യുഡിഎഫിന്റെ ഇരട്ടത്താപ്പ്
· പൊതുമേഖലയില്‍ മാത്രമായി പടുത്തുയര്‍ത്തണമെന്ന് ഞങ്ങള്‍ അന്നു പറഞ്ഞു. അന്ന് അത് എതിര്‍ത്തവര്‍ ഇന്ന് സ്വകാര്യ കോര്‍പ്പറേറ്റിനുവേണ്ടി എല്‍ഡിഎഫ് നിലകൊള്ളുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്.
· യുഡിഎഫിന്റെ ആവശ്യം തുറമുഖവികസനം എന്നെന്നേക്കുമായി സ്തംഭിപ്പിക്കല്‍. എല്‍ഡിഎഫിനു കീഴില്‍ വികസനം നടക്കില്ലെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തല്‍.
· നുണപ്രചരണം അഴിച്ചുവിട്ട് ഓരോ വികസന പദ്ധതിയെയും തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം. (ഗെയില്‍, സില്‍വര്‍ലൈന്‍)
· സമുദായ ചേരിതിരിവുണ്ടാക്കി പദ്ധതി പൊളിക്കല്‍ തന്ത്രം ഉള്‍പ്പെടെ പയറ്റുന്നു.
· പദ്ധതിക്ക് തുരങ്കംവയ്ക്കാനുള്ള രാഷ്ട്രീയ ഇടപെടലിന് ചുക്കാന്‍ പിടിച്ചത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം കയ്യാളിയ സമയങ്ങളില്‍. പ്രതിപക്ഷം കൊണ്ടുവന്ന പദ്ധതിയെ തകര്‍ക്കാന്‍ അവര്‍ തന്നെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പല്ലേ?
· 2015 നവംബര്‍ 1 ന് പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ എല്‍ ഡി എഫ് വന്നാല്‍ കരാര്‍ റദ്ദാക്കുമോ എന്നായിരുന്നു യുഡിഎഫ് ചോദ്യം. പദ്ധതിക്കെതിരല്ല, കരാറിലെ ചില വ്യവസ്ഥകളോടാണ് എതിര്‍പ്പ് എന്നാണ് അന്ന് പറഞ്ഞത്. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പിന്നീട് നിയമസഭയിലും വ്യക്തമാക്കി.
· ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച 450 കോടി രൂപയുടെ പുനരധിവാസ പാക്കേജ് എവിടെ? അത് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചതല്ലാതെ തുറമുഖ കരാറില്‍ ഉള്‍പ്പെടുത്തിയില്ല.
· ഒരാളെയും വഴിയാധാരമാക്കാതെ എല്ലാവരുടെയും താത്പര്യങ്ങള്‍ നിര്‍വ്വഹിച്ച് പദ്ധതി നടപ്പാക്കാനാണ് ശ്രമം.
· തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കല്‍ എന്ന ആവശ്യം ഒഴികെ എല്ലാം അംഗീകരിച്ചു.
· വര്‍ഗ്ഗീയ ചേരിതിരിവും മതവിരോധവും പടര്‍ത്തി (മന്ത്രിയെ അധിക്ഷേപിച്ചത്)
· സമരത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ചു. വെടിവെയ്പ്പ് ഉണ്ടാകുന്ന തരത്തില്‍ പ്രകോപനം സൃഷ്ടിച്ചു. വെടിവെയ്പ്പില്‍ ആളുകള്‍ മരിച്ചുകിട്ടാന്‍ കാത്തിരിക്കുന്ന സ്ഥിതിയുണ്ടായി. പോലീസ് സംയമനം പാലിച്ചതിനാല്‍ ഇവരുടെ ഉദ്ദേശങ്ങള്‍ നടക്കാതെയായി.
· ലത്തീന്‍ കത്താലിക്കാ സഭയല്ല, അതില്‍പ്പെട്ട ചിലര്‍ മാത്രമാണ് സമരത്തില്‍. സഭയിലുള്ളവരില്‍ തുറമുഖം വരണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
· ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളും സംസ്ഥാനത്തെ മുഴുവന്‍ തീരപ്രദേശത്തിനും ബാധകമായത്.
· സമഗ്രവും ശാസ്ത്രീയവുമായ പരിസ്ഥിതി ആഘാതപഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ യു പി എ സര്‍ക്കാര്‍ ഈ പദ്ധതിക്ക് അനുമതി നല്‍കിയത്.
ഡോ. തോമസ് ജെ നെറ്റോ പ്രതിയായത്
കേസ് എടുത്തത് അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍. തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍. ഹര്‍ത്താലില്‍ ആക്രമണം ഉണ്ടായാല്‍ ആഹ്വാനം ചെയ്യുന്നവരെ പ്രതിയാക്കാറുണ്ട്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകം.
തുറമുഖ അനുകൂല സമരക്കാരുടെ പന്തല്‍ പൊളിച്ച് രണ്ടുപേരുടെ തല തകര്‍ത്ത സംഭവത്തിലാണ് യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ കേസ്സെടുത്തത്. ബിഷപ്പിനെതിരെ വധശ്രമ കേസില്ല.