പ്രേമേയങ്ങൾ -24 പാർട്ടി കോൺഗ്രസ് -സംസ്ഥാന സമ്മേളനം


കേരളത്തിന്റെ ജീവനാഡിയായ സഹകരണമേഖലയെ സംരക്ഷിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യയിലെ സഹകരണ ക്രെഡിറ്റ് മേഖലയിൽ 65 ശതമാനവും കേരളത്തിന്റെ നിക്ഷേപമാണ്. സഹകരണ മേഖലയെ വരുതിയിലാക്കാൻ കേന്ദ്രം ശ്രമം തുടരുകയാണ്‌. പുതിയ നിയമവും വകുപ്പും ഉണ്ടാക്കി. നോട്ട് നിരോധനത്തിന്റെ കെടുതിയും നിബന്ധനകളും കള്ളപ്പണവും മറ്റും സംബന്ധിച്ചുള്ള ദുഷ്‌പ്രചാരണങ്ങളും സഹകരണ സ്ഥാപനങ്ങളെ തകർക്കുന്നതിനായിരുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോൾ അതും ബാധിച്ചു. ആദായനികുതി വകുപ്പ് വഴി സഹകരണ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കിയപ്പോൾ സുപ്രീംകോടതി വിധിയാണ് ആശ്വാസമായത്. കേന്ദ്ര സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെ രജിസ്റ്റർ ചെയ്യുകയാണ്. കേരളത്തിലെ സഹകരണ ബാങ്കുകൾ ബാങ്കുകളല്ലെന്ന് ആർബിഐയെക്കൊണ്ട് പരസ്യംചെയ്ത് വിശ്വാസ്യത തകർക്കുകയാണ്. സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനുള്ള സംസ്ഥാന ഇടപെടൽ അഭിനന്ദനാർഹമാണ്‌.
സഹകരണ മേഖലയിലെ ചില ദുഷ്‌പ്രവണതകൾ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിന് ഉത്തരവാദികളായവരെ നിയമനടപടിക്ക്‌ വിധേയമാക്കണം. സഹകരണ സ്ഥാപനങ്ങളെല്ലാം കുഴപ്പമാണെന്ന് വരുത്തിത്തീർക്കാനുള്ള യുഡിഎഫിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും ശ്രമത്തെ ചെറുക്കണം. റബ്കോ, റെയ്‌ഡ്കോ എന്നീ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഉണ്ടാകണം. സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സ. വി എൻ വാസവൻ പ്രമേയം അവതരിപ്പിച്ചു.


കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ശത്രുതാപരമായ അവഗണനയ്ക്കെതിരെ നാടിനെ സ്നേഹിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി അണിനിരക്കാൻ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്‌തു. ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണ് കേന്ദ്രഅവഗണനയെന്ന്‌- സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തി അധികാരം കേന്ദ്രീകരിക്കുകയെന്ന നയത്തിനൊപ്പം ആഗോളവൽക്കരണ നയങ്ങൾക്കും വർഗീയ അജൻഡയ്‌ക്കുമെതിരായ കേരളത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്താനാണ്‌ ഈ അവഗണന. കേരളം കൈവരിച്ച നേട്ടങ്ങളെ സാമ്പത്തികമായി ഞെരുക്കാനുള്ള ഉപാധിയാക്കുകയാണ്‌.

പതിനഞ്ചാം ധനകമീഷൻ പ്രകാരം രാജ്യത്തെ റവന്യു വരുമാനത്തിന്റെ 62.3 ശതമാനവും കേന്ദ്രത്തിനാണ്‌. സംസ്ഥാനങ്ങൾക്ക്‌ 37.7 ശതമാനം മാത്രമാണ്. എന്നാൽ, രാജ്യത്തിന്റെ റവന്യു ചെലവിന്റെ 62.50 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കണം. സംസ്ഥാനങ്ങൾക്കുള്ള വിഹിതം പൊതുവായി കുറയുമ്പോൾ കേരളത്തിന്‌ വൻതോതിൽ കുറവുവരുത്തുന്നു. പത്താം ധനകമീഷൻ കേരളത്തിനു നിശ്‌ചയിച്ചത്‌ 3.875 ശതമാനമായിരുന്നു. പതിനഞ്ചാം ധനകമീഷൻ ആയപ്പോൾ 1.925 ശതമാനമായി. ഉത്തർപ്രദേശിന് 17.94, ബിഹാറിന് 10.06, മധ്യപ്രദേശിന് 7.85, പശ്ചിമ ബംഗാളിന് 7.52, മഹാരാഷ്ട്രയ്‌ക്ക് 6.32 ശതമാനം ലഭിക്കുമ്പോഴാണ്‌ കേരളത്തിന് 1.925 ശതമാനം. 2024–-25 ബജറ്റിൽ സംസ്ഥാനങ്ങൾക്കായി 25 ലക്ഷം കോടി നൽകിയപ്പോൾ 75,000 കോടി രൂപ ലഭിക്കേണ്ട കേരളത്തിനു ലഭിച്ചത്‌ 15,000 കോടിമാത്രം. നാലുവർഷത്തിനുള്ളിൽ രണ്ടുലക്ഷത്തോളം കോടിയാണ് സംസ്ഥാനത്തിനു നഷ്ടമായത്.

ഗുജറാത്തിന്‌ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളിൽ വിദേശസഹായം വാങ്ങാൻ അനുവാദം നൽകിയ കേന്ദ്രസർക്കാർ പ്രളയകാലത്ത്‌ കേരളത്തിനുള്ള വിദേശസഹായം തടഞ്ഞു. മുണ്ടക്കൈ ദുരന്തത്തിനോടും അതേ സമീപനമാണ്‌. കേന്ദ്ര അവഗണനയ്‌ക്കെതിരെ ശബ്ദമുയർത്താൻ യുഡിഎഫും അവരുടെ എംപിമാരും തയ്യാറല്ല. ബിജെപിയുടെ ബി ടീമായി കോൺഗ്രസ്‌. ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിനെതിരായി രാജ്യത്തെങ്ങും നടക്കുന്ന പോരാട്ടങ്ങൾക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

####################

##################


###################

################

#####################

#########################


##################