സജി ചെറിയാൻ എന്തിന് രാജി വെയ്ക്കണം ?
സജി ചെറിയാനെ നിയമസഭാ സമാജികൻ എന്ന
പദവിയിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു
ഈ കേസ് തളളി കൊണ്ട് ഹൈക്കോടതി തന്നെ
സജി ചെറിയാൻ്റെ പ്രസംഗത്തിൽ ഭരണഘടനയെ അപമാനിച്ചു എന്ന വാദത്തിൽ കഴമ്പ് ഇല്ലെന്ന് കണ്ടെത്തിയതാണ്
സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി പകർപ്പിലെ പേജ് 22 പറയുന്നത് ഇങ്ങനെ
" Having gone through section 8 , 8A , 9 , 9A , 10, and 10 A of the representation of people act 1951 dealing with the disqualification we could not locate any law under the said provision to attribute disqualification against the MLA, bye invoking the power conferred under article 226 of the Constitution the provisions being transparent with respect to the disqualification
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഭരണഘടനാ വിദഗ്ദരായ അഭിഭാഷകരുടെ വാദപ്രതിവാദങ്ങൾക്ക് അവധാനതയോടെ പുറപ്പെടുവിച്ചതാണ് ഈ വിധി
എം എൽ എ ആയി തുടരാം എന്ന് ഹൈക്കോടതി അസന്ഗ്ദമായി കണ്ടെത്തിയ വ്യക്തിക്ക് മന്ത്രിയായി ഇരിക്കുന്നതിൽ എന്താണ് തടസം ??
എം എൽ എ ആയി തുടരാം എന്ന് ഹൈക്കോടതി
ഉത്തരവ് വന്ന സാഹചര്യത്തിലാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായത് .
ജനപ്രാതിനിധ്യ നിയമത്തിലോ ,ഇന്ത്യൻ ഭരണഘടനയിലോ സത്യപ്രതിജ്ഞ ലംഘനത്തിന് പദവിയിൽ നിന്ന് നീക്കം ചെയ്യണം എന്ന് എഴുതി വെച്ചിട്ടില്ല
ഭരണഘടനയുടെ ആർട്ടിക്കിൾ 191 ചാപ്‌റ്റർ 3-ൽ ബ്രീച്ച് ഓഫ് ഓത്ത് ഓഫ് ഓഫീസ് എന്നതിനെ പറ്റി പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല
സജി ചെറിയാൻ നേരത്തെ രാജി വെച്ചത് കേസ് രജിസ്റ്റർ ചെയതത് കൊണ്ടോ ,ഏതെങ്കിലും കോടതി പരാമർശത്തിൻ്റെ പേരിലോ അല്ല
ഭരണഘടനയെ അപമാനിച്ചു എന്ന് വ്യാപകമായ പ്രചാരണം വന്ന സാഹചര്യത്തിൽ ധാർമ്മിക മൂല്യം ഉയർത്തി പിടിക്കാൻ ആണ് രാജി വെച്ചത്
രാജി വെയ്ക്കുന്ന ഘട്ടത്തിലും തൻ്റെ വാക്കുകൾ തെറ്റിധരിക്കപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്
രാജി വെച്ച ദിവസം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനത്തിലെ വാചകങ്ങൾ ഇങ്ങനെ
‘‘ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഞാന്‍ എന്‍റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കല്‍ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. എന്നിരിക്കിലും ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂര്‍ നീണ്ട എന്റെ പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് ഈ ദുഷ്പ്രചരണം നടത്തുന്നത്. എന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ട്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി ബഹു. മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാന്‍ മനസ്സിലാക്കുന്നു. ആ സാഹചര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്.’’
പഞ്ചാബ് മോഡൽ പ്രസംഗത്തിൻ്റെ പേരിൽ രാജി വെച്ച ആർ .ബാലകൃഷ്ണ പിള്ള കേസിൻ്റെ അന്തിമ ഉത്തരവിൽ മന്ത്രിയെ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽ നിന്ന് നീക്കം ചെയ്യുന്ന ക്വാവാറണ്ടോ അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
MLA സ്ഥാനം വഹിക്കുന്നതിന് തടസം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും , പോലീസ് അന്വേഷണം നടത്തി അദ്ദേഹം കുറ്റക്കാരനല്ലെന്ന് റഫർ റിപ്പോർട്ട് നൽകുകയും ചെയ്ത സാഹചര്യത്തിൽ ആണ് സജി ചെറിയാന് വീണ്ടും മന്ത്രിയായത്