പതിനഞ്ചാം കേരള നിയയമസഭ -പ്രതിപക്ഷത്തിന്റെ ഭീരുത്വം

ഇന്ന് നിയമസഭയിൽ നടന്നത്.

രാവിലെ സഭ തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം അവരുടെ ചോദ്യങ്ങൾ സ്റ്റാർഡിൽ നിന്നും അൺസ്റ്റാർഡ് ആക്കി എന്ന് പറഞ്ഞു ബഹളം തുടങ്ങി ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു. ഫ്ലോറിൽ വരുന്ന 30 ചോദ്യങ്ങളിൽ 7 ചോദ്യം പ്രതിപക്ഷത്തിൻ്റെ ആയിരുന്നു. അതിൽ തന്നെ ആദ്യത്തെ ചോദ്യം തന്നെ പ്രതിപക്ഷത്തിൻ്റെ ആയിരുന്നു. എന്നിട്ടും മനപ്പൂർവം ചോദ്യോത്തരം ബഹിഷ്ക്കരിക്കുകയാണ് പ്രതിപക്ഷം ചെയ്യ്തത്. ഫ്ലോറിൽ വരുന്ന നാലാമത്തെ ചോദ്യം " ഫോൺ സംഭാഷണം ചോർത്തലുമായി ബന്ധപ്പെട്ടത് ആയിരുന്നു".

ചോദ്യോത്തരവേള കഴിഞ്ഞപ്പോൾ പ്രതിപക്ഷം തിരിച്ചു വന്നു , ചരമോപചാരം കഴിഞ്ഞപ്പോൾ അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന വിഷയം വന്നു , മറുപടിയായി CM പറഞ്ഞത് “അടിയന്തരമായി ചർച്ചചെയ്യാം എന്നായിരുന്നു” പൊതുവെ 1 മണിക്ക് ചർച്ചയ്ക്ക് എടുക്കുന്ന അടിയന്തര പ്രമേയം 12 മണിക്ക് ചർച്ച ചെയ്യാം എന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിപക്ഷത്തിന് പേടി തുടങ്ങി സഭ നടപടികൾ അലങ്കോലമാക്കാനുള്ള ശ്രമം തുടങ്ങി UDF MLA മാർ സ്പീക്കറുടെ ഡയസിലേക്ക് കയറി. സഭാ നടപടികൾ പെട്ടെന്ന് തീർത്ത് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

UDF നോട്ടീസ് കൊടുത്ത അടിയന്തര പ്രമേയം അടിയന്തരമായി ചർച്ച ചെയ്യാം എന്ന് സി എം പറഞ്ഞപ്പോൾ പേടിച്ചോടിയ പ്രതിപക്ഷത്തെയാണ് ഇന്ന് സഭയിൽ കണ്ടത്.

![WhatsApp Image 2024-10-07 at 11.46.51 AM|690x385]
(upload://gv8JwLakhBcXXjyC2nXZVDDkksm.jpeg)

അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും അലമ്പുണ്ടാക്കി ഇറങ്ങിപ്പോയി പ്രതിപക്ഷം