താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ താൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ?

#തന്റെ ആത്മകഥയിലേതെന്ന് കാട്ടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജമെന്ന് സിപിഐ എം നേതാവ് ഇ പി ജയരാജൻ.

#കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലേതെന്നു കാട്ടി പുറത്തിറക്കിയിട്ടുള്ള ഭാ​ഗങ്ങൾ കെട്ടിച്ചമച്ചതാണ്.

#തന്റെ പുസ്തകം പൂർത്തിയായിട്ടില്ല. തലക്കെട്ട് പോലും ആലോചിച്ചിട്ടില്ല. ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സുമായി ഒരു കരാറുമില്ല.

#മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്.

താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ താൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ?

തന്നെയും പാർടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും ആസൂത്രിതമായ പദ്ധതിയാണ്. തെരഞ്ഞെടുപ്പു ദിവസം തന്നെ താൻ പാർടിക്ക് എതിരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു.

#ഇന്ന് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു മാധ്യമങ്ങൾ ഇ പി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്.

#ഇ പി ജയരാജൻ പാർടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നായിരുന്നു അവകാശവാദം.എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്.

#രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജയൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായി സരിനെ തെരഞ്ഞെടുത്തത് തെറ്റ് എന്നൊക്കെ ആത്മകഥയിൽ പറയുന്നു എന്നെല്ലാമായിരുന്നു ട്വന്റിഫോർ, ഏഷ്യാനെറ്റ്, മാതൃഭൂമി, റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടത്.

എഴുതി തീരാത്ത പുസ്തകം ഉടൻവരുന്നു എന്ന് കാട്ടി ഡിസി ബുക്സ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം

####################################
ഇ പി ജയരാജന്റെ ആത്മകഥയിലേതെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച ഭാ​ഗങ്ങൾ വ്യാജമെന്ന് പുറത്ത് വന്നതിന് പിന്നാലെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന ന്യായവുമായി ഡിസി. ‘കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു.
#ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്’ എന്നാണ് ഡിഡി ഫേസ്ബുക്ക് കുറുപ്പിൽ ന്യായീകരിക്കുന്നത്.
#എഴുതി തീരാത്ത പുസ്തകം ഉടൻവരുന്നു എന്ന് കാട്ടി കഴിഞ്ഞ ദിവസം ഡിസി ബുക്സ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പല അപ്രിയ സത്യങ്ങളും തുറന്നു പറയുന്നു എന്നായിരുന്നു ഡിസി ബുക്സിന്റെ അവകാശവാദം. ഇതിന് പിന്നാലെ പുസ്തകത്തിന്റെ കെട്ടിച്ചമച്ച പേജുകൾ കാട്ടി രാവിലെ മുതൽ ട്വന്റിഫോർ, ഏഷ്യാനെറ്റ്, മാതൃഭൂമി, റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടു.

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജയൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി യായി സരിനെ തെരഞ്ഞെടുത്തത് തെറ്റ് എന്നൊക്കെ ആത്മകഥയിൽ പറയുന്നു എന്നെല്ലാമായിരുന്നു മാധ്യമ വാർത്തകൾ.

#എന്നാൽ തന്റേതെന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കുന്ന ഒരക്ഷരം പോലും താൻ പറഞ്ഞിട്ടില്ലെന്നും ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡി സി ബുക്സുമായി ഒരു കരാറുമില്ലെന്നും ഇപി തുറന്നടിച്ചു.

#മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. തന്നെയും പാർടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും ആസൂത്രിതമായ പദ്ധതിയാണ്.

തെരഞ്ഞെടുപ്പു ദിവസം തന്നെ താൻ പാർടിക്ക് എതിരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു.

#ഇതിന് പിന്നാലെയാണ് ഡി സിബുക്സിന്റെ പ്രതികരണം. എന്നാൽ പുസ്തകം തന്റേതല്ലെന്ന് എഴുതിയ ആൾ തന്നെ വ്യക്തമായി പറയുമ്പോഴും ഇതെല്ലാം ഇപി പറഞ്ഞത് തന്നെ എന്ന് സ്ഥാപിക്കാനുള്ള വ്യ​ഗ്രതയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ.

#ആരോപണങ്ങള്‍ക്ക് പുറകില്‍ രാഷ്ട്രീയ ഗൂഢാലോചന;ഡി സി ബുക്‌സിനെതിരെ നിയമ നടപടി: ഇ പി ജയരാജന്‍
തലക്കെട്ട് പോലും ആലോചിച്ചിട്ടില്ലാത്ത പുസ്തകത്തിന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഉദുമയില്‍ സിപിഐ എം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പുറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
അത് വെളിച്ചത്ത് വരണം. ഇതിന് പുറകില്‍ ആരെന്ന് കണ്ടെത്തും.എസ്എന്‍ഡിപി നേതാവുമായി ബന്ധമെന്ന ആരോപണം ശുദ്ധ അസംബസമാണ്.

ഇതുന്നയിച്ച അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്.മാങ്ങയുള്ള മാവിനെ കല്ലേറ് ഉണ്ടാവൂ എന്നതിനാലാണ് താനുമായി ബന്ധപ്പെട്ട് എന്നും വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നും ഇ പി ജയരാജന്‍ പറഞ്ഞു

##############################################

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു ഇടപെടൽ നടത്തുന്നത് ഇത് ആദ്യമായിട്ട് അല്ല എന്ന് നമുക്ക് അറിയാം

ആർക്കും കിട്ടാത്ത ആരും എഴുതിയിട്ടില്ലാത്ത കാര്യങ്ങളൊക്കെ വായുവിൽ നിന്ന് എടുത്ത് എഴുതാനും പറയാനും വലതുപക്ഷ മാധ്യമങ്ങൾക്ക് നല്ല ഉത്സാഹമാണ്

പരിപ്പുവടയും കട്ടൻചായയും എന്ന് ഇ പി എഴുതുന്ന ഒരു ആത്മകഥക്ക് പേര് വാക്കുമെന്നാണോ അവരൊക്കെ ധരിച്ചിരിക്കുന്നത്

ഒരു സാമാന്യ മര്യാദ എന്ന നിലയിൽ ഒരു വ്യക്തി അത് ഇനി ആരായാലും പുറത്തിറക്കും എന്ന് പറയാത്ത പുസ്തകത്തിന്റെ ഭാഗങ്ങൾ പുറത്ത് ഇറക്കുന്ന സമീപനം ശെരിയായ തരത്തിൽ അല്ല.

മാതൃഭൂമിയുടെ സ്വന്തം ആളല്ലേ …ഡിസി ബുക്ക് അപ്പൊ പിന്നെ എം പറഞ്ഞിട്ടും കാര്യമില്ല

![AQOEBZP8VN4G1j6zIVJNmqSD7IjGsnnzgDYPEDTRBhGEgJgnD1g1WDaPNIbWV1gUTzEMhEkIf4FfbolbKJ7117q5 (1)|video](upload://rh4M4l0zerqRLh537iokaBkCtOQ.

\