VEENA.M.B: ഇടതുപക്ഷത്തെ ഭയന്ന്, പട്ടാളത്തെ കാവൽ നിറുത്തി പ്രസംഗച്ചിരുന്ന ഒരു വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്നു നമുക്ക്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പൊതു വിദ്യാഭ്യാസമായിരുന്നു കേരളം കണ്ട എക്കാലത്തേയും ഭരണ വിരുദ്ധ, അഴിമതി നിറഞ്ഞ, വിദ്യാഭ്യാസ മേഖലയെ തകർത്ത ഒരു ഭരണം. അതിന് ചുക്കാൻ പിടിച്ചത് ലീഗ് നേത്രത്വത്തിൽ നിന്നും ലഭിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും.
വ്യക്തമായ ആരോപണങ്ങളും വിവാദങ്ങളും ഉമ്മൻ ചാണ്ടി സർക്കാറിന്റെ കീഴിൽ വിദ്യാഭ്യാസ മന്ത്രിയായ പി.കെ. അബ്ദുറബ്ബിന്റെ കാര്യത്തിൽ നിരവധി തവണ ഉയർന്നിട്ടുണ്ട്. ഏറ്റവും വലിയതും വിവാദം സൃഷ്ടിച്ചതുമായ ആരോപണം പ്ലസ് ടു ബാച്ച് അനുവദനവുമായി ബന്ധപ്പെട്ടതായിരുന്നു.
2014-15 കാലഘട്ടത്തിൽ സർക്കാർ നിയന്ത്രണ രേഖകൾക്ക് വിരുദ്ധമായി അനവധി സ്കൂളുകൾക്ക് അനധികൃതമായി പ്ലസ് ടു ബാച്ചുകൾ അനുവദിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ പല സംഘടനകളും, പ്രത്യേകിച്ച് എസ്.എഫ്.ഐയും സി.പി.ഐ.(എം) അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയും ശക്തമായി പ്രതിഷേധിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിനുള്ളിൽ മാഫിയയുടെ സ്വാധീനത്താൽ തീരുമാനങ്ങൾ രൂപപ്പെടുത്തപ്പെടുകയായിരുന്നു അബ്ദുറബ്ബ് ചെയ്ത് വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അടുത്തുള്ള ചില ഓഫീസർമാർ രാജിവെച്ചതും അന്ന് ആ കാര്യത്തിൽ ദുരൂഹത കൂട്ടി.
ഇതിൽ പുറമേ, കോഴിക്കോട്ടെ ഒരു പൊതുപ്രസംഗത്തിൽ “പെൺകുട്ടികളും ആണ്‍കുട്ടികളും ഒറ്റ ബെഞ്ചിൽ ഇരുന്നത് ശരിയല്ല, അങ്ങനെ ഇരിക്കാൻ പാടില്ല" എന്ന വിവാദ പ്രസ്താവനയും അദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇത്തരമൊരു ലിംഗവിവേചനപരമായ അഭിപ്രായം പൊതുജനങ്ങൾക്കിടയിൽ ഗുരുതരമായ വിമർശനങ്ങൾക്കിടയാക്കി.
2017 ൽ, കെ.എം. ഷാജി എം.എൽ.എക്കെതിരെ ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും അബ്ദുറബ്ബിന്റെ പേര് പരോക്ഷമായി ബന്ധപ്പെട്ടിരുന്നു. അഴിക്കോട് ഹയർ സെക്കൻഡറി സ്കൂളിന് കോഴ്‌സ് അനുവദിക്കുന്നതിന് കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ മന്ത്രിസഭാ കാലത്തായിരുന്നു. ഇതേ ആരോപണം എം ഈ എസ് ചെയർമാൻ ഫസൽ ഗഫൂറും അന്ന് ആരോപിച്ചിരുന്നു.
ഇങ്ങനെ നിരവധി കേസുകളും ആരോപണങ്ങളും പി.കെ. അബ്ദുറബ്ബിന്റെ പൊതുജീവിതത്തിൽ പ്രതിഷേധങ്ങളും വിമർശനങ്ങളും വർദ്ധിപ്പിക്കാൻ ഇടയായി. വിദ്യാഭ്യാസ മേഖലയിലെ അഴിമതി, രാഷ്ട്രീയ ഇടപെടൽ, മതബോധമുണ്ടാക്കുന്ന പ്രസ്താവനകൾ, അന്ധവിശ്വാസപരമായ സമീപനങ്ങൾ എന്നിവയുടെ പ്രതിനിധിയായി അദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിൽ അന്നും ഇന്നും ഒരു പരിഹാസ വസ്തുവായാണ് ചിത്രീകരിക്കുന്നത്.
കൂടാതെ,
• കുട്ടികൾക്ക് ഉച്ച കഞ്ഞിയിൽ ചത്ത എലി
• ആറ് ലക്ഷത്തോളം കുട്ടികൾ പ്രൈവറ്റിലേക്ക്
• കൊല്ലവസാനമായിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാതിരിക്കുക്ക
• സ്‌കൂൾ വർഷം പാതി ആയിട്ടും യൂണിഫോം നൽകാതിരിക്കൽ
• പ്ലസ് വൺ അഡ്മിഷൻ ലഭ്യമാവാതിരിക്കൽ
• ചോദ്യ പെപ്പര്‍ നടുറോഡിൽ, ചോർച്ച
• പ്ലസ് ടു അനുവദിക്കുന്നതിന് കോഴ
• പഠന സൗകര്യ കുറവ്
• ശൗചാലയ ശുദ്ധിയില്ലായിമ്മ
• ആൺ കുട്ടികളും പെൺ കുട്ടികളും ഒരേ ടോയിലറ്റ് ഉപയോഗിക്കൽ
• വൃത്തിയില്ലാത്ത ക്ലാസ് റൂമുകൾ
• ക്ലാസ് റൂം കുറവുകൾ
• വൃത്തിയില്ലാത്ത ഭക്ഷണ ശാല
• തകർന്ന സ്‌കൂൾ കെട്ടിടങ്ങൾ
• അധ്യാപകരുടെ ലഭ്യതാ കുറവ്
• യൂണിവേഴ്‌സിറ്റികളിൽ പരീക്ഷ റിസൾട്ട് വൈകൽ
അങ്ങനെ എണ്ണമറ്റ അനവധി അഴിമതിയുടെയും, കോഴകളുടെയും, ഭരണ തകർച്ചയുടെയും കാലമായിരുന്നു അബ്‌ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആ ഭരണ കാലം.
ഇനി, നമ്മുടെ മന്ത്രി അപ്പൂപ്പൻ വി ശിവൻകുട്ടിയെ നോക്കൂ,
ഒരു മാറ്റത്തിന്റെ മുഖം, സമകാലിക വിദ്യാഭാസത്തിന്റെ ശില്പി, അതാണ് മന്ത്രി വി. ശിവൻകുട്ടി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ മന്ത്രി സ. സി രവീന്ദ്രനാഥിന്റെ തുടർച്ചയായാണ് വി ശിവൻകുട്ടി വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഒരു വിധത്തിലുള്ള കളങ്കം തട്ടാതെയാണ് ഈ വകുപ്പ് ഭരണത്തിന്റെ മുഖ മുദ്രയായി മുന്നോട്ട് പോവുന്നത്.
• അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യാലയത്തിലെക് തിരികെ വന്നു.
• കേരള സർക്കാർ നടത്തിയ രാഷ്ടീയ വിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കിഫ്ബി സഹായത്തോടെ 600 ൽ പരം സ്കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കി.
• സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി 250 ഓളം സ്‌കൂളുകൾ പുതുക്കി പണിയുകയുണ്ടായി.
• 2023 ൽ ഒരൊറ്റ ദിവസം 97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് റെക്കോർഡുകൾ സൃഷ്ട്ടിച്ചു.
• 4752 സർക്കാർ സ്‌കൂളുകളിൽ 45,000 ലധികം ക്ലാസ്‌റൂമുകള്‍ ഡിജിറ്റൽ / ഹൈ‑ടെക് ക്ലാസ് റൂമുകളാക്കി പരിഷ്‌കരിച്ചു
• നമ്മുടെ മക്കളെ ആരും ഉപദ്രവിക്കാൻ അനുവദിക്കില്ല എന്ന തീരുമാനത്താൽ പോസ്കോ കേസിൽ പ്രതികളായ ഒമ്പതോളം അധ്യാപകരെ ജോലിയിൽ നിന്ന് ഒഴിവാക്കി.
• വയനാട് പോലെയുള്ള ദുരന്ത ബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങാതെ കൂടെ ചേർത്ത് നിറുത്തി.
: • സ്‌കൂൾ തുറന്നാൽ ആദ്യം നല്ലത് പഠിക്കാം എന്ന ചിന്തയാൽ പുസ്തക പഠനം മാറ്റി വെച്ച് ആരോഗ്യ പരിപാലനം, നിയമം, ലഹരി ഉപയോഗ ദോഷഫലങ്ങൾ തുടങ്ങിയവയ്ക്ക് മുൻഗണന നൽകി.
• വിദ്യാർഥികൾക്ക് മാനസികാപരമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ക്ലാസ് റൂമുകളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തു.
• രാജ്യത്ത് ആദ്യമായി പത്താം ക്ലാസ്സിൽ മുഴുവൻ കുട്ടികളും റോബോട്ടിക്ക് പഠനം ആരംഭിച്ചു, 4.3 ലക്ഷം കുട്ടികൾ ഇതിന്റെ ഭാഗമാവാൻ സാധിക്കുന്നു.
• പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്‌കൂളിലെ ഒരു കുട്ടിയെപോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല എന്ന തീരുമാനം.
• സ്‌കൂൾ തുറക്കുന്നതിന് ഒന്നര മാസം മുൻപ് കൈത്തറി യൂണിഫോം കുട്ടികൾക്ക് നൽകി വരുന്നു.
• സ്‌കൂൾ തുറക്കുന്നതിന് മാസങ്ങൾ മുൻപ് പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ നൽകി വരുന്നു.
• കുട്ടികൾക്ക് ഇഷ്ട്ട ഭക്ഷണ ആഹാരങ്ങൾ നൽകിവരുന്നു. പാൽ, മുട്ട, ബിരിയാണി, ഫ്രൈഡ് റൈസ്, ചിക്കൻ, വെജിറ്റബിൾ, സാലഡുകൾ, മറ്റു പോഷക ആഹാരങ്ങൾ അതിന്റെ ഭാഗമാവുന്നു.
• വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതി ആരംഭിച്ചു.
• സമഗ്രശിക്ഷാ കേരളയുടെ ഭാഗമായി സ്കൂളുകളിൽ അനുഭവപരമായ പഠനം പ്രോത്സാഹിപ്പിക്കാൻ ക്ലാസ് 3 മുതൽ 8 വരെ ക്ലാസ് റൂം ലാബുകൾ ആരംഭിച്ചു. ഇതിൽ 150-ലധികം പഠനോപകാരണങ്ങൾ ഉൾപ്പെടുത്തി.
• സാമൂഹിക ബോധവത്കരണ ക്ലാസുകളുടെ ഭാഗമായി സ്കൂളുകളിൽ ലഹരിവിരുദ്ധം, ജനാധിപത്യം, ലിംഗവിഭാഗഭേദം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ എല്ലാ ക്ലാസുകളിലും നടപ്പാക്കി.
• ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് നിരോധിച്ചു. ഇത് ചെയ്താൽ ആ സ്കൂളിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
• പാഠപുസ്തകങ്ങളിൽ ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി, ഗവർണറുടെ ഭരണഘടനാപരമായ സ്ഥാനത്തെക്കുറിച്ചും ഉൾപ്പെടുത്താൻ തീരുമാനിച്ചു.
• സ്കൂളുകളുടെ ദിവസസമയത്തിൽ 15-30 മിനിറ്റുകൾ കൂട്ടി. കൂടുതൽ പഠനസമയം നൽകാനും നല്ല രീതിയിൽ സമയം വിനിയോഗിക്കാനുമാണ് ഈ മികച്ച തീരുമാനം.
• വിദ്യാഭ്യാസ വ്യാപാരവൽക്കരണത്തിന് വിരുദ്ധമായി നിയമങ്ങൾ കൊണ്ടുവന്നു. സ്വകാര്യ സ്കൂളുകൾക്ക് ഏത് വിലയും പറഞ്ഞ് അഡ്മിഷൻ നൽകുന്നത് തടയാനും, പ്രത്യേക സിലബസുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും നടപടികൾ എടുത്തു.
• വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ സ്‌കൂൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുമ്പോൾ കൃത്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകി. അസാധുവായ UID ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചു.
• ജൂൺ-ജൂലൈ മാസങ്ങളിലേക്കാണ് വേനൽ അവധി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചു. അതുവഴി മഴ, പ്രളയം, മൂടൽമഞ്ഞ് കാലത്തുള്ള വിദ്യാഭ്യാസം ഒഴിവാക്കാനാകും.
• കായികമേളയിൽ കളരിപയറ്റ് മൽസരം ഇനമാക്കും, കായികമേളയിൽ ബിരിയാണി ഭക്ഷണമായി നൽകുന്നു.
അവസാനമായി കഴിഞ്ഞ ദിവസം സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിയന്ത്രിക്കും എന്ന പ്രഖ്യാപനവും കൂടി അദ്ദേഹം എടുത്തപ്പോൾ വിദ്യാഭ്യാസം ഒരു കുട്ടിയുടെ ഭാവിയെ നിർണയിക്കുന്ന ഏറ്റവും വലിയ ശസ്ത്രായുധമാണെന്ന അവബോധത്തോടെ, പഠനം അനുഭവപരവും വിദ്യാർത്ഥിക്കൊപ്പം സമൂഹത്തെ സമഗ്രമായി വളർത്തുന്ന രീതിയിലുമാണ് അദ്ദേഹം സമീപിച്ചത്.
സ. വി ശിവൻകുട്ടി മന്ത്രിയായ ശേഷം സർക്കാർ സ്‌കൂളുകൾ ‘താഴ്ന്ന നിലവാരമുള്ള വിദ്യാലയങ്ങൾ’ എന്ന പുരാതന മുദ്രവാക്യത്തിൽ നിന്ന് ‘അഭിമാനത്തോടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ’ എന്നതിലേക്ക് ഉയരാൻ തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു പ്രതീക്ഷയുടെ നിറമാണ് ഇപ്പോൾ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ.