ആരാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ? എന്തിനാണ് സംഘ പരിവാറിന് അയാളോട് ഇത്രയും കലിപ്പ്?
ഇന്ത്യയിലെ മുൻ നിര ചരിത്രകാരൻമാരിലൊരാളാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ. 2013 ൽ രണ്ടാം UPA സർക്കാരിന്റെ കാലത്ത് നിയമ്മിക്കപ്പെട്ട Indian Council of Historical Research (ICHR) ന്റെ മെമ്പർ സെക്രട്ടറിയായിരുന്നു അദ്ദേഹം.
ICHR നിയമാവലി അനുസരിച്ച് 2016 വരെ ആ പദവിയിൽ അദ്ദേഹത്തിന് തുടരാമായിരുന്നു. ബിജെപി ഭരണകൂടം 2014 ൽ അധികാരത്തിൽ വന്നപ്പോൾ വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടപ്പാക്കി തുടങ്ങിയത് ICHR ൽ നിന്നുമായിരുന്നു. വൈ സുദർശൻ റാവു എന്ന ആർഷ ഭാരത ഫ്രോഡിനെ ICHR ചെയർമാൻ ആക്കി നിയോഗിച്ച ബിജെപി സർക്കാർ നടപടി അന്ന് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഒരു അക്കാദമിക് പശ്ചാത്തലവുമില്ലാത്ത, എന്നാൽ വർഗ്ഗീയത വമിപ്പിക്കാൻ മാത്രം വാ തുറക്കുകയും എഴുതുകയും ചെയ്ത സുദർശൻ റാവു Akhil Bharatiya Itihas Sankalan Yojana എന്ന RSS പോഷക സംഘടനയുടെ നേതാവായിരുന്നു.
സുദർശൻ റാവു ICHR ചെയർമാനായ ശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് ICHR ന്റെ പ്രസ്റ്റീജ്യസായ റിസേർച്ച് ജേണൽ “Indian Historical Review” യുടെ എഡിറ്റോറിയൽ ബോർഡും ഉപദേശക സമിതിയും പിരിച്ചുവിടുക എന്നതായിരുന്നു. റോമീലാ ഥാപ്പറെയും ഇർഫാൻ ഹബീബിനെയും പോലെയുള്ള ലോകം അംഗീകരിച്ച അക്കാദമിക് പ്രതിഭകളെയാണ് സുദർശൻ റാവു ICHR ജേണലിന്റെ എഡിറ്റോറിയൽ ഉപദേശക സമിതിയിൽ നിന്നും ഒഴിവാക്കിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് പകരം കൊണ്ടുവരാൻ ശ്രമിച്ചത് RSS അനുകൂലികളെയും. ICHR ലെ ഈ കാവിവൽക്കരണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ 2015 ജൂണിൽ ICHR മെമ്പർ സെക്രട്ടറി സ്‌ഥാനം രാജി വെച്ചത്.
അതിനുമുൻപ്, 2015 മാർച്ചിൽ ICHR Foundation Day പ്രഭാഷണ പരിപാടിയിൽ അമേരിക്കൻ വംശജനും RSS ന് പ്രിയങ്കരനുമായ തീവ്ര വലതുപക്ഷ വേദപ്രചാരകനായ ഡേവിഡ് ഫ്രാവ്ലിയുടെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് അദ്ദേഹത്തെ സംഘപരിവാർ അനുകൂലികൾ വേദിയിൽ കയ്യേറ്റം ചെയ്തത്.
2019 ൽ ഡോ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ ആദ്യ ടേമിലാണ് ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന് യൂണിവേഴ്സിറ്റി വേദിയായത്. അന്ന് ചരിത്ര കോൺഗ്രസ്സ് വേദിയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു സംസാരിച്ച ഗവർണർക്കെതിരെ പ്രതിനിധികൾ പ്രതിഷേധിച്ചിരുന്നു. ആ സംഭവം ഉയർത്തിക്കാട്ടിയാണ് ഇന്ന് കേരള ഗവർണർ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നൊക്കെ വിളിച്ചത്.
മുകളിൽ സൂചിപ്പിച്ച Akhil Bharatiya Itihas Sankalan Yojana എന്ന RSS പോഷക സംഘടന 2025 നകം രാജ്യത്തിന്റെ ചരിത്രപുസ്തകങ്ങളെയാകെ കാവി വൽക്കരിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. RSS ന് നൂറുവയസ്സുതികയുന്ന 2025 ൽ ചരിത്രത്തെ കാവി വൽക്കരിക്കാനുള്ള അവരുടെ പദ്ധതിക്ക് തടസ്സം നിൽക്കാനിടയുള്ളത് ഡോ. ഗോപിനാഥ് രവീന്ദ്രനെപ്പോലുള്ള ചരിത്രകാരൻമാരാണ്. അതാണ് RSS നും RSS നോമിനിയായ കേരള ഗവർണർക്കും ഡോ. ഗോപിനാഥ് രവീന്ദ്രനോട് ഇത്രയ്ക്കും ദേഷ്യവും കലിപ്പും.
കോൺഗ്രസ്സ് പാർടിക്ക് അദ്ദേഹത്തോടുള്ള കലിപ്പിന്റെ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല.