കേരളം പോലീസ് കേസന്വേഷണങ്ങൾ

എല്ലാ കേസുകളിലും പ്രതികളെ പെട്ടെന്ന്‌ അറസ്റ്റ്‌ ചെയ്യാനും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും ഉതകുന്ന നടപടികൾ പോലീസ്‌ സ്വീകരിച്ചു. തെളിയാതെ കിടന്ന പഴക്കമേറിയ നിരവധി കേസുകൾ തെളിയിക്കപ്പെടുകയുണ്ടായി. അന്വേഷണത്തിൽ പെട്ടെന്ന്‌ തന്നെ പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പുവരുത്താനും കഴിഞ്ഞു.

വിസ്മയ കേസിൽ കുറ്റവാളിക്ക്‌ ശിക്ഷ ഉറപ്പാക്കി.

തിരുവനന്തപുരം അമ്പലമുക്കിൽ നടന്ന വിനീതയുടെ കൊലപാതകം

തിരുവനന്തപുരം അമ്പലമുക്ക്‌ അമ്പല നഗർ റസിഡൻസ്‌ 105 TABS AGRI CLINIC എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ 38 വയസ്സുള്ള വിനീതയെ 06.02.2022 ൽ 12.00 മണിയടുപ്പിച്ച്‌ കത്തി കൊണ്ട്‌ കുത്തി കൊലപ്പെടുത്തിയ സംഭവം പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ഇല്ലാത്ത കേസ്സായിരുന്നു. തുടർന്ന്‌ സമീപ്രപദേശങ്ങളിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുകയും മൊബൈൽ ഫോൺ ക്രേന്രീകരിച്ച്‌ അന്വേഷണങ്ങൾ നടത്തുകയും വഴി പ്രതിയെ (രാജ്രേന്ദൻ) തമിഴ്‌ നാട്ടിലെ കാവൽ കിണർ എന്ന ഭാഗത്ത്‌ നിന്നും കണ്ടെത്തി.

പ്രതിയെ കണ്ടെത്തുന്നതിനുള്ള പ്രത്യക്ഷമായ യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയും മൊബൈൽ ഫോൺ പോലും കൈവശം വയ്ക്കാതെയും വേഷം മാറി ബോധപൂർവ്വം CCTV ക്യാമറകളിൽ നിന്നും ഒഴിഞ്ഞ്‌ മാറി രക്ഷപ്പെടുകയും ചെയ്തു. പ്രതിയെ കുറിച്ച്‌ CCTV ക്യാമറകൾ കേന്ദ്രീകരിച്ചും സാക്ഷികളെ കണ്ട്‌ ചോദിച്ചും സാഹചര്യ തെളിവുകൾ വിശകലനം ചെയ്തും നടത്തിയ കുറ്റമറ്റതും വിശ്രമരഹിതവുമായ അന്വേഷണത്തിലൂടെ കൃത്യം നടന്ന്‌ ആറാം നാൾ പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ ചെയ്യുന്നതിനും സാധിച്ചു. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ തമിഴ്നാട്ടിലെ അഞ്ചു ഗ്രാമം എന്ന സ്ഥലത്ത്‌ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന സ്വർണ്ണമാല പോലീസ്‌ കണ്ടെടുത്തു.

തമിഴ്നാട്ടിൽ റിട്ടേർഡ്‌ കസ്റ്റംസ്‌ ഓഫീസറെ ഉൾപ്പെടെ മുന്ന്‌ കൊല പാതകങ്ങൾ നടത്തിയിട്ടുള്ള കൊടും കുറ്റവാളിയാണ്‌ പ്രതി രാജ്രേന്ദൻ. കേസ്‌ തെളിവിൽ കൊണ്ട്‌ വരാനും പ്രതിയെ അറസ്റ്റ്‌ ചെയ്യുവാനും കേരളാ പോലീസ്‌ കാണിച്ച വൈദഗ്ധ്യം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട്‌ ചെയ്തത്‌ അഭിമാനകരമാണ്‌.

കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപ്രതിയിൽ കുട്ടിയെ തട്ടിയെടുത്ത സംഭവം

06.01.2022 ൽ പകൽ 03.20 മണിയോടെ നീതുരാജ എന്ന പ്രതി ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വെള്ള ഓവർകോട്ട്‌ ധരിച്ച്‌ ആൾമാറാട്ടം നടത്തി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിന്ന്‌ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുത്ത്‌ കൊണ്ടുപോയി. പ്രസ്തുത വിവരം അറിഞ്ഞ ഉടനെ പോലീസ്‌ ജാഗരൂകരാകുകയും CCTV ദൃശ്യങ്ങളും മറ്റും പരിശോധിച്ച്‌ വിവിധ
സാമൂഹ്യ മാധ്യമങ്ങൾ വഴി പൊതു ജനങ്ങൾക്ക്‌ വിവരം നൽകുകയും വാഹന പരിശോധന ആരംഭിക്കുകയും ചെയ്തതുമൂലം ആശുപ്രതിക്ക്‌ സമീപമുള്ള ഒരു ഹോട്ടലിൽ നിന്നും കുഞ്ഞിനെ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോയ കുട്ടിയെ രണ്ടു മണിക്കൂറിനുള്ളിൽ കണ്ടെത്തുന്നതിന്‌ പോലീസ്‌ സ്വീകരിച്ച നടപടികളും പ്രയത്നങ്ങളും പോലീസിന്റെ യശസ്സ്‌ ഉയർത്തുന്നതിനും പൊതുജനങ്ങൾക്ക്‌ പോലീസിനെക്കുറിച്ചുള്ള മതിപ്പ്‌ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുള്ളതാകുന്നു.

ഡോ. മാനസ എന്നയാളിന്റെ കൊലപാതകം

ഡോ. മാനസ എന്നയാളിന്റെ കൊലപാതകം സംബന്ധിച്ച്‌ കോതമംഗലം പോലീസ്‌ സ്റ്റേഷനിൽ ക്രൈം നം. 1904/2021 u/s 449, 302 IPC & Sec. 3 r/w 25(1-B)(A) of Arms Act & 174 CrPC പ്രകാരം കേസ്‌ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ മരണപ്പെട്ട മാനസയും പ്രതിയായ രാഖിലും പ്രണയത്തിലായിരുന്നു എന്നും പ്രസ്തുത ബന്ധത്തിൽ നിന്നും മരണപ്പെട്ട മാനസ പിൻമാറിയതിൽ വച്ചുള്ള വിരോധം നിമിത്തമാണ്‌ കൊലപാതകത്തിന്‌ ഇടയായ സാഹചര്യം എന്നും വെളിവായിട്ടുണ്ട്‌. ടി കേസിലെ കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്ക്‌ പ്രതിയായ രാഖിൽ ബീഹാറിൽ നിന്നും വാങ്ങിയതാണെന്ന്‌ സുഹൃത്ത്‌ ആദിത്യൻ മൊഴി നൽകിയതിനാൽ കേരള പോലീസ്‌ സംഘം ബീഹാറിലെത്തി പ്രതി രാഖിലിന്‌ തോക്ക്‌ നൽകിയ Sonu Kumar Modi എന്നയാളെ ബീഹാർ പോലീസിന്റെ സഹായത്തോടെ അറസ്റ്റ്‌ ചെയ്യാനായി. ഇക്കാര്യത്തിന്‌ ഇടനിലക്കാരനായി പ്രവർത്തിച്ചയാളെയും അറസ്റ്റ്‌ ചെയ്യാനായി. പ്രതികളെ 08.07.2021 തീയതി കേരളത്തിലെത്തിച്ച്‌ കുറ്റകൃത്യം തെളിയിക്കാനായി.

  1. പാലാരിവട്ടത്ത്‌ മോഡലുകൾ കൊല്ലപ്പെട്ട സംഭവം

എറണാകുളത്ത്‌ വാഹനാപകടത്തിൽ മോഡലുകളായ ആൻസി കബീർ, അഞ്ജനാ ഷാജൻ, എന്നിവരും ഡ്രൈവറും മരണപ്പെട്ട കേസിൽ നടത്തിയ
ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണത്തിൽ കുറ്റവാളികളെ കണ്ടെത്താനായി. 13.03.2022 തീയതി അന്വേഷണം പൂർത്തിയാക്കി കുറ്റപ്രതം സമർപ്പിച്ചിട്ടുള്ളതുമാണ്‌.

  1. പാരമ്പര്യ വൈദ്യൻ ഷാഫാ ഷെരീഫിന്റെ കൊലപാതകം

2019 ആഗസ്റ്റ്‌ മാസത്തിൽ ഒരു ദിവസം നിലമ്പൂർ മുക്കട്ട സ്വദേശികളായ പ്രതികൾ മൈസൂർ രാജീവ്നഗർ സ്വദേശിയും പാരമ്പര്യ ചികിൽസകനുമായ ഷാബാ ഷെരീഫ്‌ എന്നയാളെ മൈസൂരിലെ അയാളുടെ വീട്ടിൽനിന്നും ഒരു രോഗിയെ ചികിൽസിക്കാനാണെന്നു പറഞ്ഞ്‌ കാറിൽ മാറ്റി കയറ്റി കൂട്ടിക്കൊണ്ടുവന്ന്‌ പ്രതിയായ ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലുള്ള വീട്ടിൽ ഒന്നാം നിലയിലുള്ള കിടപ്പുമുറിയുടെ
ബാത്റൂമിൽ ചങ്ങലയിൽ പൂട്ടി 2020 ഒക്ടോബർ മാസം വരെ തടങ്കലിൽ വെച്ച്‌ പാരമ്പര്യ ചികിൽസാ രഹസ്യം പറഞ്ഞുകൊടുക്കുന്നതിനു വേണ്ടി പീഡിപ്പിക്കയും 2020 ഒക്ടോബർ മാസത്തിൽ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി എടവണ്ണ സീതി ഹാജി പാലത്തിൽ വെച്ച്‌ വിവിധ കവറുകളിൽ പുഴയിലേക്ക്‌ ചരിയുകയും ചെയ്ത സംഭവത്തിൽ പ്രതികളെ കണ്ടെത്താനായി.

ഈ കേസിൽ വളരെ വേഗം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും ഡിജിറ്റൽ രേഖകൾ പിടിച്ചെടുക്കുവാനും ഈർജ്ജിതമായ ശ്രമങ്ങൾ നടത്തുകയും പ്രതികളെ അറസ്റ്റ്‌ ചെയ്ത്‌ കസ്റ്റഡിയിൽ വാങ്ങി തെളിവുശേഖരണം നടത്തുകയും ചെയ്തിട്ടുണ്ട്‌.

  1. വയനാട്‌ പനമരം വൃദ്ധ ദമ്പതികളുടെ കൊലപാതകം

10.06.2021 തീയതി പനമരം പോലീസ്‌ സ്റ്റേഷൻ പരിധിയിൽ ദമ്പതികളായ കേശവൻ മാസ്റ്ററും പത്മാവതിയും കൊല്ലപ്പെടുകയും തുടർന്ന്‌ പ്രതിയെപ്പറ്റി യാതൊരു വിവരവും ലഭിക്കാത്ത സ്ഥിതിയുണ്ടായി. കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ച സ്പെഷ്യൽ അന്വേഷണ സംഘം ഈർജ്ജിതമായ അന്വേഷണം നടത്തുകയും ശാസ്ത്രീയ പരിശോധനകളും മറ്റും നടത്തിയതിൽ വച്ച്‌ മരണപ്പെട്ടവരുടെ അയൽവാസിയായ അർജ്ജുൻ എന്നയാളെ 09.09.2021 തീയതി അറസ്റ്റ്‌ രേഖപ്പെടുത്തി.

  1. കണ്ണൂരിൽ തനിച്ച്‌ താമസിക്കുന്ന ആയിഷയുടെ കൊലപാതകം

എളയാവൂർ ഐ.എം.ടി. സ്‌കൂളിന്‌ സമീപമുള്ള വീട്ടിൽ തനിച്ച്‌ താമസിച്ചിരുന്ന ആയിഷ പി.കെ എന്ന സ്ത്രീയെ മോഷണം നടത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ മരണപ്പെട്ട കേസിൽ യാതൊരു തെളിവും അവശേഷിപ്പിക്കാതെ പ്രതികൾ വളരെ ആസൂത്രിതമായി നടത്തിയ കുറ്റകൃത്യത്തിൽ സമീപ പ്രദേശത്ത്‌ ജോലി ചെയ്ത ഇതരദേശ തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചും അവരുടെ ഇപ്പോഴത്തെ അവസ്ഥ വിശകലനം ചെയ്തും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ഫുട്ടേജുകൾ എന്നിവ ശേഖരിച്ചും പരിശോധിച്ചും നടത്തിയ സമർത്ഥമായ അന്വേഷണത്തിന്റെ ഫലമായി ആസാം സ്വദേശികളായ ഒന്നാം പ്രതി മഹിബുൾ ഹഖ്‌ എന്നയാളെ 12.10.2021 തീയതിയും രണ്ടാം പ്രതി നസറുൽ ഇസ്ലാം എന്നയാളെ 12.11.2021 തീയതിയും അസ്സമിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വെച്ച്‌ അതിസാഹസികമായി അറസ്റ്റ്‌ ചെയ്തിട്ടുള്ളതും മോഷണം പോയ സ്വർണ്ണാഭരണങ്ങളിൽ പകുതിയിലധികം കണ്ടെത്തുവാനും സാധിച്ചിട്ടുണ്ട്‌. സാഹചര്യ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ പ്രതികൾ അതിവിദഗ്ദ്ധമായി ആസുധ്രണം ചെയ്ത്‌ നടത്തിയ ഈ കുറ്റകൃത്യം
തെളിയിച്ചത്‌ തികച്ചും ശാസ്ര്രീയമാണ്‌.

  1. കണ്ണൂർ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം

28.06.2021 തീയതി ഇരിക്കൂർ കട്ടാവ്‌ എന്ന സ്ഥലത്ത്‌ താമസിച്ച്‌ ജോലി ചെയ്ത വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ അസിക്കുൾ ഇസ്ലാം എന്നയാളെ ജോലി സ്ഥലത്തു നിന്നും ജോലി ചെയ്യുന്നതിനിടെ കാണാതായി എന്നും കേവലം മിസ്സിംഗ്‌ കേസ്സായി രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്വേഷണം നടത്തി വരവേ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കാണാതായ ആളിന്റെ കുടെ ജോലി ചെയ്തു വന്ന കേസിലെ പ്രതികൾ, കാണാതായ അസിക്കുൾ ഇസ്ലാമിനെ പണം അപഹരിക്കുന്നതിനുവേണ്ടി തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന്‌ കണ്ടെത്തുകയും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഒന്നാം പ്രതിയെ മഹാരാഷ്ട്രയിലെ പാൽഗറിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ടിയാന്റെ
കൈവശമുണ്ടായിരുന്ന പണം എടുക്കുന്നതിനുവേണ്ടി തലക്കടിച്ച്‌ കൊലപ്പെടുത്തി ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ബാത്ത്റൂമിന്റെ തറയിൽ പ്ലാസ്റ്റിക്‌ ചാക്കിൽ പൊതിഞ്ഞ്‌ കുഴിച്ച്‌ മൂടി എന്ന്‌ പറഞ്ഞതിൽ കുഴിച്ച്‌ മൂടിയതായ ബോഡി കണ്ടെത്തി ഒന്നാം പ്രതിക്കെതിരെ 04.12.2021 തീയതി ബഹു. കോടതിയിൽ അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ രാഷ്ഷ്രീയ കൊലപാതകങ്ങളുടെ അന്വേഷണം

ആലപ്പുഴ ജില്ലയിൽ നടന്ന 2 രാഷ്രീയ കൊലപാതകങ്ങളിൽ (കെ.എസ്‌.ഷാൻ വധം, രഞ്ജിത്‌ ശ്രീനിവാസൻ വധം) കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണം നടത്തി നിരവധി CCTV ക്യാമറകളുടെ ദൃശ്യങ്ങൾ ശേഖരിച്ച്‌ വിശകലനം ചെയ്തും കൃത്യസ്ഥലത്തെ മൊബൈൽ ടവറുകളുടെ പരിധിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അശ്രാന്ത പരിശ്രമം നടത്തി 2 കേസുകളിലേയും നേരിട്ട്‌ പങ്കെടുത്ത പ്രതികളേയും ഗൂഢാലോചന നടത്തിയവരേയും ഉടൻതന്നെ പിടികൂടുവാൻ സാധിച്ചിട്ടുണ്ട്‌. ഇത്തരത്തിൽ പോലീസിന്റെ വളരെ വേഗമുള്ള നടപടികൾ മൂലം
പ്രതികളെ കണ്ടെത്തുവാനും ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങൾ വഷളാകാതിരിക്കുവാനും സാമൂഹ്യ വിരുദ്ധ ശക്തികൾക്ക്‌ മുതലെടുപ്പ്‌ നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്‌ ഇല്ലാതാക്കുവാനും സാധിച്ചു.

പാലക്കാട്‌ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം

പാലക്കാട്‌ ജില്ലയിൽ നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ (സഞ്ജിത്‌ വധം, മുഹമ്മദ്‌ സുബേർ വധം, ശ്രീനിവാസൻ വധം) കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണം നടത്തി 3 കേസുകളിലേയും നേരിട്ട്‌ പങ്കെടുത്ത പ്രതികളേയും ഗുഡാലോചന നടത്തിയവരേയും ഉടൻതന്നെ പിടികൂടുവാൻ സാധിച്ചിട്ടുണ്ട്‌. ഇത്തരത്തിൽ പോലീസിന്റെ വളരെ വേഗമുള്ള നടപടികൾ മുലം പ്രതികളെ കണ്ടെത്തുവാനും ജില്ലയിലെ ക്രമ സമാധാന പ്രശ്നങ്ങൾ വഷളാകാതിരിക്കുവാനും സാമൂഹ്യ വിരുദ്ധ ശക്തികൾക്ക്‌ മുതലെടുപ്പ്‌ നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ
സൃഷ്ടിക്കുന്നത്‌ ഇല്ലാതാക്കുവാനും സാധിച്ചു.

ഇലന്തുർ ഇരട്ടക്കൊലപാതകം

പത്തനംതിട്ട ഇലന്തൂരിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ സാധിച്ചു