ലിംഗ സമത്വത്തിൽ ലീഗിന്റെയും യുഡിഎഫിന്റെയും കാഴ്ചപ്പാടും നിലപാടും എന്താണ്?

മറു ചോദ്യങ്ങൾ/ വാദങ്ങൾ

ലിം​ഗ സമത്വത്തിൽ ലീ​ഗിന്റെയും യുഡിഎഫിന്റെയും കാഴ്ചപ്പാടും നിലപാടും എന്താണ് ?

മാറിയ കാലത്ത് ലിം​ഗ സമത്വം ഏതൊക്കെ രീതിയിൽ നടപ്പിലാക്കാം എന്നാണ് നിങ്ങൾ കരുതുന്നത് ?

ഭരണഘടന അനുശാസിക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന് എതിരാണോ നിങ്ങൾ ?

ലിം​ഗ സമത്വം അടിച്ചേൽപ്പിക്കേണ്ടതല്ല മറിച്ച് സ്വയം ആർജിച്ച് സമുഹത്തിൽ വരേണ്ടതല്ലെ ?

വേർതിരിവുകൾ ഒഴിവാക്കി സമത്വമുണ്ടാകുമ്പോഴല്ലെ ഭാവി സമൂഹം കൂടുതൽ പുരോ​ഗമനവും പുത്തൻ ആശയങ്ങളിൽ അധിഷ്ഠിതവുമാകുന്നത് ?

ഈ സത്യങ്ങളോട് ഈ കാലത്ത് നമ്മുക്ക് മുഖം തിരിച്ച് നിൽക്കാൻ കഴിയുമോ ?

പണ്ടേ ദുർബല എന്ന തരത്തിലുള്ള പ്രയോ​ഗങ്ങൾ പോലും സ്ത്രീ പുരുഷ സമത്വത്തിന് എതിരല്ലെ ?

കേവലം വസ്ത്രധാരണ വിഷയത്തിനപ്പുറം ഇത്തരം ലിം​ഗ സമത്വങ്ങൾ സംബന്ധിച്ച ബോധ്യങ്ങൾ സ്കൂൾ തലത്തിൽ മനസിലാക്കുമ്പോൾ വേർതിരിവില്ലാത്ത സമത്വമുള്ള ലോകം ഉണ്ടാകും. അതിനായി വിവിധതരത്തിലുള്ള ആശയങ്ങൾ സമൂഹത്തിൽ ഉണ്ടാകണം