നീറ്റ് ,നെറ്റ് ,സി എസ് ആർ പരീക്ഷകളിലെ വ്യാപക അട്ടിമറി




#നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർത്തി നൽകിയത് ബി ജെ പി ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട് ചൗദരിയുടെ അടുത്ത ആളായ അമിത് ആനന്ദ്.

നെറ്റ് പരീക്ഷയിലും വ്യാപക അട്ടിമറി നടന്നിട്ട് ഉണ്ട്

കേന്ദ്ര സർക്കാരിന് പരീക്ഷകളെ നടത്താനറിയില്ല നടത്തുന്നത് എല്ലാം തന്നെ പാതിവഴിയിൽ വച്ച് അവസാനിപ്പിക്കേണ്ടി വരുന്നു പരീക്ഷക്കളിൽ ഒന്നാകെ ക്രമക്കേടുകൾ നടക്കുന്നു

#സി എസ് ആർ പരീക്ഷ

UGC NET പ്രധാന ചോദ്യങ്ങൾ
Dance/Drama/Theatre

  1. പ്രാണ പ്രതിഷ്ഠ നടന്ന ദിവസം?
  2. രാമായണത്തിൽ ഹനുമാനെ വർണ്ണിക്കുന്ന ഭാഗം?
  3. രാമായണം തുടങ്ങുന്ന ശ്ലോകം?
  4. മഹാഭാരത യുദ്ധത്തിൽ മരിക്കാതെ യുദ്ധം കണ്ട ആള്?
  5. ഭഗവത് ഗീത ഏതിന്റെ വിപുലമായ രൂപമാണ്?
  6. ഹിന്ദു ഫിലോസഫി രൂപപ്പെടുത്താൻ ഉപയോഗിച്ച സംഭവങ്ങൾ?
  7. ഹിന്ദി ഭാഷ ഉദ്ധാരണം നടത്തിയ ആളുകൾ?
  8. ആയുർവേദം, യുനാനി തുടങ്ങിയവയുടെ പരസ്യം.

UGC NET ചോദ്യ പേപ്പർ വിറ്റത് 6 ലക്ഷം രൂപക്ക്

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ‌ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി. നാല് വിദ്യാർത്ഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയിരിക്കുന്നത്. ബിഹാർ സ്വദേശികളാണ് വിദ്യാർത്ഥികൾ. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോ​ദ്യ പേപ്പർ ചോർന്ന് കിട്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്.വീദ്യാർത്ഥികൾ‌ സമസ്തിപൂർ പൊലീസിന് നൽകി മൊഴി പകർപ്പ് പുറത്ത്. ബന്ധുവഴി മെയ് നാലിന് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നാണ് വിദ്യാർത്ഥികൾ മൊഴി നൽകിയരിക്കുന്നത്. മൊഴി എഴുതി നൽകുകയായിരുന്നു. പരീക്ഷക്ക് തൊട്ടുമുൻപ് ബന്ധു ഒരു ചോദ്യപേപ്പറും അതിന്റെ ഉത്തരവും നൽകിയിരുന്നു. പരീക്ഷ എഴുതിയ സമയത്ത് ലഭിച്ച ചോദ്യപേപ്പർ തനിക്ക് ബന്ധു തന്ന ചോ​ദ്യ പേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഏറെ സാമ്യതകൾ ഉണ്ടെന്നും വിദ്യാർത്ഥിയായ അനുരാ​ഗ് യാദവ് മൊഴി നൽകിയത്.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകൾ കണ്ടെത്തിയത്. ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്. ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വ്യാപക ക്രമക്കേടും അഴിമതിയും ഇത്തവണ പരീക്ഷയില്‍ നടന്നുവെന്നും തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഗുജറാത്ത് പൊലീസ് നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ കേസെടുത്തു. വിദ്യാര്‍ത്ഥി വിരുദ്ധമാണ് നീറ്റ് പരീക്ഷയെന്നും എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു.
നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്ന വിവരം ലഭിച്ചു. അന്വേഷണം തുടരുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു ധര്‍മേന്ദ്രപ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലോടെ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്രപ്രധാന് നിവേദനം നല്‍കിയിരുന്നു. ഹര്‍ജികളില്‍ സുപ്രീംകോടതി എന്‍ടിഎയ്ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയയ്ക്കുകയും ചെയ്തു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ക്കൊപ്പം അടുത്തമാസം എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക. കോട്ട കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങള്‍ ഹരജിക്കാര്‍ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരും എന്‍ടിഎയും വിദ്യാര്‍ത്ഥികളെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് ശാസ്ത്രീ ഭവനില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

അത്ഭുത രസാരംഭം

ഭീഭാത്സാത്മകം കർമ- മദ്ധ്യേ

ശിഷ്ട കാലേ ഭയാനകം"

UGC - NET/JRF പരീക്ഷ എഴുതിയ എല്ലാവർക്കും, വിശിഷ്യാ Performing Arts - Dance/ Drama / Theatre പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികൾക്കും ചൊല്ലാവുന്ന ശ്ലോകം. പരീക്ഷ റദ്ദാക്കി എന്നത് കെട്ട് ഞെട്ടേണ്ട ആവശ്യം തൽക്കാലം performing arts ചോദ്യ പേപ്പർ കയ്യിലുണ്ടായിരുന്ന ആർക്കും തോന്നിയിട്ടുണ്ടാവില്ല. ഇന്ത്യൻ സാംസ്കാരിക ചരിത്രം, ഇന്ത്യയിലെ നാടൻ - പാരമ്പര്യ നാടക രൂപങ്ങൾ, നാട്യശാസ്ത്രം, കലയും സൗന്ദര്യ ശാസ്ത്രവും, കിഴക്ക് & പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലെ നൃത്തവും നാടകവും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട performing arts - common part ൽ ഉൾപ്പെടുത്താൻ സാധിക്കാത്ത ’ പ്രാണ പ്രതിഷ്ഠ ’ ചോദ്യം തന്നെയാണ് പ്രധാനി. രസകരമായ ചോദ്യാവലി സുഹൃത്ത് Shyam Zorba ഒരു പ്രത്യേക പോസ്റ്റായി തൻ്റെ പ്രൊഫൈലിൽ പങ്ക് വച്ചിട്ടുണ്ട്. UGC NET/ JRF പരീക്ഷ റദ്ദ് ചെയ്താലും അവസാനിക്കാത്ത ആശങ്കകളും ഏറെയാണ്.

പെർഫോമിങ് ആർട്സ് നെറ്റ് പരീക്ഷ തന്നെയായിരുന്നു കുറച്ച് കാലമായി Cultural - Academic മേഖലയിൽ കാവി വൽകരിക്കുന്നതിനാവശ്യമായ കുറച്ചധികം വർക്ക്‌ഷോപ്പുകളിൽ ഒരെണ്ണം. സൂക്ഷ്മമായ മഹാഭാരത - രാമായണ - വേദ പഠനങ്ങളിലൂടെ മാത്രമേ NET & JRF നേടുക എന്ന സ്വപ്നത്തിലേക്ക് പെർഫോമിംഗ് ആർട്സ് വിദ്യാർഥികൾക്ക് സാധ്യമാവുകയുള്ളൂ. ഒരു യൂണിറ്റിൽ ഇരുപതോ അതിലധികമോ ഭാഗങ്ങളായി തിരിക്കാവുന്നതിൽ കേവലമായ ഈ ഗണത്തിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ വരുന്ന ചോദ്യം ഏകദേശം 20 മാർക്കിൽ അധികമാണ്. മഹാഭാരതത്തിൽ ഒട്ടും കേട്ട് കേൾവി ഇല്ലാത്ത ഒരു കഥാപാത്രത്തിൻ്റെ മോതിരത്തിൻ്റെയോ കമ്മലിൻ്റെയോ പേര് ചോദിച്ച പരീക്ഷ വരെ വളരെ അടുത്തുണ്ടായിരുന്നു. റദ്ദാക്കിയ പരീക്ഷയിൽ ഹിന്ദു ഐഡിയോളജി വക്താവായ നാടക രചയിതാവും - കവിയുമായ ഭാരതേന്ദു ഹരിചന്ദ്രന് വേണ്ടി 12 മാർക്ക് മാറ്റി വയ്ക്കാൻ കാണിച്ച ആ മനസ്സും കാണാതെ പോകരുത്.

NET / JRF പരീക്ഷയിൽ 2 ഭാഷ കടന്ന് കൂടുന്നത് അത്രകണ്ട് നമ്മൾ ഗൗനിക്കാറില്ല. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദി അത്രയ്ക്ക് എളുപ്പമുള്ള ഭാഷയല്ല. എളുപ്പമുളളവർ ഇല്ലാ എന്നല്ല അതിനർഥം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ പെട്ടെന്ന് ഹിന്ദി ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ വളരെ വേഗം കണ്ടെത്താനും സാധിക്കുമ്പോൾ ഇംഗ്ലീഷും ഹിന്ദിയും അന്യ ഭാഷ എന്ന രീതിയിൽ പരീക്ഷ എഴുതുന്നവർക്ക് കുറച്ച് സമയം കൂടുതൽ എടുക്കുന്നത് പരമമായ സത്യമാണ്. അങ്ങനെയിരിക്കെ കൂടുതൽ മാർക്കും, കട്ട് ഓഫും എല്ലാം ക്രമീകരിക്കുന്നതിൽ ഉണ്ടാവാൻ സാധ്യതയുള്ള മാറ്റം വലുതാണ്. എല്ലാ സംസ്ഥാനങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും വായിക്കാൻ സാധ്യമായ ഭാഷ ഇംഗ്ലീഷ് ആയതിനാൽ Question അങ്ങനെ മാത്രം നിജപ്പെടുത്തേണ്ട ആവശ്യം വളരെ വലുതാണ് . അല്ലെങ്കിൽ മറിച്ച് എല്ലാ പ്രാദേശിക ഭാഷയിലും ചോദ്യം ഉണ്ടാക്കേണ്ടതുണ്ട്. അല്ലെങ്കിൽ NTA ബിഹാറിന് നൽകുന്ന അതേ Question ചോർത്തൽ ഔദാര്യം നമുക്കും തരണം.

ഹിന്ദി നടപ്പാക്കൽ, കാവി വത്കരണം തുടങ്ങിയവ നടപ്പിലാക്കാനും പ്രചരിപ്പിക്കാനും നിരന്തരമായി സാംസ്കാരിക ഇടങ്ങളിൽ കയ്യേറ്റം ചെയ്യുന്നതിൻ്റെ പുതിയ ഉദാഹരണം അല്ലാ NET Exam നമുക്ക്. എന്നാൽ പ്രാണ പ്രതിഷ്ഠ ചോദ്യം ഉണ്ടാക്കി വയ്ക്കുന്ന ഭീകരത ചെറുതല്ല. ഭാരത് രംഗ് മഹോത്സവത്തിൽ ഏറ്റവും പ്രധാനമായി NSD ആഘോഷിച്ച് ഉണ്ടാക്കിയ നാടകം സമുദ്ര മഥനം ആയിരുന്നു എന്നും അത് ചെയ്യാൻ ഉത്സാഹം കാണിച്ചത് NSD ഡയറക്ടർ ആയിരുന്നു എന്നതും ഒക്കെ മുന്നിൽ ഉണ്ട്. G 20 യിൽ നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞു എന്ന് ഇന്ത്യയിലെ മുഴുവൻ കലാകരൻമാരെ വാസുദേവ കുടുംബകത്തിൻ്റെ ഭാഗമാക്കി ഉദ്ധരിക്കാൻ ശ്രമിച്ചത് ഇതേ ഭരത് രംഗ മഹോത്സവത്തിൻ്റെ നിറം കെടുത്തൽ മഹാമഹത്തിൻ്റെ ഭാഗമായി തന്നെയാണ്.

സാംസ്കാരിക - വിദ്യാഭ്യാസ ഇടങ്ങളിൽ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയുള്ള ചെറുത്തു നിൽപ്പ് തുടരാം…