കടുകുമണ്ണ നുണ ഏകദേശം പൊളിഞ്ഞതിൽ പ്രകോപിതരായ മാധ്യമങ്ങൾ

കടുകുമണ്ണ നുണ ഏകദേശം പൊളിഞ്ഞതിൽ പ്രകോപിതരായ മാധ്യമങ്ങൾ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കയാണ് … മന്ത്രി കെ രാധാകൃഷ്ണനെ എങ്ങനെയും അപമാനിക്കാനാണ് പരിപാടി …

ഏഷ്യാനെറ്റ് ന്യൂസിലെ ഒരു വാർത്ത എനിക്കൊരു സുഹുർത്ത് അയച്ചു തന്നു…

അവതാരകയും പ്രിയ ഇളവള്ളി മഠവും ശബ്ദം നൽകുന്ന മറ്റൊരു സ്ത്രീയുമാണ് റിപ്പോർട്ടു ചെയ്യുന്നത്… പ്രിയ കടുകുമണ്ണയിൽ എത്തി ആദിവാസി സ്ത്രീകളുമായി സംസാരിക്കുകയാണ്… പോയ സ്ഥിതിക്ക് കഴിഞ്ഞ ദിവസം പാതിരാത്രി അവിടയെത്തി വേണ്ടത് ചെയ്ത ഒരു ആരോഗ്യ പ്രവർത്തക പ്രിയയെ കുറിച്ചും ഇളവള്ളി മഠത്തിലെ പ്രിയക്ക് വേണേൽ ഒരു വാർത്ത ചെയ്യാം…

ആദ്യം തന്നെ, കഴിഞ്ഞ ദിവസം സംഭവിച്ച സംഭവങ്ങൾ തന്നെയാണ് ഭൂരിപക്ഷം ഗർഭിണികളും നേരിടുന്നു എന്നങ്ങ് പറഞ്ഞ് വയ്ക്കുകയാണ്… ഏത് " ഭൂരിപക്ഷം "ഒരൊറ്റ താങ്ങാണ്…

പ്രസവം കഴിഞ്ഞ് രണ്ടാം ദിവസമാണ് ബിന്ദു എന്ന യുവതിക്ക് രക്തസ്രാവമുണ്ടവുകയും തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകുകയും ചെയ്തതെന്നാണ് പ്രിയ പറയുന്നത്… അപ്പോൾ നമ്മൾ വിചാരിക്കും രണ്ടാം ദിവസമാണങ്കിൽ പ്രസവം നടന്നത് വീട്ടിലായിരിക്കുമല്ലോ എന്ന് എന്നാൽ ബിന്ദുവിന്റ ബൈറ്റിൽ പറയുന്നത് പ്രസവം കഴിഞ്ഞ് ഒരാഴ്ച ആശുപത്രിക്കാല വതി കഴിഞ്ഞ് വീട്ടിൽ വന്ന് രണ്ടാം ദിവസമാണ് സംഭവമെന്ന് (പ്രിയ നിഷ്ക്കളങ്കമായി പറഞ്ഞതാണ് തെറ്റിദ്ധരിക്കരുതേ)

പിന്നെ ആനവായി ഫോറസ്റ്റേഷൻ വരെ നടന്നാണ് പോകുന്നത് (ആനവായി ഫോറസ്ടേഷൻ വരെ നല്ല റോഡ് വന്നിട്ട് കുറച്ചു കാലമേ ആയുള്ളൂ എന്നതും ഇവർ നൂറ്റാണ്ടുകളായി മറ്റിടപെടലുകൾ അധികമില്ലാതെ അവിടെ അതിജീവിച്ചവരാണന്നും ഈ കരച്ചിലിനിടയിൽ ആരും മറക്കരുത് )

അതുതന്നെ പൂർണമായി ശരിയല്ല എന്ന് അവിടെ പോയിട്ടുള്ള ആരോഗ്യ പ്രവർത്തകർ അടക്കം പറയുന്നുണ്ട് . മഴയില്ലാത്തപ്പോൾ ഏകദേശം 500 മീറ്റർ അടുത്ത് വരെ ബോലീറോ പോലുള്ള വാഹനകൾ പോകുന്നുണ്ടന്ന് പറയുന്നുണ്ട്…അതാണ് മന്ത്രിയും പറഞ്ഞത് -

മഴയില്ലങ്കിലും രാത്രി ആനക്കാട്ടിൽ സാഹസത്തിന് ആരും തയ്യാറാക്കുകയുമില്ല … അതു രണ്ടുമാണ് പ്രധാന പ്രശ്നം …

അതിന്റ വികസനത്തിന്റ നിലവിലുള്ള തടസ്സങ്ങൾ വാർത്തയാക്കണ്ടേ ?? ജനമറിയണ്ടേ ??

അത് പറഞ്ഞാൽ മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഇങ്ങനെ പഴിക്കാൻ ആവുമോ ??

നമ്മള് വാർത്തകൾ കേൾക്കാൻ കാശും സമയവും കളഞ്ഞിരിക്കുന്നവർ ഒരു മിനിമം സത്യസന്ധത അർഹിക്കുന്നില്ലേ…?

അക്കാര്യത്താൽ കുറച്ചു കൂടി എത്തിക്ക്സ് വനിതാ മാധ്യമ പ്രവർത്തകർക്കെങ്കിലും കാണിച്ചു കൂടെ …

നിങ്ങള് പോയ വഴികളിലൂടെ തന്നെയാണ് ആരോഗ്യ പ്രവർത്തകരും മറ്റുള്ളവരും അവിടെ സ്ഥിരം പോകുന്നത് - പിന്നെ നിങ്ങടെ സഹതാപങ്ങൾക്കപ്പുറത്ത് നിലവിലെ ജീവിത സാഹചര്യങ്ങളിൽ ഏകദേശം പൂർണമായി തൃപ്തരായി തന്നെയാണ് അവരവിടെ കഴിയുന്നത്…എല്ലാക്കാര്യത്തിലും ഗവൺമെന്റ് കൾ അവർക്ക് പിന്തുണയുമായുണ്ട്…അത്യാവശ്യം ആത്മാഭിമാനം ഉള്ള ജനതയാണ്… നൂറ്റാണ്ടുകൾ ആ കാട്ടിൽ അതിജീവിച്ചവരാണ്… ഓരോ വർഷവും മികച്ച സൗകര്യങ്ങളിലേക്കു അവർ മാറി കൊണ്ടിരിക്കുകയാണ്…

എമർജൻസി സാഹചര്യങ്ങളിൽ ഒരു വണ്ടി വിളിച്ചാൽ ചെല്ലാൻ വാഹനങ്ങളുള്ളവരാണ് അവിടുത്തെ ആദിവാസി വിഭാഗക്കാർ / മറ്റാരും ചെയ്യാതെയുമിരിക്കില്ല… 25 കിലോമീറ്റർ അപ്പുറത്തു നിന്ന് വണ്ടി വിളിച്ച് വരുത്തേണ്ട സാഹചര്യമില്ല … ഇപ്പറയുന്ന പ്രധാന ആശുപത്രിക്കിടയിൽ അത്യാവശ്യം ജീവൻ രക്ഷാ ചികിത്സ നൽകാവുന്ന മൂന്ന് ആശുപത്രികൾ വേറേയുമുണ്ട്…

കാശു വാങ്ങി ചെയ്യുന്ന അജണ്ടകൾക്കപ്പുറം മിനിമം സത്യസന്ധത കൂടി ജനമർഹിക്കുന്നുണ്ട് … അധികം വേണ്ട "മിനിമം "

നിങ്ങൾക്കതിന് ബാധ്യതയുണ്ട്…

പിന്നൊരു കാര്യം ചോദിക്കാൻ മറന്നു - കാടിറങ്ങുന്ന മൃഗങ്ങൾ പട്ടണങ്ങളിലേക്ക് എന്ന പരമ്പര എവിടം വരെയായി…