മുഖ്യമന്ത്രി വിദേശത്ത് പോയത് അദ്ദേഹത്തിന്റെ പാർട്ടിയുടെ അറിവും സമ്മതതോടെയും ആണ്. മാത്രവുമല്ല മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര വിദേശകാര്യവകുപ്പിന്റെ അനുമതിയും വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വിദേശയാത്രക്ക് പോയത്. വ്യക്തി എന്ന നിലയിൽ പിണറായി വിജയൻ കുടുംബ സമേതം നടത്തുന്ന തികച്ചും സ്വകാര്യയാത്ര മാത്രമാണിത്. സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി ചില്ലി കാശ് പോലും ചിലവഴിക്കുന്നില്ല.