കേരള സർക്കാരിന്റെ ഔദ്യോഗിക നിലപാട്:“കേരള സ്റ്റോറി” എന്ന സിനിമയിൽ
“32,000 പെൺകുട്ടികൾ ഐഎസിൽ ചേർന്നു” എന്ന അവകാശവാദം
സിനിമയിൽ പറയുന്ന ഈ കണക്കിനെ കേരള പോലീസ്, ഇന്റലിജൻസ് വിഭാഗം, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്നിവർ തെളിവില്ലാത്തതും അന്ധവിശ്വാസപരമായതും ആണ് .
പിണറായി വിജയൻ എടുത്ത നിലപാട് -സിനിമയിൽ പ്രചരിപ്പിക്കുന്ന കണക്കുകൾ നിരന്തരം അവ്യക്തവും ഉദ്ദേശപൂർവവുമായതുമാണ്. ഇത് കേരളത്തെയും മുസ്ലിം സമുദായത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്." നടക്കുന്നത്.
#മതസൗഹാർദ്ദത്തിന് ഭീഷണി മനേരിടുന്ന അവസ്ഥയുണ്ട്.
#“കേരള സ്റ്റോറി” എന്ന പേരിൽ ഇറങ്ങിയതെങ്കിലും, സിനിമയുടെ ഉള്ളടക്കം കേരളത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് വിട്ടുപോയതാണ്.
#സംസ്കാരത്തെ, മതബോധത്തെയും, സ്ത്രീശേഷിയെയും അലസമായ രീതിയിൽ ചിത്രീകരിക്കുന്നു.
#നിയമനടപടികൾ അല്ലാതെ – ജാഗ്രതാ മുന്നറിയിപ്പ് സർക്കാർ സിനിമയെ നിരോധിച്ചില്ല, എന്നാൽ,പൗരന്മാരോട് ചിത്രത്തെ വിമർശനാത്മകമായ മനസ്സോടെയാണ് കാണേണ്ടതെന്ന് ആഹ്വാനം ചെയ്‌തു.
കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ ‘കൂലി’ കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയിൽ വർഗ്ഗീയ വിദ്വേഷം പടർത്തിക്കൊണ്ട് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും പടച്ചുവിട്ട “ദി കേരള സ്റ്റോറി” എന്ന പ്രൊപഗണ്ട സിനിമ ചെയ്തതിന് അതിൻ്റെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നൽകിയത് രാജ്യത്തെ മതനിരപേക്ഷമൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. നുണക്കഥകൾ കുത്തിനിറച്ചിറക്കി തനി വർഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് നിർമിച്ചത്. സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്. പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ട് വർഗ്ഗീയ ധ്രുവീകരണം നടത്താൻ മാത്രമായി പുറത്തിറങ്ങിയ സിനിമക്ക് അവാർഡ് നൽകുന്നതിലൂടെ ജൂറിയും ജൂറിയെ നിയമിച്ച കേന്ദ്ര സർക്കാരും സിനിമയെന്ന കല മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിച്ചിരിക്കുന്നത്-സ. പി എ മുഹമ്മദ് റിയാസ്