കെ സുരേന്ദ്രൻ അടക്കം പ്രതിയായ കോഴകേസുകളിൽ അനുകൂല
ഇടപ്പെടൽ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
ക്രിമിനൽ കേസ് പ്രതികളായ ബിജെപി നേതാക്കളെ
സഹായിക്കാൻ ഗവർണർ നേരിട്ട് ഇടപ്പെട്ടതിന്റെ തെളിവാണ് പുറത്ത് വന്നത്
ബിജെപി നേതാക്കളുടെ അപേക്ഷ പരിഗണിക്കാൻ
സർക്കാരിന് മേൽ ഗവർണറുടെ സമ്മർദ്ദം
തട്ടിക്കൊണ്ടുപോകൽ , കുഴൽപണക്കേസുകളിൽ നിന്ന്
രക്ഷപ്പെടാൻ ബിജെപിക്ക് ഗവർണറുടെ ഒത്താശ
ബിജെപി നേതാക്കൾ പ്രതികളായ ക്രിമിനൽ കേസുകളിൽ
അനുഭാവപൂർവ്വമായ തീരുമാനം എടുക്കണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു
2021 ജൂൺ പത്തിനാണ് ഗവർണർ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്
ബിജെപി നേതാക്കൾ ആരിഫ് മുഹമ്മദ് ഖാന് നൽകിയ നിവേദനം
പരിഗണിച്ചായിരുന്നു ഗവർണറുടെ ഇടപെടൽ
ബിജെപി നേതാക്കളുടെ അപേക്ഷ സർക്കാരിന് അയച്ച്
നൽകിയത് ഗവർണറുടെ അസാധാരണ നീക്കം
നിദേവനത്തിൽ ഒപ്പ് വെച്ചിരുന്നത് ഒ രാജഗോപാൽ , കുമ്മനം രാജശേഖരൻ , പി സുധീർ , എസ് സുരേഷ് , വി വി രാജേഷ്
ഗവർണർ സർക്കാരിനോട് അനുകൂല തീരുമാനം ആവശ്യപ്പെട്ട കേസുകൾ താഴെ
ബദിയുടുക്ക പോലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത കെ സുരേന്ദ്രൻ
ഒന്നാം പ്രതിയായ കേസ് , ഇതോടൊപ്പം സ്ഥാനർത്ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ട് പോയ കേസ്
കൊടകര സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത 77 ലക്ഷത്തിന്റെ കുഴൽപണ കേസ്.
ഈ കേസിൽ നാലാം പ്രതി ബിജെപി അനുഭാവി ദീപക്ക്