥികളുടെ യൂണിഫോം ആൺ-പെൺ വ്യത്യാസമില്ലാതെ ഏകീകരിക്കുക എന്ന വിഷയം പൊതുസമൂഹത്തിൽ ചർച്ചാവിഷയമാക്കാൻ ഈ ഉത്തരവ് വഴിമരുന്നിട്ടു.

ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ഐക്യ മലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ ട്രൈബൽ ആർട്സ് & സയൻസ് കോളേജ്, നാടുകാണി എന്ന പേരിൽ പുതിയ എയ്‌ഡഡ്‌ കോളേജ് ആരംഭിക്കുവാൻ അനുമതി. മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെടുന്ന കോളേജിൽ ബി.എ എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയൻസ് & ക്വാളിറ്റി കൺട്രോൾ എന്നീ രണ്ടു ബിരുദ പ്രോഗാമുകൾ.

(എയ്‌ഡഡ്‌ കോളേജുകളിലെ അധ്യാപക-അനധ്യാപക വിഭാഗങ്ങളിൽ പട്ടിക വർഗ വിഭാഗത്തിന്റെ പ്രാതിനിധ്യം വളരെ കുറവാണെന്നതും നിർദിഷ്ട കോളേജിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ മറ്റു സർക്കാർ/എയ്‌ഡഡ്‌ കോളേജുകൾ ഇല്ല എന്നതും കണക്കിലെടുത്താണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് 164മത്തേയും പട്ടിക വർഗ വിഭാഗ മാനേജ്മെന്റുകളുടെ കീഴിലെ രണ്ടാമത്തെയും എയ്‌ഡഡ്‌ കോളേജ് )

ചേലക്കര, നെടുങ്കണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂർ, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂർ എന്നീ ഒൻപത് സർക്കാർ പോളിടെക്നിക്കുകളിൽ Physical Education Instructor തസ്തികകൾ

വിവിധ സർവകലാശാലകളിൽ 2020-21 വിദ്യാഭ്യാസ വർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നൽകി. രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബ വരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തെരെഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകുന്ന ഈ പദ്ധതി രാജ്യത്തു തന്നെ ആദ്യം

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ അന്തരം പരിഹരിക്കുവാനായി സാങ്കേതിക സർവകലാശാല സമത്വ ലാപ്ടോപ് വിതരണ പദ്ധതി മുഖേന 1000 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം.

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് 2022 - സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയ്ക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ, സാമ്പത്തിക കാര്‍ഷിക, വ്യാവസായിക മേഖലകളിലെ നൂതനവും റീ ബില്‍ഡ് കേരള പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ളതുമായ ഗവേഷണ ആശയങ്ങള്‍ അവതരിപ്പിച്ച ഗവേഷകര്‍ക്ക് തുടര്‍ന്നുള്ള ഗവേഷണത്തിന് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നല്‍കുന്ന പദ്ധതി. 77 പ്രതിഭകള്‍ക്ക് ഒന്നാം വര്‍ഷം 50000 രൂപവീതവും രണ്ടാം വര്‍ഷം 1 ലക്ഷം രൂപവീതവും ഫെല്ലോഷിപ്പ് തുടങ്ങി.

ഇന്‍ഡസ്ട്രീ ഓണ്‍ കാമ്പസ് ഇന്‍ പോളിടെക്നിക്ക് - പഠനത്തോടൊപ്പം വരുമാനം (EARN WHILE YOU LEARN) എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനമാര്‍ഗ്ഗം കണ്ടെത്തുവാനായി അസാപിലൂടെ ഗവ. പോളിടെക്നിക്ക് കോളേജുകളില്‍ നടപ്പിലാക്കുന്ന പദ്ധതി. സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങല്‍ ഗവ. പോളിടെക്നുിക് കോളേജില്‍ നടന്നു.

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാലയിലെ ലാപ് ടോപ് (സമത്വാ) വിതരണം - സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ അന്ധരം പരിഹരിക്കുന്നതിനായി തിരഞ്ഞെടുത്ത എഞ്ചിനിയറിംഗ് കോളേജിലെ 1000 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് വിതരണം

കേരള യൂണിവേഴ്സിറ്റിക്ക് നാക് അക്രഡിറ്റേഷനിൽ A++