വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ യാഥാർത്ഥ്യമാക്കുന്നതിന് യുഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്തു എന്ന എം എൽഎമാരുടെ ചോദ്യത്തിന് അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബു നിയമസഭയിൽ രേഖാമുലം നൽകിയ മറുപടി ചുവടെ
-
പാരിസ്ഥിതികാനുമതി
ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ടു നിന്ന വിശദമായ പാരിസ്ഥിതികാഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2014 ജനുവരി മൂന്നിന് പാരിസ്ഥിതികാനുമതി ലഭ്യമാക്കി. -
മാസ്റ്റർ പ്ലാൻ
ഇടത്തരം കപ്പൽ (9000 ടി.ഇ.യു) അടുപ്പിക്കുന്നതിനുള്ള പഴയ മാസ്റ്റർ പ്ലാൻ 18,000 ടി.ഇ.യു അടുപ്പിക്കുവാനുതകുന്ന തരത്തിൽ പരിഷ്കരിക്കുകയും 2013 മെയ് മാസം മാസ്റ്റർ പ്ലാനും ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ടും പൂർത്തീകരിക്കുകയുണ്ടായി. -
പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ടെൻഡർ
പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതികാനുമതി ലഭ്യമായതിനെ തുടർന്ന് തുറമുഖ നിർമ്മാണത്തിനും നടത്തിപ്പിനും വേണ്ടിയുള്ള പങ്കാളിയെ കണ്ടെത്തുന്നതി നുളള ആഗോള ടെൻഡർ 2013 ഡിസംബർ മാസത്തിൽ പുറപ്പെടുവിച്ചു. Viability Gap Funding മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ ടെണ്ടർ സമർപ്പിക്കുവാനുളള അവസാന തീയതി 2014 ഡിസംബർ 30 ആണ്. -
വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്
പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) ലഭ്യമാക്കുന്നതിനുവേണ്ടി പദ്ധതി ലാൻഡ് ലോർഡ് മോഡലിൽ നിലനിർത്തിക്കൊണ്ട് തന്നെ പദ്ധതി ഘടന പുനർ നിർണ്ണയിച്ചു. 2014 ഏപ്രിൽ മാസത്തിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) ലഭ്യമാക്കുന്നതിനുള്ള
അപേക്ഷ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചു. 2014 ഒക്ടോബർ 29 ന് കൂടിയ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുമതിയ്ക്ക് തത്വത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ അനുമതി ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. -
ധനസമാഹരണം
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ധനസമാഹരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലീഡറായിട്ടുള്ള ബാങ്ക് കൺസോഷ്യവും I.I.F.C (India Infrastructure Finance Company Ltd), HUDCO എന്നീ ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക നൽകുവാൻ സഹായം നൽകാൻ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ പദ്ധതിയ്ക്കായി810/- കോടി സമാഹരിക്കേണ്ടതു ബോണ്ടുകളായാണ്. ഇതിനു വേണ്ടിയുള്ള റേറ്റിംഗ് പൂർത്തിയായി കഴിഞ്ഞു. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് മുഖാന്തിരം ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ധനസമാഹരണ മാർഗ്ഗങ്ങൾ പുനഃക്രമീകരി ക്കേണ്ടതുണ്ട്. -
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ
റെയിൽവേ ഒഴികെ പദ്ധതിയ്ക്ക് ആവശ്യമുള്ള ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു. ഇതിൻ പ്രകാരം പദ്ധതിയ്ക്കായി ഇതുവരെ 206.64 ഏക്കർ സ്ഥലംഏറ്റെടുത്തിട്ടുണ്ട്. പദ്ധതിയ്ക്കാവശ്യമായ ജലം (3.3 MLD) എത്തിക്കുന്നതിനുള്ള നിർമ്മാണം 2013 ഏപ്രിൽ മാസത്തിൽ പൂർത്തീകരിച്ചു. വൈദ്യുതി ലൈനിന്റെ നിർമ്മാണം നടന്നു വരുന്നു. റെയിൽ പാതയുടെ Detailed Project Report ഉടൻ പൂർത്തീകരിക്കുന്നതാണ്.
2014 ജനുവരി മാസം 3 ന് പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് കമ്പനിക്കുവേണ്ടി L & T Ramboli തയ്യാറാക്കിയ വിശദമായ പഠന റിപ്പോർട്ട് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് സമർപ്പിക്കുകയുണ്ടായി. അതിനു ശേഷം പൊതുജനങ്ങളിൽ നിന്നും പരസ്യമായി തെളിവെടുക്കുകയും, തുടർന്ന് പദ്ധതിയുടെ പാരിസ്ഥിതിക പഠന റിപ്പോർട്ടും പൊതുജനങ്ങളിൽ നിന്നും ലഭ്യമായ പരാതികളും ഉൾപ്പെടുത്തി കേന്ദ്ര വനം പാരിസ്ഥിതിക മന്ത്രാലയത്തിന് നൽകുകയുണ്ടായി. ഇവ ടി മന്ത്രാലയത്തിന് കീഴിൽ വരുന്ന വിദഗ്ദ്ധ സമിതി വിശദമായി പരിശോധിച്ച ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി 2014 ജനുവരി 3-ാം തീയതി നൽകി.
പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതികാനുമതി ലഭ്യമായതിനെ തുടർന്ന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും നടത്തിപ്പിനും വേണ്ടിയുള്ള പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ആഗോള ടെൻഡർ 2013 ഡിസംബർ മാസത്തിൽ പുറപ്പെടുവിച്ചു.
വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് മാനദണ്ഡമനുസരിച്ചുള്ള ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2014 ഡിസംബർ 30 ആണ്.
പാരിസ്ഥിതികാനുമതി ലഭിച്ചതിനെ തുടർന്ന് സ്വകാര്യ പങ്കാളിയെ നിർണ്ണയിക്കുന്നതിനുള്ള ബിഡ് നടപടി ക്രമങ്ങൾ ഫിനാൻഷ്യൽ
പുരോഗമിക്കുന്നു. 2014 ഡിസംബർ മുപ്പതിനാണ് ബിഡ് ഡ്യൂ ഡേറ്റ് ആയി തീരുമാനിച്ചിട്ടുള്ളത്. ടെണ്ടർ പ്രകാരമുള്ള സമയക്രമം പാലിച്ച് പദ്ധതിയുടെ നിർമ്മാണം 2015 നവംബർ മാസത്തോടെ തുടങ്ങാനുദ്ദേശിക്കുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സംസ്ഥാന സർക്കാരിന്റെ മിഷൻ 676 നവരത്ന പദ്ധതിയിൽ മറ്റ് പദ്ധതികൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
…
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാംഘട്ട വികസനത്തിന് ഇപ്പോൾ കണക്കാക്കിയിട്ടുള്ള Public Private Partnership (PPP) 4044 കോടിയുടെ 20 ശതമാനം വരെ (809 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സഹായം ലഭിക്കാൻ കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് അർഹതയുണ്ട്.
കേന്ദ്ര സർക്കാരിന്റെ ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള Guidelines for Financial Support to Public Private Partnership Project in
Infrastructure (വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്) ആണ് ഫണ്ട് ലഭിക്കുന്നതിനുള്ള മാനദണ്ഡം (അനുബന്ധമായി ചേർത്തിരിക്കുന്നു.
വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന കൺസഷനയർക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ലഭ്യമാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലുള്ള പങ്കാളിത്തം. തുറമുഖം പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും.
വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനു മതിയ്ക്ക് എതിരെ ചെന്നൈ ബഞ്ചിൽ രണ്ട് ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഹരിത ട്രൈബ്യൂണലിന്റെ ഡൽഹി ബഞ്ചിൽ വിഴിഞ്ഞം പദ്ധതിയ്ക്കും പാരിസ്ഥിതികാനുമതിയ്ക്കും എതിരെയും, 2011 ലെ CRZ നിയമം ചോദ്യം ചെയ്തുകൊണ്ടും ഓരോ ഹർജികൾ വീതം നൽകിയിട്ടുണ്ട്. നിയമപരമായ നടപടികൾ ഇതിനെതിരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും സംസ്ഥാന സർക്കാരും സ്വീകരിച്ചുവരുന്നു. ഇപ്പോൾ ബഹു. സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നു ണ്ടോയെന്ന് അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
…
2006 ലെ പാരിസ്ഥിതികാഘാത നിർണ്ണയ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചി രുന്നതനുസരിച്ച് ഏതാണ്ട് 18 നീണ്ടു നിന്ന പാരിസ്ഥിതികാഘാത പഠനം നടത്തുകയും റിപ്പോർട്ട് 2013 മേയ് മാസത്തിൽ പ്രസിദ്ധീകരിക്കുകയും, പബ്ളിക് ഹിയറിംഗ് നടത്തുകയും, തുടർന്ന് കേന്ദ്ര മന്ത്രാലയത്തിന് 2013 ഒക്ടോബർ മാസത്തിൽ സമർപ്പിക്കുകയും 2014 ജനുവരി മാസം 3 ന് പാരിസ്ഥിതികാനുമതി നേടിയെടുക്കുകയും ചെയ്തു.
2013 ഡിസംബർ മാസം 4 -ാം തീയതി പദ്ധതിയുടെ നിർമ്മാണം നടത്തി പ്പിനായുളള ടെണ്ടർ വിജ്ഞാപനം ചെയ്തു. നടത്തിപ്പിനായി
കമ്പനികൾ യോഗ്യത നേടുകയും, ഇവരിൽ മൂന്നു കമ്പനികൾ (Essar Ports Ltd, SREI-OHL Consortium, Adani Ports & Special Economic Zone Ltd) ടെണ്ടറിന്റെ അടുത്ത ഘട്ടത്തിലേയ്ക്കുള RFP വാങ്ങുകയുമുണ്ടായി. സർക്കാരിന്റെ കേന്ദ്ര VGF അനുമതി ലഭ്യമാകാനുണ്ടായ കാലതാമസം
2011 ജൂൺ മാസം 10-ാം തീയതി പാരിസ്ഥിതികാഘാത പഠനം ‘Project നടത്തുന്നതിനുളള Specific terms of reference’ ന്റെ അംഗീകാരവും തുടർന്ന് 2011 gove nom. 1-). 11 ‘Site Specific terms of reference’ അംഗീകാരവും കേന്ദ്ര
സർക്കാരിൽ നിന്നും നേടിയെടുത്തു.
9000 TEU ശേഷിയുളള കപ്പലുകൾ അടുക്കുവാനാകുന്ന രീതിയിൽ IFC വിഭാവനം ചെയ്തു തുറമുഖം മാസ്റ്റർ പ്ലാൻ 18000 TE വോ അതിൽ കൂടുതലോ ശേഷിയുളള കപ്പലുകൾ അടുക്കുവാനാകും നവംബർ വിധം 2012 മാസത്തിൽ തയ്യാറാക്കുകയുണ്ടായി പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി 2014 ജനുവരി മാസം 3 ലഭിയ്ക്കുകയുണ്ടായി.
പദ്ധതി നടപ്പിലാക്കുവാനായി 2013 ഡിസംബർ 4 ന് കരാറുകൾ പ്രസിദ്ധീകരിച്ചു. സമർപ്പിക്കുന്നതിനുള ടെൻഡർ ദീർഘിപ്പിച്ച അവസാന തീയതി 2015 മാർച്ച് 25 ആണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി സർക്കാരിൽ നിന്ന് ലഭ്യമാകുന്ന Viability Gap Fund (VGF) ലഭ്യമാക്കുന്നതിനു തത്വത്തിലുളള ശ്രമിയ്ക്കുകയും, അംഗീകാരം നേടിയെടുക്കുകയുമുണ്ടായി. പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ
പാരിസ്ഥിതികാനുമതിയ്ക്ക് എതിരെയും 2011 De CRZ നിയമത്തെയും ചോദ്യം കൊണ്ടും ഹരിത ട്രൈബ്യൂണലിൽ നിലനിൽക്കുന്ന കേസുകളിൽ
ബഞ്ചിൽ നടന്നു കൊണ്ടിരുന്ന കേസുകൾ കൂടി ഡൽഹി ബഞ്ചിലേയ്ക്ക് മാറ്റുവാൻ 2014 ജൂലൈ 17 ഉത്തരവിടുകയുണ്ടായി. സർക്കാരും തുറമുഖ കമ്പനിയും ഈ തിരുമാന ചോദ്യം കൊണ്ട് സുപ്രീം കോടതിയിൽ ഹർജി നൽകുകയും, 2015 ജനുവരി 21 ഹരിത ട്രൈബ്യൂണലിന്റെ നടപടികൾ ചെയ്യുകയുമുണ്ടായി. കോടതി ‘g’ വിഷയം സുപ്രീം കോടതി 2014 മാർച്ച് മൂന്നാം വാരം വീണ്ടും പരിഗണിയ്ക്കുന്നതാണ്. പ്രസ്തുത സർക്കാരിന്റെ VGF അനുമതി കാലതാമസം കണക്കിലെടുത്ത് സമർപ്പിക്കുവാനുളള തീയതി നീട്ടുകയുണ്ടായി. ടെണ്ടർ സമർപ്പിക്കുന്നതിന് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന പരിധി 2015 മാർച്ച് 25 വരെയാണ്.
സമയപദ്ധതി നിർമ്മാണം നടത്തിപ്പിനുമായുള കരാറുകാരനെ ഉറപ്പിച്ചാൽ പരമാവധി മാസത്തിനുളളിൽ കരാർ പദ്ധതി നിർമ്മാണ ഉൾപ്പെട്ടിട്ടുള്ള
പ്രവർത്തികൾ തുടങ്ങുവാൻ സാധിക്കും.
മിഷൻ 676 ഉൾപ്പെട്ട നവരത്ന പദ്ധതികളിൽ ഒന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി.