വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്.

അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന്‌ സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന്‌ കള്ളക്കഥ പ്രചരിപ്പിക്കുകയാണ്‌ ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്‌തിരിക്കുന്നത്‌. വാര്‍ത്ത വന്ന ഉടനെ ഇത്‌ സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവരികയും ചെയ്‌തു. എന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്‌ക്ക്‌ പ്രാധാന്യം കൊടുത്ത്‌ പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിത്‌.

എല്‍ഡിഎഫിനേയും, അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തമസ്‌ക്കരിക്കുക മാത്രമല്ല ഇത്തരത്തിലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനാണ്‌ ഇത്തരം മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത്‌. കേരളത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കെതിരായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നാടിനെ സ്‌നേഹിക്കുന്നവര്‍ ഉയര്‍ത്തേണ്ടതുണ്ട്.

സ. ടി പി രാമകൃഷ്‌ണന്‍

എല്‍ഡിഎഫ്‌ കണ്‍വീനര്വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്.
അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന്‌ സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന്‌ കള്ളക്കഥ പ്രചരിപ്പിക്കുകയാണ്‌ ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്‌തിരിക്കുന്നത്‌. വാര്‍ത്ത വന്ന ഉടനെ ഇത്‌ സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവരികയും ചെയ്‌തു. എന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്‌ക്ക്‌ പ്രാധാന്യം കൊടുത്ത്‌ പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിത്‌.
എല്‍ഡിഎഫിനേയും, അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തമസ്‌ക്കരിക്കുക മാത്രമല്ല ഇത്തരത്തിലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനാണ്‌ ഇത്തരം മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത്‌. കേരളത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കെതിരായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നാടിനെ സ്‌നേഹിക്കുന്നവര്‍ ഉയര്‍ത്തേണ്ടതുണ്ട്.
സ. ടി പി രാമകൃഷ്‌ണന്‍

2 വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട പ്രതീക്ഷിത ചെലവുകളെ ദുർവ്യാഖ്യാനിച്ച് നമ്മുടെ മാധ്യമങ്ങളിൽ ഉണ്ടായ വാർത്താപ്രളയം ചർച്ച ചെയ്യപ്പെടുന്ന ഘട്ടമാണല്ലോ ഇത്. ഇടതുപക്ഷ വിരുദ്ധതയിൽ നിന്ന് കേരളവിരുദ്ധതയിലേക്ക് മുഖ്യധാര മാധ്യമങ്ങളിൽ പലതും പ്രയാണം ചെയ്തിട്ട് കാലമേറെയായി.

മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം എന്ത് നൽകി എന്നത് സംബന്ധിച്ച കണക്കെടുപ്പിലേക്ക് പോകാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ പോലും ദുരന്ത - ദുരിതാശ്വാസപ്രവർത്തനങ്ങളെ എത്ര കണ്ട് കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചു എന്നത് പാർലമെന്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. നമ്മുടെ മാധ്യമങ്ങൾ കേരളപക്ഷത്ത് നിന്ന് കണ്ണ് തുറന്ന് ഇതൊന്നും കാണാൻ താല്പര്യപ്പെട്ടില്ല എന്നത് മറ്റൊരു കാര്യം.

ചേതമില്ലാത്ത ഒരു ചെറിയ നടപടി കൊണ്ട് കേന്ദ്രത്തിന് നമ്മുടെ സംസ്ഥാനത്തെ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതുന്നത്. ഒരു ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ എംപിമാർക്ക് അവരുടെ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വരെ പുനർനിർമ്മാണ - പുനരധിവാസ പ്രവർത്തനങ്ങൾക്കായി അനുവദിക്കാൻ കഴിയും. വയനാടിന്റെ കാര്യത്തിൽ കേരള ഗവൺമെൻറ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയും അതിനനുസൃതമായി എംപി ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള കേന്ദ്രീകൃത പോർട്ടലിൽ വേണ്ട സജ്ജീകരണങ്ങൾ എംപി ഫണ്ടിന്റെ മേൽനോട്ടം വഹിക്കുന്ന ഡൽഹിയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ( രേഖ താഴെ )ഒരുക്കുകയും ചെയ്തു. ഇതുപ്രകാരം ഈ കുറിപ്പ് എഴുതുന്ന ആൾ 10.09.2024-ൽ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും (പകർപ്പ് താഴെ )വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.

കേരള സർക്കാർ ചെയ്തതിന് സമാനമായി കേന്ദ്രസർക്കാർ കൂടി ഈ ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി രേഖപ്പെടുത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു ചിത്രം? - രാജ്യത്തെ എല്ലാ ലോകസഭ, രാജ്യസഭ അംഗങ്ങൾക്കും തങ്ങളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാൻ കഴിയുമായിരുന്നു. ലോകസഭയിലെ രാജ്യസഭയിലെയും എംപിമാരുടെ മൊത്തം അംഗസംഖ്യ -788- കണക്കിലെടുക്കുകയാണെങ്കിൽ ഇത് എത്ര വലിയ സാധ്യത ആകുമായിരുന്നു എന്ന് ഊഹിക്കാം.

ചെറിയൊരു തീരുമാനം കേന്ദ്രം എടുത്തിരുന്നെങ്കിൽ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന സഹായത്തിന്റെ വ്യാപ്തിയും മൂല്യവും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രത്തിന്റെ ഖജനാവിൽ നിന്ന് ചെലവഴിക്കാതെ തന്നെ അവർക്ക് വേണമെങ്കിൽ ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയിൽ ഇത് ചെയ്യാമായിരുന്നു എന്നർത്ഥം. ഇപ്രകാരം പ്രസക്തമായ ഏതെങ്കിലും ഒരു വിഷയം നമ്മുടെ മാധ്യമങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടോ? സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രാവും പകലും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ മാധ്യമ ധാർമികതയും ഉത്തരവാദിത്വവും എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ കാറ്റിൽ പറത്തുന്നതെന്ന് മനസ്സിലാക്കാൻ ഇത് മാത്രം മതിയാകും.

സ. ജോൺ ബ്രിട്ടാസ് എംപി
s വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട പ്രതീക്ഷിത ചെലവുകളെ ദുർവ്യാഖ്യാനിച്ച് നമ്മുടെ മാധ്യമങ്ങളിൽ ഉണ്ടായ വാർത്താപ്രളയം ചർച്ച ചെയ്യപ്പെടുന്ന ഘട്ടമാണല്ലോ ഇത്. ഇടതുപക്ഷ വിരുദ്ധതയിൽ നിന്ന് കേരളവിരുദ്ധതയിലേക്ക് മുഖ്യധാര മാധ്യമങ്ങളിൽ പലതും പ്രയാണം ചെയ്തിട്ട് കാലമേറെയായി.

മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം എന്ത് നൽകി എന്നത് സംബന്ധിച്ച കണക്കെടുപ്പിലേക്ക് പോകാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ പോലും ദുരന്ത - ദുരിതാശ്വാസപ്രവർത്തനങ്ങളെ എത്ര കണ്ട് കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചു എന്നത് പാർലമെന്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. നമ്മുടെ മാധ്യമങ്ങൾ കേരളപക്ഷത്ത് നിന്ന് കണ്ണ് തുറന്ന് ഇതൊന്നും കാണാൻ താല്പര്യപ്പെട്ടില്ല എന്നത് മറ്റൊരു കാര്യം.

ചേതമില്ലാത്ത ഒരു ചെറിയ നടപടി കൊണ്ട് കേന്ദ്രത്തിന് നമ്മുടെ സംസ്ഥാനത്തെ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതുന്നത്. ഒരു ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ എംപിമാർക്ക് അവരുടെ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വരെ പുനർനിർമ്മാണ - പുനരധിവാസ പ്രവർത്തനങ്ങൾക്കായി അനുവദിക്കാൻ കഴിയും. വയനാടിന്റെ കാര്യത്തിൽ കേരള ഗവൺമെൻറ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയും അതിനനുസൃതമായി എംപി ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള കേന്ദ്രീകൃത പോർട്ടലിൽ വേണ്ട സജ്ജീകരണങ്ങൾ എംപി ഫണ്ടിന്റെ മേൽനോട്ടം വഹിക്കുന്ന ഡൽഹിയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ( രേഖ താഴെ )ഒരുക്കുകയും ചെയ്തു. ഇതുപ്രകാരം ഈ കുറിപ്പ് എഴുതുന്ന ആൾ 10.09.2024-ൽ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും (പകർപ്പ് താഴെ )വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.

കേരള സർക്കാർ ചെയ്തതിന് സമാനമായി കേന്ദ്രസർക്കാർ കൂടി ഈ ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി രേഖപ്പെടുത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു ചിത്രം? - രാജ്യത്തെ എല്ലാ ലോകസഭ, രാജ്യസഭ അംഗങ്ങൾക്കും തങ്ങളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാൻ കഴിയുമായിരുന്നു. ലോകസഭയിലെ രാജ്യസഭയിലെയും എംപിമാരുടെ മൊത്തം അംഗസംഖ്യ -788- കണക്കിലെടുക്കുകയാണെങ്കിൽ ഇത് എത്ര വലിയ സാധ്യത ആകുമായിരുന്നു എന്ന് ഊഹിക്കാം.

ചെറിയൊരു തീരുമാനം കേന്ദ്രം എടുത്തിരുന്നെങ്കിൽ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന സഹായത്തിന്റെ വ്യാപ്തിയും മൂല്യവും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രത്തിന്റെ ഖജനാവിൽ നിന്ന് ചെലവഴിക്കാതെ തന്നെ അവർക്ക് വേണമെങ്കിൽ ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയിൽ ഇത് ചെയ്യാമായിരുന്നു എന്നർത്ഥം. ഇപ്രകാരം പ്രസക്തമായ ഏതെങ്കിലും ഒരു വിഷയം നമ്മുടെ മാധ്യമങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടോ? സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രാവും പകലും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ മാധ്യമ ധാർമികതയും ഉത്തരവാദിത്വവും എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ കാറ്റിൽ പറത്തുന്നതെന്ന് മനസ്സിലാക്കാൻ ഇത് മാത്രം മതിയാകും.

സ. ജോൺ ബ്രിട്ടാസ് എംപി

3

മലയാള മാധ്യമ പ്രവർത്തനം അധമ പ്രൊപ്പഗണ്ടയായി അധ:പതനത്തിന്റെ നെല്ലിപ്പിടിയിലേക്ക് എത്തുന്നതിന്റെ പുതിയൊരു താഴ്ചയിലായിരുന്നു ഈ ഓണം. സംഘികളാകെ പ്രതിരോധത്തിലായിരുന്നു. 32 പേർ മരിച്ച ആന്ധ്രാ-തെലങ്കാന വെള്ളപ്പൊക്കത്തിന് 3448 കോടി രൂപ ഉടൻ അനുവദിച്ച സ്ഥാനത്ത് 403 പേർ മരിച്ച വയനാടിന് ഒരു പൈസ പോലും കേന്ദ്ര സർക്കാർ അനുവദിച്ചില്ല. ഇതുസംബന്ധിച്ച് ന്യായമൊന്നും പറയാനില്ലാതെ മാധ്യമ പ്രവർത്തകരോട് കയർക്കുന്നതിനേ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുപോലും കഴിഞ്ഞിരുന്നുള്ളൂ. ഈ പ്രതിസന്ധിയിൽ നിന്ന് സംഘപരിവാറിനെ രക്ഷിക്കാനുള്ള ക്വട്ടേഷനാണ് ഏഷ്യാനെറ്റ് എടുത്തത്. ജമാഅത്ത് ഇസ്ലാമിയുടെ മീഡിയ വണ്ണും ഇതിനോടൊപ്പം കൂടിയപ്പോൾ ചേരേണ്ടവർ ഒത്തുചേർന്നു.

കേന്ദ്ര ദുരിതാശ്വാസനിധിയിൽ നിന്ന് പ്രത്യേക ധനസഹായം കിട്ടുന്നതിന് സംസ്ഥാനം അപേക്ഷ സമർപ്പിക്കണം. ഓരോ ഇനം നാശത്തിനും എത്ര വീതം തുക സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നും ചെലവഴിക്കാമെന്നതിന് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമുണ്ട്. നമ്മൾ 15 ലക്ഷം രൂപയാണ് ഒരു വീടിന് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും 1.20 ലക്ഷം രൂപയേ ചെലവഴിക്കാനാകൂ. കുടിൽ ആണെങ്കിൽ 5000 രൂപയേ ചെലവഴിക്കാനാകൂ. ഇതു സംബന്ധിച്ച കണക്കുകളാണ് പട്ടികയിലെ ഒന്നാമത്തെ കോളത്തിൽ കൊടുത്തിട്ടുള്ളത്. ഇത് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള എസ്റ്റിമേറ്റുകളാണ്.

രണ്ടാമത്തെ കോളത്തിൽ കേന്ദ്ര മാനദണ്ഡങ്ങളിൽ നിഷ്കർഷിച്ചിട്ടില്ലാത്ത മറ്റിനം ചെലവുകൾ യഥാർത്ഥത്തിൽ ചെലവാകാവുന്ന തുകയാണ് നൽകിയിട്ടുള്ളത്. ഇവയ്ക്ക് മാനദണ്ഡങ്ങൾ ഇല്ലാത്തതുകൊണ്ട് അത് സൂചിപ്പിക്കുവാൻ യഥാർത്ഥ ചെലവ് അഥവാ actual loss എന്നു വിളിക്കുന്നു. വീട്ടുപകരണങ്ങൾക്കുള്ള ചെലവും തുണിയും വോളണ്ടിയർമാരുടെ ചെലവുമെല്ലാം ഇവിടെയാണ് വരുന്നത്. ഇതും മതിപ്പ് കണക്കാണ്. യഥാർത്ഥത്തിൽ ചെലവായ തുകയാണ് സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നു പിൻവലിക്കാനാവുക. അല്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് അധികമായി അനുവദിക്കുക.

മാധ്യമങ്ങൾ ആദ്യം ഭൂകമ്പം സൃഷ്ടിച്ചത് മതിപ്പ് ചെലവിനെ യഥാർത്ഥ ചെലവായി വ്യാഖ്യാനിച്ചുകൊണ്ടാണ്. ഇത്രയും പണം ചെലവായത് എങ്ങനെ എന്നതായിരുന്നു ചോദ്യം.

ഇവയെല്ലാം പ്രൊജക്ട്ഡ് മതിപ്പ് കണക്കാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് actuals എന്ന് എഴുതിയിരിക്കുന്നത് എന്നായി ചോദ്യം. മാനദണ്ഡങ്ങൾ ബാധകമല്ലാത്തതുകൊണ്ട് യഥാർത്ഥത്തിൽ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന തുകയാണ് ഇവയെന്നാണ് ഉത്തരം. എത്രയാണോ ചെലവ് അത്രയും തുക എന്നതാണ് അതിനർത്ഥം.

അപ്പോൾ പിന്നെ പുതിയ ചോദ്യമായി. വോളണ്ടിയർമാർക്ക് എങ്ങനെയാണ് 47 കോടി രൂപ ചെലവാകുക? അവർക്ക് കൂലി കൊടുക്കണ്ടല്ലോ. ലീഗാണെങ്കിൽ അവരുടെ വൈറ്റ് ഗാർഡ് സന്നദ്ധപ്രവർത്തകർക്ക് ചെലവായ തുകയും ഉയർത്തിപ്പിടിച്ചായിരുന്നു ചോദ്യം. ലീഗിന്റെ മാത്രമല്ല, സിപിഐ(എം)ന്റെ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ ചെലവും ഇതിൽ ഉൾപ്പെടില്ല.

പിന്നെ ആരുടെ ചെലവ്? അവിടെ മൊബിലൈസ് ചെയ്ത പ്രവർത്തകരിൽ മേൽപ്പറഞ്ഞ സന്നദ്ധപ്രവർത്തകർക്കു പുറമേ ആപതമിത്രയും സിവിൽ ഡിഫൻസും പൊലീസും സേനയും ഉൾപ്പെടും. കേരളത്തിൽ 4500 ആപതമിത്രകളും 10,000 സെൽഫ് ഡിഫൻസ് വോളണ്ടിയർമാരും ഉണ്ട്. അവരിൽ വയനാടിലേക്ക് നിയോഗിക്കുന്നവരുടെ യാത്രാ ചെലവും താമസവും ഭക്ഷണവും എല്ലാം ഉൾപ്പെട്ട തുകയാണ്. ഓറഞ്ച് ബുക്ക് പ്രകാരം സർക്കറിന് ഉത്തരവാദിത്തതോടെ ഉപയോഗിക്കാവുന്നത് ഔദ്യോഗികമായി പരിശീലനം ലഭിച്ച ആപതമിത്രകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും മാത്രം ആണ്. ഇവർക്ക് അഗ്നി രക്ഷാസേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവർ പരിശീലനം നല്കിയിട്ടുണ്ട്. ആപതമിത്രകൾക്ക് പ്രത്യേകം പ്രതികരണ കിറ്റുകളും ഉണ്ട്.

ഇത് ഇത്രയും വലിയ തുക വരുമോ? യഥാർത്ഥത്തിൽ ചെലവായി കഴിഞ്ഞേ പറയാനാകൂ. കാരണം ഇപ്പോഴും സെർച്ച് ഓപ്പറേഷൻസ് തുടരുകയാണ്. മണ്ണിടിച്ചിലിൽ നികന്നുപോയ തോടുകളും നദികളും പുനരുദ്ധരിക്കാനുള്ള പ്രവർത്തനം നടക്കേണ്ടിയിരിക്കുന്നു. അതിന് ഇനിയും മാസങ്ങളെടുക്കും. ഇതിനെല്ലാം വേണ്ടിവരുന്ന പ്രതീക്ഷിത ആക്ച്വൽ ചെലവാണ്.

എത്രയോ നാളായി തുടർന്നുവരുന്ന ഒരു രീതിസമ്പ്രദായമാണ്. 2018-ൽ 30,000-ത്തിൽപ്പരം കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. 6000 കോടിയുടെ ധനസഹായം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു (മാനദണ്ഡങ്ങൾ പ്രകാരവും അല്ലാതെ ആക്ച്വൽസ് പ്രകാരവും). 2914 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതിൽ നിന്നും കേന്ദ്ര വ്യോമസേനയുടെ ചെലവും അരിയുടെ വിലയും മറ്റും തട്ടിക്കിഴിച്ച കാര്യവും നമുക്കെല്ലാവർക്കും അറിയാം.

2019-ൽ 2101 കോടി രൂപയാണ് കേന്ദ്രത്തോട് ദുരിതാശ്വാസനിധിയിൽ നിന്നും അധിക ധനസഹായമായി ആവശ്യപ്പെട്ടത്. നമുക്ക് ലഭിച്ചത് വട്ടപൂജ്യം ആയിരുന്നു. നമുക്ക് അതിനകം ലഭിച്ചിരുന്ന സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നും മാനദണ്ഡപ്രകാരം ചെലവഴിക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചത്.

ഇത്തവണത്തെ കേന്ദ്ര നിരീക്ഷക സംഘത്തിനു മുന്നിൽ നമ്മൾ മുൻകാലങ്ങളിലെന്നപോലെ നിവേദനം സമർപ്പിച്ചു. ഒന്നും തരാതിരിക്കാനുള്ള പണികളാണ് അണിയറയിൽ നടക്കുന്നത്. അതിനു മുൻകൂർ ജാമ്യമെടുത്ത് കൊടുക്കാനുള്ള ക്വട്ടേഷനുകളാണ് കേരളത്തിലെ ചില മാധ്യമങ്ങൾ നടത്തിയിരിക്കുന്നത്.

ദുരന്ത ബാധിതരുടെ എല്ലാ ലോണും ബാങ്കുകൾ എഴുതി തളാൻ ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷൻ 13 ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിനിയോഗിക്കണം എന്ന് ഇതേ നിവേദനം അഭ്യർഥിക്കുന്നുണ്ട്. ഇതിൽ എന്താണ് തീരുമാനം എന്നതും കേന്ദ്രത്തോട് ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറല്ല.

ഞെട്ടിച്ചതും അത്ഭുതപ്പെടുത്തിയതും ഇതൊന്നുമല്ല. ഇന്നലെ മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതോടുകൂടി വിവരമുള്ളവർക്കെല്ലാം കാര്യങ്ങൾ മനസിലായി. ഒട്ടെല്ലാ പത്രങ്ങളുടെയും ഉൾപ്പേജിലായി വാർത്ത. കേരളകൗമുദി അങ്ങനെയങ്ങ് സമ്മതിച്ചുതരാൻ തയ്യാറല്ല. മുൻപേജിൽ ചെലവിന്റെ കണക്കിൽ മറിയുന്ന കോടികൾ എന്നു പറഞ്ഞ് ദൂർത്തിന്റെ വലിയൊരു കഥ അവർ മെനഞ്ഞിരിക്കുകയാണ്. അങ്ങനെയങ്ങ് കേരളം നന്നാവണ്ട എന്നാണ് ചിലരുടെ ചിന്ത.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

`a