നവകേരള ബസിനു എതിരെ വീണ്ടും വ്യാജ പ്രചാരണം

നവകേരള ബസിന്റെ കോഴിക്കോട്‌- ബംഗളൂരു സർവീസ്‌ ആദ്യദിനം തന്നെ ഹിറ്റായതോടെ ബസിനെതിരെ വ്യാജ പ്രചാരണവുമായി മാധ്യമങ്ങൾ. ബസിന്റെ വാതിൽ തകർന്നെന്നു യാത്ര തുടർന്നെന്നുമായിരുന്നു പ്രചാരണം.എന്നാൽ സംഭവിച്ചതെന്തെന്നറിയാതെ ആയിരുന്നു മാധ്യമങ്ങൾ വ്യാജ വാർത്ത പടച്ചുവിട്ടത്.മെക്കാനിക്കല്‍ തകരാറുകള്‍ ഒന്നും വാതിലിനുണ്ടായിരുന്നില്ല. യാത്രക്കാരുടെ സുരക്ഷയുടെ ഭാ​ഗമായി അടിയന്തിര ഘട്ടത്തിൽ മാത്രം തുറക്കേണ്ട എമർജൻസി സ്വിച്ച് യാത്രക്കാരിലൊരാൾ അബദ്ധത്തിൽ അമർത്തിയതോടെ വാതിൽ മാന്വൽ മോഡിലേക്ക് മാറുകയായിരുന്നു. ബസ് സുൽത്താൻ ബത്തേരി എത്തിയതോടെ റീസെറ്റ് ചെയ്യുകയും ചെയ്തു. ഇതിനെയാണ് ‘വാതിൽ തകർന്നു, ആദ്യ ദിനം തന്നെ കല്ലുകടി’ തുടങ്ങിയ തലക്കെട്ടിൽ മാധ്യമങ്ങൾ ആഘോഷിച്ചത്.കോഴിക്കോട് ടെർമിനലിൽ നിന്ന് ഞായറാഴ്ച പുലർച്ചെ നാലിനാണ് ‘ഗരുഡ പ്രീമിയം’ സർവീസ് ആരംഭിച്ചത്. ദിവസവും പുലർച്ചെ നാലിനാണ്‌ ബസ്‌ കോഴിക്കോട്ടുനിന്ന്‌ പുറപ്പെടുക. ഏഴര മണിക്കൂർ യാത്രയ്‌ക്കുശേഷം 11.35ന് ബം​ഗളൂരു ശാന്തിനഗറിൽ എത്തും. പകൽ 2.30ന് ബംഗളൂരുവിൽനിന്ന്‌ തിരിച്ച് രാത്രി 10.05ന് കോഴിക്കോട്ടെത്തും.

1,171 രൂപയാണ് കോഴിക്കോട്‌–- ബംഗളൂരു ടിക്കറ്റ് നിരക്ക്. ജിഎസ്‌ടി ഉൾപ്പെടെ ചേർത്ത്‌ ഓൺലൈനിൽ 1256 രൂപ നൽകി ബുക്ക്‌ ചെയ്യാം. താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു എന്നിവിടങ്ങളിൽനിന്നും കയറാം. ടിക്കറ്റ്‌ നിരക്ക്‌ മാറില്ല.ആധുനിക സൗകര്യങ്ങളോടെയുള്ള എസി ബസിൽ 26 പുഷ്‌ബാക്ക്‌ സീറ്റുണ്ട്‌. ശുചിമുറി, ഹൈഡ്രോളിക്‌ ലിഫ്‌റ്റ്‌, വാഷ്‌ബെയ്‌സിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജിങ് സൗകര്യങ്ങളുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല.ആവശ്യാനുസരണം ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്.


കോഴിക്കോട്–ബംഗളൂരു റൂട്ടിൽ ഞായർ(മെയ് 05)മുതൽ സർവീസ് നടത്തുന്ന നവകേരള ബസ്‌ ടിക്കറ്റിന് വൻ ഡിമാൻഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ആദ്യ സർവീസിന്റെ ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ്‌ ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തർ സംസ്ഥാന സർവീസ് നടത്തുന്നത്. ബുധനാഴ്ച ഈ ബസ്‌ തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോടേക്ക് ആദ്യ സർവീസ് നടത്തിയിരുന്നു. ശുചിമുറി, ഹൈഡ്രോളിക്‌ ലിഫ്‌റ്റ്‌, വാഷ്‌ബെയ്‌സിൻ എന്നിവയോടുകൂടിയ ബസിലെ യാത്രാനുഭവം മികച്ചതായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.

എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക്‌ ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കി. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പുലർച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവിൽ എത്തും. പകൽ 2.30ന് ബംഗളൂരുവിൽനിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട്‌ എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്

t21 script

ആദ്യ യാത്രയിൽ വാതിൽ തകർന്നു, താൽക്കാലികമായി കെട്ടി വെച്ച്‌ നവകേരള ബസ്സിന്റെ തുടർയാത്ര "
മാപ്രകളുടെ ഇന്നത്തെ ആഘോഷം ഇതാണ്‌…
ഓർമയില്ലേ…
നവകേരള സദസ്സിന്‌ മന്ത്രിസഭക്ക് യാത്രചെയ്യാൻ ഒരു ബസ്സ് എടുത്ത അന്ന് മുതൽ തുടങിയ കൃമികടിയാണ്. ടോയ്‌ലെറ്റ്‌, 160 ഡിഗ്രിയിൽ കറങ്ങുന്ന കസേര, ടൈനിംഗ്‌ ടേബിൾ, എന്തൊക്കെ ആയിരുന്നു. യാത്ര തുടങ്ങി ആദ്യ ലൈവ്‌ വന്നതോടെ എല്ലാം പാളീസായി
പൂർത്തിയായ NH ന്റെ ആദ്യ റീച്ച്‌ കാണാൻ ബസ്സ്‌ നിർത്തി മുഖ്യമന്ത്രിയും സംഘവും ഇറങ്ങിയപ്പോഴും മാപ്രകൾ അലറി വിളിച്ചു …
'ബസ്സ്‌ ആദ്യ യാത്രയിൽ തന്നെ പെരുവഴിയിൽ"
ഇവറ്റകളുടെ മൂത്തിരിക്കുന്ന കുരു പൊട്ടുന്നതിന്റെ മാരക വേർഷൻ ആണ് ഇന്നത്തെ ആഘോഷം
വാസ്തം എന്താണ്‌…?
ബസ്സിന്റെ ഡോറിന്‌ ഒരു കുഴപ്പവും ഇല്ല, അടിയന്തിര ഘട്ടത്തിൽ മാത്രം തുറക്കേണ്ട എമർജൻസി ഡോറിന്റെ സ്വിച്ച്‌ ആരോ അബദ്ധത്തിൽ പ്രസ്സ്‌ ചെയ്തു. അതോടെ ഡോർ മാന്യുവൽ ആയി മാറി. ജീവനക്കാർക്ക് റീസെറ്റ് ചെയ്യാൻ കഴിയാത്തത് കൊണ്ട് അടുത്ത സ്റ്റോപ്പായ ബത്തേരിയിൽ എത്തിയപ്പോൾ തന്നെ റീ സെറ്റ്‌ ചെയ്ത്‌ ബസ്സ്‌ യാത്ര തുടർന്നു.
ഇതാണ്‌ സംഗതി…
വെറും ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഉണ്ടായ സാങ്കേതിക തകരാർ എന്ന് പോലും പറയാൻ കഴിയാത്ത ഒരു സംഭവമാണ് മാപ്രകൾക്ക് പ്രധാന വാർത്ത. ശെരിക്കും ഇവന്മാർക്ക്‌ ഭ്രാന്ത്‌ വരാതെ എങ്ങനെ ഈ എട്ട്‌ വർഷം തള്ളി നീക്കി എന്ന് ആലോചിക്കുമ്പോഴാണ്‌ ഇപ്പോഴും അത്ഭുതം മാറാത്തത്‌…!!