*നവകേരളം കെട്ടിപ്പടുക്കുക എന്നതാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന ലക്ഷ്യം.
- ആ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ത്തീകരണം അനിവാര്യമാണ്. കേരളത്തിന്റെ പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയുടെ വികസന സ്വപ്‌നത്തിന് ചിറക് നല്‍കുന്ന പദ്ധതികളിലൊന്നാണിത്. അതുകൊണ്ട് തന്നെ പ്രടകന പത്രികയില്‍ എല്‍.ഡി.എഫ് ഇങ്ങനെ പറഞ്ഞിരുന്നു.
*കഴിഞ്ഞ പ്രകടന പത്രികയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴിലും ഉപജീവനും, ആവാസ വ്യവസ്ഥയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അനുയോജ്യമായ പുനരധിവാസവും, മതിയായ നഷ്ടപരിഹാരവും നല്‍കും. അത് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയത്.
*ഇതിന്റെ തുടര്‍ച്ചയില്‍ പുതിയ പ്രകടന പത്രികയില്‍ ഇങ്ങനെ പറഞ്ഞു.
പ്രകടന പത്രികയില്‍ പറഞ്ഞത്
*വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണത്തെ കോവിഡും, പ്രകൃതി ദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണവു, ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ ടെര്‍മിനല്‍ പ്രധാന ക്രൂ ചെയ്‌ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും’’. ജനങ്ങള്‍ക്ക് നല്‍കിയ ഈ ഉറപ്പ് പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
*ജനങ്ങള്‍ക്ക് നല്‍കിയ ഈ വാഗ്‌ദാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. അല്ലാതെ മറ്റെന്തെങ്കിലും താല്‍പര്യത്തിലല്ല.
*എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു. എന്നിട്ടും അക്രമാസക്തമായ നിലപാടാണ് സ്വീകരിച്ചത്.
*പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, നാല്‍പതോളം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുക, പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് സമരസമിതി ഭാരവാഹി തന്നെ പ്രഖ്യാപിക്കുക ഇതൊന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ്.
സമരസമിതി മന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ചത്
*ഒരു സമരസമിതി നേതാവ് തന്നെ മന്ത്രിയെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുമ്പോള്‍ കേരളം വളര്‍ത്തിയെടുത്ത മതനിരപേക്ഷ സംസ്‌ക്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനുപിന്നിലെ വര്‍ഗ്ഗീയ ചിന്തകളെ കാണാതെ പോകരുത്.
*ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യദ്രോഹികളെന്ന നിലപാടാണ് സംഘപരിവാറിനുള്ളത്. രാജ്യത്തിന്റെ ആന്തരിക ഭീഷണികളായി ന്യൂനപക്ഷ വിഭാഗങ്ങളേയും, കമ്മ്യൂണിസ്റ്റുകാരേയും അവര്‍ കാണുന്നത്. ജനാധിപത്യ വാദികളോട് അതേ സമീപനമാണ് സ്വീകരിക്കുന്നത്.
*ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. ബി.ജെ.പി നേതാക്കള്‍ അരമന തോറും കയറിയിറങ്ങി ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അപൂര്‍വ്വം ചിലര്‍ അതില്‍ പെട്ടുപോയി എന്നതിന്റെ തെളിവാണ് മന്ത്രിക്കെതിരായി നടത്തിയ പ്രസ്‌താവന.
*ആര്‍.എസ്.എസിന്റെ ചട്ടുകമായി പുരോഹിതന്മാര്‍ മാറാതെ ഉന്നതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനാകണം.
*മത്സ്യത്തൊഴിലാളികളെ എന്നും ബഹുമാനിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. പ്രളയകാലത്ത് കേരളത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നാടിന്റെ രക്ഷാ സൈന്യം എന്നാണ് മുഖ്യമന്ത്രി തന്നെ അവരെ വിശേഷിപ്പിച്ചത്.
*2000 കോടി രൂപ ചെലവഴിച്ച് കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവഹിക്കുന്നതിന് പുനഗൃഹം പദ്ധതി.
*ലൈഫ് മിഷന് മുന്‍ഗണന നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് വീട്.
*പെന്‍ഷന്‍ പദ്ധതി ഉയര്‍ത്തി
വിമോചന സമര കാഹളം
*ബി.ജെ.പിയും, കോണ്‍ഗ്രസ്സും ഇപ്പോള്‍ ഒരേതരത്തില്‍ തന്നെ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്ത് വിമോചന സമരം മാതൃകയില്‍ പ്രക്ഷോഭം നടത്തുമെന്നാണ് കെ സുധാകരന്‍ പറയുന്നത്.
*കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത് 5 മിനുട്ട് കൊണ്ട് സര്‍ക്കാരിനെ പിരിച്ചുവിടുമെന്നാണ്. കോണ്‍ഗ്രസ്സിന്റെ സമരം, സര്‍ക്കാരിനെ പിരിച്ചുവിടല്‍ ഉള്ളിലിരിപ്പ് വളരെ പ്രകടമാണ്.
*കേരളത്തില്‍ കുഴപ്പമാണെന്ന് സ്ഥാപിക്കുക, അത് ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പറ്റുമോ എന്ന് നോക്കുക ഈ രാഷ്‌ട്രീയത്തെ തിരിച്ചറിയാനാകണം.
*വിമോചന സമരം അന്നത്തെ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ഒന്നാണ്. ഇന്ന് കേരളം മാറിയിരിക്കുന്നു. സര്‍ക്കാരിനെ എല്ലാ ജനവിഭാഗങ്ങളും പിന്തുണക്കുകയാണ്. എല്ലാവരുടെ പ്രശ്‌നങ്ങളിലും ഇടപെടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ അത്തരമൊരു സമരം അസാധ്യമാണെന്ന് ഇവര്‍ ഓര്‍ക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം
*ആഗോളവല്‍ക്കരണത്തിന് ബദല്‍ ഉയര്‍ത്തിക്കൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അത്തരം ബദല്‍ നയങ്ങള്‍ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയായി തന്നെ നില്‍ക്കുകയാണ്. അതുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി മുന്നോട്ടുപോകുന്നതിനുള്ള ആലോചനകള്‍ ചിലര്‍ നടത്തുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോകാനാകണം. അതിനാവശ്യമായ പ്രചരണങ്ങള്‍ സംസ്ഥാനത്തെമ്പാടും ആരംഭിക്കും.