ഗവർണറുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉന്നയിക്കാവുന്ന മറുചോദ്യങ്ങൾ

സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച ​ഗവർണർ എന്തുകൊണ്ട് വസ്തുത മനസ്സിലാക്കുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മീഡിയ അന്തിചർച്ച നടത്തി ആഘോഷിച്ച ഈ വിഷയം തള്ളിക്കളഞ്ഞല്ലെ ജനങ്ങൾ രണ്ടാം പിണറായി സർക്കാരിന് 99 സീറ്റ് നൽകിയത്. അതിനർത്ഥം ഈ നുണകഥകൾ ജനം വിശ്വസിച്ചില്ല എന്നല്ലെ. എന്നിട്ടും ഇത് ​ഗവർണർ ഇപ്പോൾ ആവർത്തിക്കുന്നത്. ​ഗൂഢലക്ഷ്യത്തോടെയല്ലെ.

കേസ് അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. ആ അന്വേഷണത്തിൽ ​ഗവർണർക്ക് വിശ്വാസമില്ലെ. സ്വർണ്ണം കൊടുത്തു വിട്ടത് ആരെന്നും കൊണ്ടുവന്നത് ആർക്ക് വേണ്ടിയെന്നും ഇനിയും കണ്ടെത്താനായിട്ടുണ്ടോ.? അപ്പോൾ പുകമറയല്ലെ ലക്ഷ്യം.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി മാധ്യമങ്ങൾക്ക് മുമ്പിൽ മറുചോദ്യമില്ലാതെ വിളമ്പുന്ന അസംബന്ധങ്ങൾ വിഴുങ്ങി ഛർദ്ദിക്കുകയാണോ ​ഗവർണറുടെ പണി.

മാധ്യമ പ്രവർത്തകർ സ്വപ്നയുടെ ബുക്ക് വായിക്കണമെന്ന് പറയുന്ന ആരീഫ് മുഹമ്മദ് ഖാൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ വക്താവാണോ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ കോടതി മുമ്പാകെയാണ്, അത് കോടതി തീർപ്പാക്കേണ്ട കാര്യമാണ്. അതിൽ ആരിഫ് മുഹമ്മദ് ഖാൻ വക്കാലത്തെടുക്കേണ്ടതില്ല.

രാജ് ഭവനിലെ ആർഎസ്എസ് നിയമനം

രാജ് ഭവനിൽ ആർ എസ് എസ് നിയമനം ഉണ്ടെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്ന് വെല്ലുവിളിക്കുന്ന ​ഗവർണർ സ്വന്തം സ്റ്റാഫിലുള്ളവരുടെ രാഷ്ട്രീയ ബന്ധം മറച്ച് വെക്കരുത്.

അഡിഷണൽ പിഎ. ഹരി എസ് കർത്ത ആർ എസ് എസ് നോമിനിയല്ലെ.

ബിജെപി സംസ്ഥാന വക്താവ്, ബിജെപി സംസ്ഥാന സമിതി അം​ഗം, കുമ്മനം സെക്രട്ടറിയായിരിക്കുമ്പോൾ ബിജെപി മീഡിയ ചീഫ് എന്നീ നിലകളിൽ പ്രവർത്തിച്ച ആൾ അല്ലെ ഹരി എസ് കർത്ത.

ബിജെപി സംസ്ഥാന സമിതിയിൽ അം​ഗമായിരിക്കുമ്പോഴല്ലേ ഹരി എസ് കർത്തയെ രാജ് ഭവനിൽ അഡിഷണൽ പിഎ ആക്കിയത്.

ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടല്ലെ ആർ എസ് എസ് മേധാവി മോഹൻ ഭാ​ഗവതിനെ കാണാൻ പോയത്.

രാജ്യത്ത് വർ​ഗീയ കലാപം, കൊലപാതകങ്ങൾ എന്നീ കേസുകളിൽ പ്രതിസ്ഥാനത്തുള്ള സംഘടനയല്ലെ ആർഎസ്എസ് ,

എന്തിനേറെ ​ഗാന്ധി വധത്തെ തുടർന്നും പിന്നീടും രണ്ട് തവണ നിരോധിച്ച സംഘടനയല്ലെ ആർഎസ് എസ് .

ആ തീവ്രവാദ സംഘടനയുടെ മേധവിയെ സന്ദർശിച്ച് വെള്ളപൂശിയ ആരിഫ് മു​ഹമ്മദ് ഖാന് ആർ എസ് എസിനോട് വിധേയമുണ്ടെന്നതിന് ഇതിൽ പരം എന്ത് തെളിവ് വേണം.

കോൺ​ഗ്രസ് പ്രതിനിധിയോട് ഉന്നയിക്കാവുന്നത്

​ഗവർ‌ണറെ വാഴ്ത്തുന്ന കെ സുധാകരനും സംഘവും നിങ്ങളുടെ പാർട്ടിയുടെ ദേശീയ നേതാക്കളുടെ നിലപാടുകൾ മനസിലാക്കണം.

എഐസിസിയുടെ പുതിയ പ്രസിഡന്റ് മല്ലികാർജ്ജുന ഖാർ​ഗേ ​ഗവർണറെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോൺ​ഗ്രസിന്റെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നില്ലെ.

മുതിർന്ന നേതാവ് പി ചിദംബരം കേരള ​ഗവർണർ സ്വീകരിക്കുന്ന നിലപാടിനെ പരസ്യമായി വിമർശിച്ചില്ലെ.

എ കെ ആന്റണിയും കെ സി വേണു​ഗോപാലും ​ഗവർണറുടെ നയങ്ങൾക്കെതിരെ പ്രതികരിച്ചത് വി ഡി സതീശനും കെ സുധാകരനും അറിഞ്ഞില്ല എന്നുണ്ടോ.

അതോ കേരളത്തിൽ ഒരു നിലപാടും ദേശീയ തലത്തിൽ മറ്റൊരു നിലപാടുമാണോ കോൺ​ഗ്രസിന്.