രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ സർക്കാർ മാനദണ്ഡം തയ്യാറാക്കുന്നു എന്ന വാർത്തക്ക് യാതൊരു അടിസ്ഥാനവും ഇല്ല

രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ സർക്കാർ മാനദണ്ഡം തയ്യാറാക്കുന്നു എന്ന വാർത്തക്ക് യാതൊരു അടിസ്ഥാനവും ഇല്ല

CRPC 432 ,433 എന്നീ വകുപ്പുകൾ പ്രകാരം
ശിക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അർഹതയുണ്ട്

1991 മുതൽ വിവിധ കാലഘട്ടങ്ങളിൽ മാറിമാറി ഭരിച്ച സർക്കാരുകൾ തടവുകാരെ വിവിധ കാരണങ്ങൾകൊണ്ട് ശിക്ഷാ ഇളവ് നൽകി വിട്ടയക്കുന്ന പതിവുണ്ട്

2012 വരെയും ശിക്ഷയിൽ ഇളവ് നൽകി തടവുപുള്ളികളെ വിട്ടയച്ചിരുന്നത് ജയിൽ സൂപ്രണ്ടുമാരായിരുന്നു

എന്നാൽ 2016 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടുകൂടി ഒരു പ്രത്യേക കമ്മറ്റി രൂപീകരിക്കുകയുണ്ടായി . വിവിധ അംഗങ്ങളുള്ള ആ കമ്മറ്റിയുടെ നിർദേശാനുസരണം മാത്രമേ ഇപ്പോൾ പ്രത്യേക ശിക്ഷ ഇളവ് നൽകി വിട്ടയക്കുന്ന പതിവ് ഉള്ളു

2012 ൽ UDF സർക്കാർ പുറപ്പെടുവിച്ച 268/ 2012 ആഭ്യന്തരം dated 29. 10. 2012 എന്ന ഉത്തരവ് പ്രകാരം ശിക്ഷാ ഇളവിന് രാഷ്ട്രീയ തടവുകാർക്കും അർഹതയുണ്ട്.

ഈ ഉത്തരവ് 2018 - ൽ LDF സർക്കാർ പരിഷ്കരിച്ചു.

CRPC 433 A വകുപ്പിൻ്റെ പരിധിയിൽ വരുന്ന ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാർ 14 വർഷം പൂർത്തീകരിച്ചത് കൊണ്ട് മാത്രം വിടുതൽ ചെയ്യപ്പെടില്ല. 2014ലെ പ്രിസണുകളും സംശുദ്ധീകരണ സൻമാർഗ്ഗീകരണ സേവനങ്ങളും ( നിർവഹണം ) ചട്ടം 462 പ്രകാരം രൂപീകരിച്ചിട്ടുള്ള ജയിൽ ഉപദേശക സമിതിയുടെ ശുപാർശകൾ മന്ത്രിസഭാ യോഗം പരിഗണിച്ച് ഭരണഘടനയുടെ അനുഛേദം 161 അനുസരിച്ച് ഗവർണർ അംഗീകരിച്ചെങ്കിൽ മാത്രമേ ജീവപര്യന്തം തടവുകാരന് അക്കാല വിടുതൽ ലഭിക്കുകയുള്ളു

ഈ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്

10 തരം കുറ്റക്യത്യങ്ങളിൽ പങ്കാളികൾ ആയ ആളുകൾക്ക് ഇപ്പോഴും ശിക്ഷാ ഇളവിന് അർഹതയില്ല

അത്. താഴെ പറയുന്നതാണ്

1 ബലാത്സംഗത്തെ തുടർന്നുള്ള കൊലപാതകം

2 . കവർച്ചക്ക് വേണ്ടിയുള്ള കൊലപാതകം

3 .1955ലെ സിവിൽ റൈറ്റ് പ്രൊട്ടക്ഷൻ ബാധകമാകും വിധത്തിലുള്ള കൊലപാതകം
4 സ്ത്രീധനത്തിന് വേണ്ടിയുള്ള കൊലപാതകം
5. സീരിയൽ കില്ലിംഗ്

6 .ജയിലിനുള്ളിൽ നടക്കുന്ന കൊലപാതകം

7 .പരോളിന് ഇടയിലുള്ള കൊലപാതകം

8 . തീവ്രവാദ ആക്രമണത്തിന് ഇടയിൽ ഉള്ള കൊലപാതകം

  1. മദ്യദുരന്തത്തെ തുടർന്ന് ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികൾ

  2. ആസിഡ് ആക്രമണങ്ങൾ നടത്തി ശിക്ഷ അനുഭവിക്കുന്നവർ എന്നിവയ്ക്ക് ശിക്ഷായിളവ് ഉണ്ടായിരിക്കുന്നതല്ല

CRPC 433 A പ്രകാരം ഇപ്പോൾ തന്നെ 14 വർഷം തടവ് പൂർത്തികരിക്കാത്ത ഒരാളെ പോലും വിട്ടയക്കാൻ വ്യവസ്ഥയില്ല എന്നിരിക്കെ persons involved in political murder shall not be considered for premature release before completion of 14 years of actual imprisonment എന്ന ഭാഗം ഒഴിവാക്കിയതിൽ അപാകത ഇല്ല