ദിലീപ് "വാർത്തകൾ" മാത്രം

കേരളത്തിന്റെ ചരിത്രത്തിൽ ഒരു കുറ്റാരോപിതനെ വെള്ള പൂശാൻ വേണ്ടി മറ്റൊരു മാധ്യമ സ്ഥാപനവും ഇത്രയധികം പണി എടുത്തിട്ടുണ്ടാവില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് അയാൾക്ക് സ്വയം ഡിഫെൻഡ് ചെയ്യാൻ സെറ്റ് ചെയ്തെടുത്ത അഭിമുഖം മുതൽ പിന്നീടിങ്ങോട്ട് ഓരോ വർഷവും നൂറു കണക്കിന് വാർത്തകൾ ആണ് മനോരമ അയാൾക്ക് വേണ്ടി പടച്ചു വിട്ടിട്ടുള്ളത്. ഈ സ്ക്രീന്ഷോട്ടുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ദിലീപ് “വാർത്തകൾ” മാത്രം. ദിലീപിനെ സ്നേഹ സമ്പന്നൻ ആയ ഒരു ഉത്തമ കുടുംബനാഥൻ ആയി ചിത്രീകരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ റിപ്പോര്ടുകൾക്കെല്ലാം ഉള്ളത്. അയാൾ അമ്പലത്തിൽ പോയതും കല്യാണത്തിന് പോയതും ഒക്കെ ആയി കുറെ എണ്ണം. എല്ലാത്തിലും അയാളുടെ ചിരിക്കുന്ന കുടുംബസമേത കളർ പടം ഇടാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇടത് നേതാക്കളുടെ ദേഷ്യ ഭാവത്തിലുള്ള പടം തന്നെ വാർത്തകളിൽ കൊടുക്കാൻ മനോരമ കാണിക്കാറുള്ള അതേ സാമൂഹ്യ പ്രതിബദ്ധത…ദിലീപിനെതിരെ ഈ ഇടക്ക് വന്ന വളരെ ഗൗരവമുള്ള ആരോപങ്ങൾക്ക് ശേഷം ഇത്തരം “വാർത്തകളുടെ” എണ്ണം കൂടിയിട്ടുണ്ട്.


All the whitewash work that manorama has done in the past one year for actor Dileep, accused in a case involving the kidnap and sexual assault of an actor.