സത്യത്തെ അസത്യമാക്കുന്ന മനോരമ(ആശാ വർക്കർ -വേതനം )

############################################################

കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴി!!!

ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്…

ആരുടേതാണ് കുറിപ്പെന്ന് ഇല്ല!

പ്രഥമദൃഷ്ട്യാ അത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തം.

അതിലെ ഉള്ളടക്കം ഇപ്രകാരം…

‘ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം’

ചാനലുകളില്‍ രാത്രി ബ്രേക്കിംഗ് ന്യൂസ്!

‘പ്രമുഖ’ പത്രങ്ങളില്‍ ഇന്ന് സ്വന്തം ലേഖകരുടെ റിപ്പോര്‍ട്ട്…

ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ‘മുതിര്‍ന്ന’ മാധ്യമ പ്രവര്‍ത്തകര്‍…

അവര്‍ക്ക് സംശയമില്ല!

‘കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം’

ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും…

ഇവര്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ല.

അപ്പോള്‍ പിന്നെ ആരുടേത്?

അവിടെയാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണേണ്ടത്…

കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തയുടെ ആധികാരികതയില്‍ ചോദ്യം അനുവദനീയമല്ല കേട്ടോ!

ഇനി പ്രതികരണങ്ങളിലേക്ക്…

ചര്‍ച്ചകളിലേക്ക്…

നിര്‍ഭയമായ, ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം
#################################################################33

സത്യത്തെ അസത്യമാക്കുന്ന മനോരമ

‘മന്ത്രി വീണ പറഞ്ഞത് തെറ്റ്’ ഇന്നത്തെ മനോരമ പത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്തയാണ്. തലക്കെട്ട് ഇങ്ങനെ ‘ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത് സിക്കിം’ . ഞാന്‍ പറഞ്ഞ ശരിയും മനോരമ പറഞ്ഞ തെറ്റും പറയാതെ പോകാന്‍ കഴിയില്ല.

‘മന്ത്രിയുടെ വാദം തെറ്റ്’ എന്ന തലക്കെട്ടില്‍ കര്‍ണാടകയും ആന്ധ്രാപ്രദേശും സിക്കിമും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ഓണറേറിയം കൊടുക്കുന്നു എന്ന വാര്‍ത്ത കൊടുത്ത മനോരമ അതില്‍ നിന്നെല്ലാം പിന്മാറി (അന്ന് പറഞ്ഞത് തെറ്റാണെന്ന് അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല) ഇപ്പോള്‍ സിക്കിമിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്നത് നല്ല കാര്യം!

'ഒക്ടോബര്‍ മാസം മുതല്‍ ഓണറേറിയം ഉയര്‍ത്തിക്കൊണ്ടുള്ള സിക്കിം സര്‍ക്കാര്‍ വിജ്ഞാപനം ഇതിന് തെളിവ് എന്നാണ് മനോരമ പറയുന്നത്. ‘2022’ ഒക്ടോബര്‍ എന്നത് തലക്കെട്ടില്‍ ഇല്ല.

‘2022’ ഒക്ടോബര്‍ മുതലാണെന്ന് വാര്‍ത്തയില്‍ ഉണ്ട്. (വര്‍ഷത്തിന് പ്രാധാന്യം ഉണ്ട്)

‘2024’ ഓഗസ്റ്റ് മാസം ശ്രീ. ഡീന്‍ കുര്യാക്കോസ് എംപിയ്ക്ക് ലോക്‌സഭാ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. സിക്കിം നല്‍കുന്നത് 6,000. ഒരു വാചകം കൂടി ഇതോടൊപ്പം കേന്ദ്രം പറയുന്നു. ‘Recently Government of Sikkim announces hike in fixed honorarium from Rs 6000/-to Rs 10000/’.

എന്നാല്‍ പ്രഖ്യാപിക്കുകയല്ല മറിച്ച് രണ്ട് വര്‍ഷം മുമ്പ് 2022ല്‍ തന്നെ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുണ്ടെന്ന് മനോരമ പറയുന്നു. മനോരമ പറയുന്നത് പോലെ 2024ന് 2 വര്‍ഷം മുമ്പേ നോട്ടിഫിക്കേഷന്‍ ഇറങ്ങിയെങ്കില്‍ കേന്ദ്രം 2024 ഓഗസ്റ്റില്‍ ഓണറേറിയം 10,000 എന്ന് പറയുമായിരുന്നില്ലേ? മനോരമ വാര്‍ത്തയില്‍ പറഞ്ഞ ഫേസ്ബുക്ക് രേഖ അന്ന് ചിലപ്പോള്‍ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടാവും.

ലോക്സഭയിലെ ഉത്തരത്തില്‍ ‘recently announces hike in honorarium’ എന്ന് കൊടുത്തിരിക്കുന്നത് വെരിഫൈ ചെയ്യാന്‍ സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്ററോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നടത്തിയ ആശയവിനിമയത്തില്‍ സിക്കിം സ്റ്റേറ്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അയച്ചുകൊടുത്ത അവരുടെ സര്‍ക്കാര്‍ നോട്ടിഫിക്കേഷനില്‍ ഓണറേറിയം ‘6,000’ രൂപയാണ്.

‘6000’ രൂപ അനുവദിച്ച നോട്ടിഫിക്കേഷന്‍ സിക്കിം സര്‍ക്കാരിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ ഇടങ്ങളില്‍ ഉണ്ട് എന്നതും മനോരമ പരാമര്‍ശിച്ച നോട്ടിഫിക്കേഷന്‍ അവിടെ ഇല്ലാ എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും ഇവിടെ പറയുന്നില്ല.

‘ഒരു ഉത്തരത്തില്‍ 10,000 രൂപയായി ഡിക്ലയര്‍ ചെയ്‌തെന്ന് കണ്ടിരുന്നു. അതനുസരിച്ച് അവിടത്തെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററെ ഉള്‍പ്പെടെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കഴിഞ്ഞ ദിവസം അയച്ചു തന്ന ഉത്തരവ് എന്റെ കയ്യില്‍ ഉണ്ട്. അവര്‍ പറയുന്നത് വിശ്വസിക്കുകയേ മാര്‍ഗമുള്ളൂ.’’ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുന്നു.

മനോരമയുടെ അടുത്ത വിചിത്രമായ കണ്ടെത്തല്‍ അടിയന്തര പ്രമേയത്തിന് എന്റെ മറുപടിയില്‍ ആദ്യം സംസ്ഥാനങ്ങളുടെ കണക്ക് പറയുമ്പോള്‍ ഞാന്‍ സിക്കിമിനെ ഒഴിവാക്കിയത്രെ.

ഒഴിവാക്കിയില്ല എന്നതിന് സഭയിലെ വീഡിയോ മാത്രം മതി തെളിവായി.

വീഡിയോ ഇവിടെ ചേര്‍ക്കുന്നു. അതില്‍ സിക്കിമിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

ഒപ്പം രണ്ടാമത് ഞാന്‍ സംസാരിച്ചപ്പോള്‍ വീണ്ടും സിക്കിമിനെ കുറിച്ച് പറഞ്ഞതും ചേര്‍ക്കുന്നു. സത്യവിരുദ്ധമായ കാര്യം എഴുതിവിടുമ്പോള്‍ നിയമസഭാ വീഡിയോ തെളിവായി ഉണ്ടെന്നെങ്കിലും ഓര്‍ക്കേണ്ടിയിരുന്നില്ലേ?

തെറ്റായ വാര്‍ത്തകള്‍ എഴുതി പ്രചരിപ്പിക്കുന്നത് മനോരമ ആദ്യമായല്ല. എത്രയോ വാര്‍ത്തകള്‍… വ്യക്തിപരമായതില്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് കൊടുമണ്ണില്‍ ഓടയുടെ ഗതിമാറ്റിയെന്ന വാര്‍ത്തയാണ്. എല്ലാ എഡിഷനിലും വാര്‍ത്ത. അളന്നപ്പോള്‍ വാര്‍ത്ത പൂര്‍ണമായും തെറ്റെന്ന് തെളിഞ്ഞു. ഓടയുടെ ഗതി മാറ്റിയില്ല എന്ന് തെളിഞ്ഞു. മാത്രമല്ല ഒന്നര സെന്റ് ഭൂമി ഇങ്ങോട്ട് ലഭിച്ചു. ആര്‍ക്ക് വേണ്ടി മനോരമ വാര്‍ത്ത എഴുതിയോ അവരുടെ കെട്ടിടം പുറമ്പോക്കില്‍ കൂടിയാണ് ഇരിക്കുന്നതെന്നും വ്യക്തമായി. ഹൈക്കോടതി വിധിയും, അളവിലെ കണ്ടെത്തലും, ഒന്നര സെന്റ് സ്ഥലം ഇങ്ങോട്ട് ലഭിച്ചതും ഒന്നും മനോരമയ്ക്ക് വാര്‍ത്തയായില്ല.

അതുകൊണ്ട് നിരന്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മനോരമയെ അല്ല, സ്റ്റേറ്റ് മിഷന് സിക്കിമില്‍ നിന്നും ലഭിച്ച ഔദ്യോഗിക നോട്ടിഫിക്കേഷനേ വിശ്വസിക്കാന്‍ കഴികയുള്ളൂ.

#################################################