നോയിഡ തൊഴിലാളി സമരം




നോയിഡയിലെ വിവിധ ഫാക്ടറികളിൽ വേതന വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി ആയിരക്കണക്കിന് തൊഴിലാളികൾ നടത്തുന്ന ഐതിഹാസിക സമരത്തെ അടിച്ചമർത്താനാണ് ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നത്.
ക്രൂരമായി വേട്ടയാടപ്പെട്ട തൊഴിലാളി നേതാക്കളെ നേരിൽ കാണുന്നതിനും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്യുന്നതിനുമായി എത്തിയ സിപിഐ(എം) ജനറൽ സെക്രട്ടറി സഖാവ് എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ യു.പി പോലീസ് ഡൽഹി-നോയിഡ അതിർത്തിയിൽ തടഞ്ഞു.
തൊഴിലാളികളുടെ ആവശ്യങ്ങൾ ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്യണമെന്ന ഞങ്ങളുടെ ന്യായമായ ആവശ്യം നിരാകരിക്കപ്പെട്ടതോടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങി ജില്ലാ ഭരണകൂടവുമായി ചർച്ചയ്ക്ക് അധികൃതർ തയ്യാറായിട്ടുണ്ട്.
സമരത്തിന്റെ പേരിൽ ഇതുവരെ സി.ഐ.ടി.യു നേതാക്കളും പ്രവർത്തകരുമടക്കം 300-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സിഐടിയുവിന്റെ സംസ്ഥാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. പോലീസിനെ ഉപയോഗിച്ച് ജനകീയ പ്രതിഷേധത്തെ ഇല്ലാതാക്കാമെന്നാണ് യു.പി സർക്കാർ കരുതുന്നുത്.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കള് അരുൺകുമാർ, അമ്ര റാം, രാജ്യസഭാംഗം സഖാവ് വി.ശിവദാസൻ എന്നിവരും സംഘത്തിലുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ ഈ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും.