സതീശനിൽ നിന്നും സുധാകരനിൽ നിന്നും പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന തരൂർ

സതീശനിൽ നിന്നും സുധാകരനിൽ നിന്നും പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന തരൂർ കോൺഗ്രസിനെ മറ്റൊരു തമ്മിൽ തല്ലിലേക്ക് നയിക്കുമെന്നല്ലാതെ വേറെ ചലനമൊന്നും കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കില്ല. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിലെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് ശശി തരൂർ കോൺഗ്രസിലും നാട്ടിലും സജീവമായത്. കുളം കലക്കി മീൻ പിടിക്കാൻ വന്നതല്ലാതെ തരൂർ ഈ നാട്ടിലെ ഏത് ജനകീയ വിഷയത്തിലാണ് ഇടപെട്ടിട്ടുള്ളത്?
സ്വയം RSS ആകാൻ തയ്യാറായി നിൽക്കുന്ന സതീശനെയും സുരേന്ദ്രനെയും മടുത്ത ചില പ്രവർത്തകർ തൽക്കാലം തരൂരിനെ സപ്പോർട് ചെയ്യുന്നുവെന്ന് മാത്രം. തകരാൻ പോകുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ഈ മരുന്നൊന്നും പോര.