ജെഎന്‍യുവും എച്ച്‌സിയുവും അടക്കമുള്ള രാജ്യത്തെ സര്‍വ്വകലാശാലകള്ളിൽ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും സംഘ്പരിവാറും ഏറെനാളായി ശ്രമിച്ചു വരുകയാണ്

ജെഎന്‍യുവും എച്ച്‌സിയുവും അടക്കമുള്ള രാജ്യത്തെ സര്‍വ്വകലാശാലകള്ളിൽ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും സംഘ്പരിവാറും ഏറെനാളായി ശ്രമിച്ചു വരുകയാണ്

ദേശീയതയെന്ന പേരില്‍ ഹിന്ദുത്വ അജണ്ട ഈ സര്‍വ്വകലാശാലകളില്‍ അടിച്ചേല്‍്പ്പിക്കാനുള്ള ശ്രമങ്ങള്‍ നാളുകളായി പുരോഗമിക്കുന്നുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഭാഷാ പഠനത്തിനുള്ള സ്‌കൂള്‍ ഓഫ് ലാംഗ്വേജിന് കീഴില്‍ വരാത്ത തരത്തില്‍ സംസ്‌കൃത പഠനത്തിന് പ്രത്യേക സെന്റര്‍ കൊണ്ടുവരാനുള്ള നീക്കം ഈ അജണ്ടയുടെ ഭാഗമാണെന്നാണ് ആരോപണമുയർന്നിരുന്നു

ബിജെപി സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഭരണകൂടത്തിന്റെ നീക്കം അക്കാദമിക്ക് തലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കി.

സര്‍വ്വകലാശാലയിലെ അക്കാദമിക് കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ അഭിപ്രായം തേടിയില്ലെന്ന ആരോപണവും ഉയർന്നു

സംസ്‌കൃത പഠന സെന്ററിനുള്ള അംഗീകാരം ലഭിച്ച ശേഷം എക്‌സിക്യൂട്ടിവ് കൗണ്‍സിലിന് മെയില്‍ അയച്ച് അഭിപ്രായം ആരായുകയാണ് ഭരണസമിതി ചെയ്തത്. നിലവിലെ നീക്കം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുദ്ദേശിച്ചുള്ളതാണെന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ അന്ന് ആരോപണം ഉന്നയിച്ചിരുന്നു

ജെഎൻയുവിനെ തകർക്കുക എന്നത്,തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ ബി.ജെ.പി. ആദ്യമായി ഭരണത്തിലേറിയപ്പോൾ മുതൽ ആർ.എസ്.എസ്. നടപ്പിലാക്കാൻ ശ്രമിക്കുന്ന അജണ്ടയാണ്.

അക്കാലത്തുതന്നെ ഹിന്ദുത്വ-വലതുപക്ഷ ശക്തികൾക്കെതിരെ ജെഎൻയുവിദ്യാർത്ഥികൾ പ്രത്യക്ഷ സമരത്തിനിറങ്ങി. 1996-ൽ എൽ.കെ. അദ്വാനി ജെഎൻയുവിൽ ഒരു പരിപാടിക്കു വരാൻ പ്ലാനിടുകയും വമ്പൻ പ്രതിഷേധത്തെത്തുടർന്ന് സന്ദർശനം റദ്ദാക്കുകയും ചെയ്യേണ്ടിവന്നു.

അതിനെത്തുടർന്ന് ജെഎൻയുവിനെ നിലയ്‌ക്കു നിർത്തണമെന്നും അതിനെ ഒരു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറ്റുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സ്വപൻ ദാസ്‌ഗുപ്‌ത ഇന്ത്യൻ എക്സ്‌പ്രെസിൽ ലേഖനം എഴുതുകയുണ്ടായി.

2002-ലെ ഗുജറാത്ത് കൂട്ടക്കൊലയെത്തുടർന്ന് ജെഎൻയുവിൽ വമ്പിച്ച പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെ സംഘങ്ങൾ ഗുജറാത്ത് സന്ദർശിച്ച് വസ്തുതകൾ ശേഖരിച്ചു.കപടശാസ്‌ത്രങ്ങൾ അക്കാദമിക് കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളെ വിദ്യാർത്ഥികൾ ചെറുത്തുതോൽപ്പിച്ചു.

ഇതൊക്കെ ഹിന്ദുത്വ ക്യാമ്പിനുണ്ടാക്കുന്ന അസ്വാരസ്യം ചെറുതായിരുന്നില്ല. ജെഎൻയുഅടച്ചുപൂട്ടുക തന്നെ വേണമെന്ന് ആർ.എസ്.എസ്.-വി.എച്ച്.പി. നേതാക്കൾ അന്നുതന്നെ ആവശ്യമുയർത്തിയിരുന്നു.

2016-ൽ ആർ.എസ്.എസ്സും ബി.ജെ.പി.യും ഉയർത്തിയ “ഷട്ട് ഡൌൺ ജെഎൻയു” എന്ന മുദ്രാവാക്യം രണ്ടു പതിറ്റാണ്ടായി അവരുടെ അജണ്ടയിലുണ്ടായിരുന്ന ഒന്നാണ് എന്നു ചുരുക്കം.

2014-ൽ ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഈ മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പ്രാവർത്തികമാക്കിത്തുടങ്ങിയത് എന്നു മാത്രം.

ഗവേഷണ കോഴ്‌സുകളിൽ വൻ‌തോതിൽ സീറ്റ് വെട്ടിക്കുറയ്‌ക്കുക എന്ന നയം ജെഎൻയുവിൽ നടപ്പാക്കിയത് ഇതിന്റെ ആദ്യപടിയായിട്ടാണ്.

ഇതു നടപ്പാക്കിയ ആദ്യത്തെ വർഷം (2017) എം.ഫിൽ.,പി.എച്ച്.ഡി. കോഴ്‌സുകളിൽ ആയിരത്തിലധികം സീറ്റുകളാണ് വെട്ടിക്കുറച്ചത്.

450-ലധികം എം.ഫിൽ./പി.എച്ച്.ഡി. സീറ്റുകളുണ്ടായിരുന്ന സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ ആ വർഷം ഗവേഷണ കോഴ്‌സുകളിലെ സീറ്റുകൾ13 ആക്കി ചുരുക്കി.

സയൻസ് സ്‌കൂളുകളിൽ സീറ്റുകൾ പകുതിയായി. പല സയൻസ് സ്‌കൂളുകളിലും ഒരു എം.ഫിൽ./പി.എച്ച്.ഡി.സീറ്റു പോലും ഉണ്ടായില്ല.

ഇതോടൊപ്പം പ്രവേശനത്തിൽ സംവരണതത്വങ്ങൾ കാറ്റിൽ പറത്തുക,മാനേജ്മെന്റ്, എഞ്ചിനിയറിംഗ് കോഴ്സുകൾ തുടങ്ങി അവയ്‌ക്ക് ഫീസ് വളരെയധികം കൂട്ടി നിശ്‌ചയിക്കുക എന്നിങ്ങനെ സാധാരണക്കാരും അവശവിഭാഗങ്ങളിലും പെട്ടവരുമായവരെ എങ്ങനെയൊക്കെ പുറത്താക്കാം എന്ന അന്വേഷണമാണ് ജെഎൻയു അധികാരികൾ നടത്തുന്നത്.

സര്‍വ്വകലാശാല വിദ്യാഭ്യാസത്തില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുന്ന നയത്തിന് അടിത്തറയേകാന്‍ യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നീക്കം നടത്തിയതും സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്

2018 ഏപ്രില്‍ ആറിന് ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകള്‍ക്കുമായി യു.ജി.സി അയച്ച നോട്ടിഫിക്കേഷനാണ് സര്‍വ്വകലാശാല വിദ്യാഭ്യാസത്തില്‍ പ്രതിഷേധാര്‍ഹമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്

സര്‍വ്വകലാശാല വിദ്യാഭ്യാസത്തെ ഏകോപിപ്പിക്കുകയെന്ന ഉത്തരവാദിത്തം മാത്രമുള്ള സ്ഥാപനമായ യു.ജി.സിക്ക് എങ്ങനെയാണ് മറ്റ് എല്ലാ സര്‍വ്വകലാശാലകളുടെ സിലബസ്സുകള്‍ തയ്യാറാക്കാനുള്ള ചുമതല ലഭിക്കുകയെന്ന കാര്യത്തിലാണ് ഇപ്പോള്‍ തര്‍ക്കം മുന്നോട്ട് പോകുന്നത്.ൽ തർക്കം ഉയർന്നു

സര്‍വ്വകലാശാലകളുടെ സിലബസ്സ് തയ്യാറാക്കാനുള്ള ചുമതല യു.ജി.സിയെ ഏല്‍പ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം കൂടുതല്‍ ശക്തമായി

യു.ജി.സിയെ സംബന്ധിച്ച മറ്റൊരു പ്രധാന വസ്തുത സിലബസ് നിര്‍മ്മിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം എങ്ങനെ ഈ സ്ഥാപനത്തിന് ലഭിക്കുമെന്നാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് 1956 ല്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി എന്ന സ്ഥാപനം നിലവില്‍ വരുന്നത്.

മേല്‍പ്പറഞ്ഞ ആക്ട് പ്രകാരം ഇന്ത്യയിലെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളുടെ സംരക്ഷകരോ കാവലാളായോ നില്‍ക്കുകയെന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തം.

ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ അക്കാദമിക കാര്യത്തില്‍ ഇടപെടാന്‍ യു.ജി.സിക്ക് അധികാരമില്ല. മാത്രമല്ല ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ടുകള്‍ അനുവദിക്കുകയെന്നതാണ് യു.ജി.സിയുടെ പ്രധാന ഉത്തരവാദിത്തം.

രാജ്യത്തെ എണ്ണൂറിലധികം വരുന്ന സര്‍വ്വകലാശാലകള്‍ക്ക് എകീകൃത സിലബസ് കൊണ്ടുവരുന്നതിലൂടെ സര്‍വ്വകലാശാലകളിലെ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്

എല്ലാ സര്‍വ്വകലാശാലകളിലെയും വിഷയങ്ങള്‍ ഒരുപോലെയാകുന്നതിലൂടെ നിലവില്‍ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യം ഇല്ലാതാകുന്നു

ഇതിനുദാഹരണമാണ് രാജ്യത്തെ ബി.എഡ് കോഴ്‌സുകളുടെ നിലവിലെ അവസ്ഥ. ബി.എഡ് വിഷയങ്ങള്‍ക്ക് രാജ്യത്താകമാനം എകീകൃത സിലബസാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

വിദ്യാഭ്യാസം എന്ന വകുപ്പ് കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ അധികാരമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.

രാജ്യത്തെ സര്‍വലാശാലകളെ നിയന്ത്രിക്കാന്‍ മാത്രം അധികാരമുള്ള മോണിറ്ററിംഗ് ഏജന്‍സിയാണ് യു.ജി.സി. ഒാരോ സര്‍വ്വകലാശാലകള്‍ക്കും അവരുടേതായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തീരുമാനിക്കുന്ന സിലബസ്സുണ്ടായിരിക്കും. ഇത്തരത്തില്‍ വ്യത്യസ്തതകള്‍ നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ എല്ലാ സര്‍വ്വകലാശാലകളിലും ഒരേ പോലുള്ള വിഷയങ്ങള്‍ മാത്രമാകും നിലനില്‍ക്കുക.

മറ്റൊരു പ്രധാന വസ്തുത ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകളിലും കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയാകും സിലബസ്സില്‍ പ്രതിഫലിക്കുക.

സംഘപരിവാര്‍ ശക്തികളുടെ അജന്‍ഡ നിര്‍മ്മാണം ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കൂടി ബാധിക്കുന്ന രീതിയിലാ