വിഴിഞ്ഞം ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു

വർഗീയ പരാമർശനം നടത്തിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു.

മന്ത്രി വി അബ്ദുറഹ്മാനെതിരെയുള്ള വർഗീയ പരാമർശത്തെ തുടർന്ന്‌ ഐ എൻ എൽ സംസ്ഥാന കമ്മിറ്റി പൊലീസ്‌ മേധാവിക്ക്‌ നൽകിയ പരാതിയിലാണ് നടപടി.

29.11 .22 ന് വിഴിഞ്ഞം സമര സ്ഥലത്ത് വെച്ചാണ് ഫാദർ .തിയോഡേഷ്യസ് മന്ത്രി അബ്ദുറഹിമാനെതിരെ വർഗ്ഗീയ പരാമർശം നടത്തിയത്.

തിയോഡേഷ്യസിനെതിരെ IPC 153 , 504 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്

മതവിദ്വേഷം വള‍ത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകളിലാണ്‌ കേസ്‌

വർഗ്ഗീയമായ ചേരിതിരിവും , സാമുദായിക കലാപവും ആയിരുന്നു ഇയാളുടെ ലക്ഷ്യം

‘അബ്ദുറഹ്‌മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമർശത്തിലാണ് കേസെടുത്തത്.

. പ്രസ്‌താവനയ്‌ക്കെതിരെ മതനിരപേക്ഷ കേരളം ഒന്നായി രംഗത്തെത്തിയതോടെ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തി.

ബുധനാഴ്‌ചയാണ്‌ ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരെ തീവ്രവാദ പരാമർശം നടത്തിയത്‌.

വിഴിഞ്ഞം ആക്രമണത്തിൽ മുഖ്യമന്ത്രി തൃശ്ശൂരിൽ പറഞ്ഞത്

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് വ്യക്തം.

. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകർക്കാൻ ആസൂത്രിത ശ്രമമാണ് നടന്നത്.

ജനങ്ങളുടെ ശാന്തമായ ജീവിതം തകർക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങൾ മാറുന്നു.

അതിന്റെ ഭാഗമായി പൊലീസിന്റെ നേർക്ക് ആക്രമണം നടന്നു. പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്ന ആഹ്വാനങ്ങൾ പരസ്യമായി ഉയരുന്നു.

ഇത് വെറും ആഹ്വാനം മാത്രമായി ഒതുങ്ങിയില്ല. ആഹ്വാനം ചെയ്തവർ ഇത്തരത്തിൽ അക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിന്റെ ധീരമായ നിലപാടു കൊണ്ടാണ്.

https://www.reporterlive.com/kerala/vizhinjam-protesters-says-against-minister-v-abdurahman-98732