മാത്യൂ കുഴൽനാടന്റെ ആരോപണങ്ങൾ

വഴിയേ പോയ ആരുടെയെങ്കിലും വിസിറ്റിംഗ് കാർഡ് കിട്ടിയാൽ അതെടുത്തു വെബ്‌സൈറ്റിൽ വയ്ക്കുന്ന പാർട്ടികളാണ് സ്റ്റാർട്ടപ്പുകൾ. അപ്പോൾ കൂടെയുണ്ടായിരുന്ന ആളുടെ കസിനാണ് ഈ PwC ക്കാരൻ എന്ന് പറഞ്ഞാൽ ആ കേസ് കഴിഞ്ഞു. കോൺഗ്രസ് നേതാവും എം എൽ എ യും മാത്രമല്ല, പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷൻ കൂടി ആയിരുന്നു ഡോ. മാത്യു കുഴൽനാടൻ; അദ്ദേഹത്തിന് അത് മനസിലാകും. അത് പറയുന്നതിന് പകരം മുഖ്യമന്ത്രി ക്ഷുഭിതനാകണ്ട കാര്യമൊന്നും ഇല്ല എന്നാണ് എന്റെ വിനീതമായ ഐപ്രായം.
അതുപോട്ടെ.
ഇത് വേറെ വിഷയം.
ച്ചാൽ, ഒരു സംശയം.
ഒരു അക്കാദമിക് സംശയം.
ഡോ. കുഴൽനാടൻ ഇന്നലെ നിയമസഭയിൽ പറഞ്ഞത് ഇതാണ്. (ആദ്യത്തെ ലിങ്കിൽ 0:58 മുതൽ 1:51വരെ. ചില ആവർത്തനങ്ങൾ ടെക്സ്റ്റിൽ ഒഴിവാക്കിയിട്ടുണ്ട്).
“ശ്രീമതി വീണ തൈക്കണ്ടിയുടെ കമ്പനിയുടെ പേരാണ് എക്‌സാലോജിക് [(ഏഷ്യാനെറ്റ് പ്ളീസ് നോട്ട്: ലോജിസ്റ്റിക്സ് അല്ല എക്‌സാലോജിക്)]. ആ കമ്പനിയുടെ വെബ്‌സൈറ്റിൽ ഒരു സമയത്തു ചില കാര്യങ്ങൾ കുറിച്ചിട്ടുണ്ടായിരുന്നു. അതിന്റകത്തു പറഞ്ഞിരുന്നത് എനിക്ക് മെന്ററെപ്പോലെയുള്ള ആളാണ് ജെയ്‌ക്ക് ബാലകുമാർ. ജെയ്‌ക്ക് ബാലകുമാർ ആരാണ്? പ്രൈസ്വാട്ടർ ഹൌസ് കൂപ്പേഴ്‌സിന്റെ ഒരു ഡയറക്ടർ. അതിനു ശേഷം, ഈ ആരോപണം ഉയർന്നുവന്നതിനു തൊട്ടുപിന്നാലെ ആ വെബ്സൈറ്റ് ഡൗണായി. (ചിരി). ഡൗണായി എന്ന് മാത്രമല്ല, പിന്നീട് കുറച്ചു നാളുകൾക്കു ശേഷം ആ വെബ്സൈറ്റ് വീണ്ടും അപ്പായി. അപ്പായപ്പോൾ ഈ ജെയ്ക് ബാലകുമാർ മെന്ററായിരുന്നു എന്ന പരാമർശം മാറ്റപ്പെട്ടു. വൈ? വൈ? എന്താണ് മറയ്ക്കാനുണ്ടായിരുന്നത്? എന്തുകൊണ്ട് മാറ്റപ്പെട്ടു? പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്‌സ വഴിയാണ് സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റിൽ എത്തിയത്. അത് നിഷേധിക്കാൻ കഴിയുമോ?”
ഇതായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം.
ഇന്ന് അദ്ദേഹം വെബ്‌സൈറ്റ് ഡൌൺ ആയതിന്റെയും അപ്പ് ആയതിന്റെയും ഡീറ്റെയിൽസ് തന്നിട്ടുണ്ട്. പത്ര സമ്മേളനത്തിൽ പറഞ്ഞത്:( രണ്ടാം ലിങ്ക് 5:13 മുതൽ 6:58 വരെ)
“സ്വാഭാവികമായും ഈ പ്രൈസ്വാട്ടർ ഹൌസ് കൂപ്പേഴ്‌സുമായി ബന്ധപ്പെട്ട ആരോപണം വന്നപ്പോൾ, ഓൺ എ ഫൈൻ മോണിംഗ്, ദാറ്റ് ഇസ് ഇൻ മെയ് 2020, മെയ് രണ്ടായിരത്തി ഇരുപതിൽ, അതിനു തൊട്ടുമുൻപ്, വെബ്‌സൈറ്റ് ഡൌൺ ആവുകയാണ്… .ഏകദേശം ഒരു മാസക്കാലം ആ വെബ്‌സൈറ്റ് ആർക്കും അവൈലബിൾ ആയിരുന്നില്ല. നോക്കാൻ കഴിയുമായിരുന്നില്ല. അതുകഴിഞ്ഞു ആ വെബ്‌സൈറ്റ് അപ്പാവുന്നത് ജൂൺ 20-നാണു. മെയ്-ജൂൺ…ഏകദേശം ഒരു മാസം കഴിഞ്ഞാണ് അപ്പാവുന്നത്. അപ്പോൾ ഈ പ്രൈസ്വാട്ടർ ഹൌസ് കൂപ്പേഴ്‌സ് അടക്കമുള്ള കൺസൾട്ടൻസി കമ്പനികളും വഴിവിട്ട ഇടപാടുകളുമൊക്കെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ പലരും വീണ്ടും പരിശോധിക്കുമ്പോൾ മെയ് 20 നു ആ വെബ്ബ്സൈറ്റിൽ ഉണ്ടായിരുന്ന പല ഡീറ്റെയിൽസും അല്ലെങ്കിൽ അവർ ഡിക്ലയർ ചെയ്തിരുന്ന പല കാര്യങ്ങളും പല വൈറ്റൽ ഫാക്ട്സും അതിൽനിന്നു മിസ്സിംഗ് ആണ്. കാണാനില്ല. ഈ വിവരം മാസ്ക് ചെയ്യപ്പെട്ടു അല്ലെങ്കിൽ റിമൂവ് ചെയ്യപ്പെട്ടു. വൈ?..എന്റെ പ്രസംഗത്തിന്റെ തുടക്കം മുഖ്യമന്ത്രി സംശയത്തിന്റെ ക്ലൗഡിൽ ആകുന്ന സാഹചര്യത്തെയാണ് ഞാൻ വിശദീകരിച്ചുകൊണ്ടിരുന്നത്. സാഹചര്യങ്ങളെ”.


ഇനി നമ്മൾ അദ്ദേഹം പറഞ്ഞതിലെ ഫാക്ട്സ് (FACTS. ഡോണ്ട് മിസാണ്ടർസ്റ്റാൻഡ് മി) ഒന്നേ രണ്ടേയെന്നു നോക്കാം.
ഒന്ന്: എക്സാലോജിക്കിന്റെ വെബ്സൈറ്റിൽ PwC യുടെ (കാക്കത്തൊള്ളായിരം, എന്നുവച്ചാൽ ഇരുപതിനായിരം അടുപ്പിച്ചുള്ള ) ഡയറക്ടര്മാരില് ഒരാളായ ജെയ്ക് ബാലകുമാറിനെ ഫൗണ്ടർമാരുടെ മെന്ററായി അവതരിപ്പിച്ചിരുന്നു.
രണ്ട്: “ഈ ആരോപണം” ഉയർന്നുവന്നതിനു തൊട്ടുപിന്നാലെ ആ വെബ്സൈറ്റ് ഡൗണായി." (അസംബ്ലി പ്രസംഗം)
സ്വാഭാവികമായും ഈ പ്രൈസ്വാട്ടർ ഹൌസ് കൂപ്പേഴ്‌സുമായി ബന്ധപ്പെട്ട “ആരോപണം” വന്നപ്പോൾ, 2020 മെയിൽ, അതിനു തൊട്ടുമുൻപ്, വെബ്‌സൈറ്റ് ഡൌൺ ആവുകയാണ് (പത്രസമ്മേളനം)
മൂന്ന്: പിന്നീട് വെബ്‌സൈറ്റ് അപ്പാവുന്നത് ജൂൺ 20 നാണ്. (പത്രസമ്മേളനം)
നാല്: ഈ പ്രൈസ്വാട്ടർ ഹൌസ് കൂപ്പേഴ്‌സ് അടക്കമുള്ള കൺസൾട്ടൻസി കമ്പനികളും വഴിവിട്ട ഇടപാടുകളുമൊക്കെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ പലരും വീണ്ടും പരിശോധിക്കുമ്പോൾ ജെയ്ക് ബാലകുമാറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഭാഗം മിസ്സിങ്ങാണ്. (പത്രസമ്മേളനം)


ശ്രീ കുഴൽനാടൻ ആർക്കൈവൊക്കെ തപ്പി കൃത്യമായി കാര്യങ്ങൾ കോണ്ടെക്സ്റ്റിൽ, തിയ്യതികളൊക്കെ വച്ച് പറഞ്ഞതുകൊണ്ട് എനിക്ക് ഒരു അക്കാദമിക് സംശയം ഉണ്ടായി.
അത് ഇതാണ്.
PwC അടക്കമുള്ള കണ്സള്ട്ടന്സികളുമായി ബന്ധപ്പെട്ട ആരോപണം വരുന്ന സമയത്താണ് കമ്പനി വെബ്‌സൈറ്റ് ഡൗണാകുന്നത് എന്ന് അദ്ദേഹം ഇന്നലെയും ഇന്നും പറയ്യുന്നുണ്ട്. ആവർത്തിക്കുന്നുണ്ട്; , അതും തിയതിയൊക്കെ വച്ച്.
അദ്ദേഹം പറയുന്ന 2020 മെയ് മാസത്തിൽ ഉണ്ടായ ആ ആരോപണം എന്താണ്? വെബ്‌സൈറ്റ് ഡൌൺ ആയതും ആ ആരോപണവും തമ്മിൽ എന്ത് ബന്ധമാണ് അദ്ദേഹം കാണുന്നത്? ആ ആരോപണം ഏതു വിധത്തിലാണ് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമ്പോൾ മുഖ്യമന്ത്രിയെ സംശയത്തിലാക്കുന്നത്? സ്വര്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമ്പോൾ ഈ മെയ് മാസത്തിലെ ആരോപണം എങ്ങിനെയാണ് പ്രസക്തമാകുന്നത്?
ഈ വിഷയത്തിൽ മുഖ്യമന്ത്രി എങ്ങിനെ ക്ലൗഡിൽ നിൽക്കുന്നു എന്ന് വിശദീകരിക്കാൻ അദ്ദേഹം പറഞ്ഞതായതുകൊണ്ടു മാത്രം ഉണ്ടായ സംശയമാണ്.
കാരണം, സ്വര്ണക്കള്ളക്കടത്തു പിടിക്കുന്നത് 2020 ജൂലൈ അഞ്ചിനാണ്.