എ കെ ജി സെന്ററിന്‌ നേരെ ബോംബാക്രമണം

പൊതുബോധം ഇനിയും അറിയാത്ത ചിലകാര്യങ്ങൾ

കോൺഗ്രസ് യു ഡി എഫ്‌ - ആർ എസ്‌ എസ്‌- സുഡാപ്പികൾ എന്നും പറയുന്ന ചില നുണകൾ ഉണ്ട് .

1- കോടിയേരിക്കു നേരെ - അഥവാ ആ പൊതുയോഗത്തിനു നേരെ ബോംബെറിഞ്ഞ പ്രതികളെ ഇത്‌ വരെ പിടിച്ചോ…? കേസ്സ്‌ എടുത്തോ…?

2- ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട് അക്രമിച്ച BJP

പ്രവർത്തകരെ പിടിച്ചോ …? അവർക്കെതിരെ കേസ്‌ എടുത്തോ…? ഇത്‌ സുഡാപ്പി - മൗദൂതികൾ വക…!

3- പി ക്യഷ്ണപിള്ള സ്മാരകം തകർത്തത്‌ സി പി എമ്മുകാരല്ലേ…?

4- CPM കോഴിക്കോട് ഓഫീസിനു നേരെ ബോംബെറിഞ്ഞ പ്രതികളെ പിടിച്ചോ…?

ഇടതുപക്ഷ പ്രവർത്തകർക്ക്‌ പോലും സംശയമുള്ള കാര്യങ്ങളാണ്‌, പിന്നെയാണ്‌ പൊതുബോധം…!

എന്താണ്‌ വാസ്തവം…!

1- കോടിയേരി പങ്കെടുത്ത ചടങ്ങിന്‌ സമീപം ബോംബേർ, ആറു പേർക്ക്‌ എതിരെ കേസ്സ്‌ .ബിജെപി–ആർഎസ്എസ് പ്രവർത്തകരായ പ്രശാന്ത്, വൈശാഖ്, രൂപേഷ്, നിധിൻബാബു, രഗിനേഷ്, ദിൽജിത്ത് എന്നിവർക്കെതിരെ ആണ്‌ പോലീസ്‌ കേസ്സ്‌ എടുത്തത്‌.

മലയാള മനോരമ 2017/ ജനുവരി 28

(ലിങ്ക്‌ കമന്റ്‌ ബോക്സിൽ )

2- ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ അഞ്ച് പേര്‍ പിടിയിൽ. അരുൺ, മനോ‍ജ്, ശബരി, കിരൺ, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ബിജെപി -ആർ എസ്‌ എസ്‌ പ്രവർത്തകർ ആണ്‌.

മാത്യഭൂമി 2017 / ജൂലൈ 30

(ലിങ്ക്‌ കമന്റ്‌ ബോക്സിൽ )

3- ക്യഷ്ണപിള്ള സ്മാരകം അക്രമിച്ച കേസ്‌, അഞ്ചു പേരേയും വെറുതെ വിട്ടു.

ദേശഭിമാനി / മലയാളം

2020/ ജൂലൈ 30

( ലിങ്ക്‌ കമന്റ്‌ ബോക്സിൽ )

ഈ കേസ്സിൽ പാർട്ടിക്കാരെ പ്രതികൾ എന്ന് കണ്ടെത്തിയതും കേസ്സ്‌ അന്വേക്ഷിച്ചതും അന്നത്തെ യു ഡി ഫ്‌ സർക്കാർ ആയിരുന്നു. പോലീസ്‌ കേസ്സ്‌ ആയതിനാൽ പാർട്ടി അവർക്കെതിരെ നടപടിയും എടുത്തിരുന്നു. എന്നാൽ കോടതി അവരെ കുറ്റക്കാരല്ല എന്ന് കണ്ട്‌ വിട്ടയക്കുകയായിരുന്നു…!

4-കോഴിക്കോട് CPM ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ആര്‍എസ്എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് എൻ.പി.രൂപേഷ് ഉൾപ്പടെ ആണ് അറസ്റ്റിലായത്.

മലയാളം

2019/ നവംബർ 27

( ലിങ്ക്‌ കമന്റ്‌ ബോക്സിൽ )

പൊതുബോധം അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്‌…!

എ കെ ജി സെന്ററിന്‌ നേരെ ബോംബാക്രമണം ആദ്യമായി ആണോ…?

അല്ല, ഇതിന്‌ മുന്നേയും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്‌. 1983ൽ ,

അന്ന് MLA മാരായിരുന്ന ചെന്നിത്തലയുടേയും ബെന്നി ബെഹനാന്റെയും മുറിയിൽ നിന്നാണ് എകെജി സെന്ററിന് ബോംബെറിഞ്ഞ കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്…!

സത്യം ചെരുപ്പിട്ട്‌ വരുമ്പോഴേക്കും നുണ കാതങ്ങൾ സഞ്ചരിച്ചിരിക്കും. കേരളത്തിലെ മാപ്രകൾ അതിന്‌ വഴിയൊരുക്കുകയും ചെയ്യും…

ഒരു കാര്യം കൂടി…!

എ കെ ജി സെന്ററിന്‌ നേരെ വലിച്ചെറിഞ്ഞത്‌ വെറും സ്ഫോടക വസ്തു ആണെന്നാണ്‌ മാപ്രകൾ ഇന്നലെ മുതൽ പറയുന്നത്‌.

ഒരു സംശയം ചോദിച്ചോട്ടെ, സി സി ടി വി ദ്യശ്യങ്ങളിൽ ഒരാൾ വാഹനത്തിൽ നിന്നും ഒരു വസ്തു എടുത്തെറിയുന്നത്‌ എല്ലാവരും കണ്ടതാണ്‌, സ്ഫോടക വസ്തുവോ പടക്കമോ ആണെങ്കിൽ കത്തിച്ച്‌ എറിയേണ്ടതാണെന്നാണ്‌ കേട്ടറിവ്‌, ഇവിടെ ദ്യശ്യങ്ങളിൽ അങ്ങനെ കത്തിക്കുന്നത്‌ കാണുന്നില്ല, പകരം വലിച്ചെറിയുകയാണ്‌. അതാണ്‌ ചുമരിൽ തട്ടി പൊട്ടിത്തെറിച്ചത്‌. കത്തിക്കാതെ എറിഞ്ഞ്‌ പൊട്ടിക്കുന്നതിനെ ബോംബ്‌ എന്നാണോ, വെറും സ്ഫോടക വസ്തു എന്നാണോ പറയുക…!

അല്ല നമ്മളീ മാപ്രകൾ പഠിക്കുന്ന പൊളീടെക്നിക്കിന്റെ സൈഡിൽ കൂടി പോലും പോയിട്ടില്ല, അത്‌ കൊണ്ടാണേ…!

പൊതുബോധമേ… തങ്കൻ ചേട്ടന്റെ …!