പറ്റിയ തെറ്റിനെ ന്യായീകരിക്കാൻ അതിൽ കിടന്നുരുളുന്ന മാപ്രകളും പ്രതിപക്ഷവും
ഹിന്ദു പോലുള്ള ഒരു പത്രത്തിന് സംസ്ഥാന മുധ്യമന്ത്രിയുടെ അഭിുമുഖം കിട്ടാൻ ഒരു പിആർ ഏജൻസിയുടെ ആവശ്യമുണ്ടോ? ഹിന്ദു നേരിട്ട് വിളിച്ചാൽ തന്നെ അഭിമുഖം കിട്ടും. മറിച്ച് മുഖ്യമന്ത്രിക്ക് ഹിന്ദു പോലുള്ള ഒരു പത്രത്തിന് അഭിമുഖം നൽകണമെന്ന് താൽപര്യമുണ്ടെങ്കിൽ അതിനും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിളിച്ചാൽ നിഷ്‌പ്രയാസം സാധ്യമാകുമെന്നും ഉറപ്പാണ്.
അപ്പോൾ പി ആർ ഏജൻസി അറേഞ്ച് ചെയ്ത നിലയിലായിരിക്കില്ല ഈ ന്അഭിമുഖം നടന്നത് എന്നുറപ്പാണ്. മറിച്ച് മുഖ്യമന്ത്രിക്ക് ഹിന്ദുവുമായി അഭിമുഖം നടത്താൻ താൽപര്യമുണ്ടെന്ന് ഹിന്ദു അധികൃതരോടും ഹിന്ദുവിന് മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താൻ താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലും ഈ ഏജൻസി അറിയിച്ചതാകാനെ വഴിയുള്ളൂ.
രണ്ട് കൂട്ടരും അറിയാതെ പി ആർ ഏജൻസിയോ ഏജൻസിയുടെ പേരിലോ കളിച്ച കള്ളക്കളിയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ കള്ളക്കളിക്കും പിആർ ഏജൻസിക്കും പിന്നിൽ ആരാണ്. അതിന് പിന്നിൽ നടന്ന ഗൂഢാലോചന എന്ത്.?