ഒരു വ്യാജനെ ജയിപ്പിക്കാനായി എന്തൊക്കെ വ്യാജതരങ്ങളാണ് പാലക്കാട് കോൺഗ്രസ്സുകാർ ചെയ്യുന്നത്. വ്യാജ കാർഡ് ഉണ്ടാക്കി സ്വന്തം സംഘടനയുടെ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചവനെ പാലക്കാട് സ്ഥാനാർത്ഥിയാക്കി. ശേഷം കൂറേ വ്യാജ പണം പാലക്കാട്ടേക്ക് എത്തിച്ചു. ഒടുവിൽ അത് പിടിക്കുമെന്നായപ്പോ വ്യാജ സംഘർഷം സൃഷ്ട്ടിച്ച അത് കടത്തി. പിന്നേയോ പാലക്കാട് ഒട്ടാകെ വ്യാജ സ്പിരിറ്റ് ഒഴുക്കി.1,326 ലിറ്റർ വ്യാജ സ്പിരിറ്റാണ് കോൺഗ്രസ്സുകാർ പാലക്കാട് ഒഴുക്കൻ ശ്രമിച്ചത് പക്ഷെ എക്‌സൈസ് കാര്യക്ഷമമായി ഇടപെട്ടതോടെ സംഭവം പൊളിച്ചു. വ്യാജന്മാർ അകത്തും ആയി.
ഏറ്റവും ഒടുവിലത്തെ സംഭവമാണ് വ്യാജ വോട്ടുചേർക്കൽ. മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങൾ ഉപയോഗിച്ചുമാണ് വ്യാജ വോട്ടുകൾ കോൺഗ്രസ്സും അവരുടെ ഒക്കചങ്ങായിമാരുമായ ബിജെപിയും ചേർത്തിരിക്കുന്നത്.
ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരുകയാണ്. റിപ്പോർട്ടർ ടീവി കൊടുത്തിട്ടുള്ള വിവരങ്ങൾ അനുസരിച്ച് മലമ്പുഴ മണ്ഡലത്തിലെ വോട്ടർമാരിൽ പലർക്കും പാലക്കാടും വോട്ടുണ്ട്. എന്നാൽ ഇവർക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേൽവിലാസവും വ്യാജമാണ്. ഇലക്ഷൻ ഐഡികളും വ്യത്യസ്തമാണ്. മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിലെ താമസക്കാരായ ഉപ്പും പാടം സജിന്റെ ഭാര്യ അഞ്ജലിക്ക് പാലക്കാട്ടും വോട്ട് ഉണ്ട്. അതുപോലെ തന്നെ മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ കല്പംപൊറ്റ രാധാകൃഷ്ണനും ഭാര്യ ജയശ്രീയും മലമ്പുഴ മണ്ഡലത്തിലാണ് വോട്ട് ചെയ്യുന്നത്. എന്നാൽ ഇവർക്കും പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ വോട്ട് ചേർത്തിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിൽ സ്ഥിരതാമസക്കാരിയായ ഒരാൾക്ക് പാലക്കാട് എങ്ങനെയാണ് വോട്ട് വരുക. ഇത് കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല. ഇതുപോലെ നൂറു കണക്കിന് വ്യാജ വോട്ടുകൾ കോൺഗ്രസ്സും ബിജെപിയും പാലക്കാട് മണ്ഡലത്തിൽ ചേർത്തിട്ടുണ്ട്.
വ്യാജ ഐഡി നിർമ്മിച്ച ഒരാൾ പാലക്കാട് സ്ഥാനാർത്ഥിയായി വരുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചില്ലങ്കിലേ അതിശയമുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.