വിവിധ സർവ്വകലാശാലകളിൽ വൈസ് ചാൻസലർ, അക്കാദമിക് യോഗ്യതകൾ

സിപിഐഎം നേതാക്കളെയാണ് കേരളത്തിൽ വൈസ് ചാൻസലർമാരായി നിയമിച്ചിട്ടുള്ളതെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ ആരോപണം. എന്നാൽ അക്കാദമിക രംഗത്ത് ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചവരെയാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിവിധ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരായി നിയമിച്ചിട്ടുള്ളത്. ഗവർണറുടെ ആരോപണം ദുരുപദിഷ്ടവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. കേരളത്തിലെ വൈസ് ചാൻസലർമാരുടെ അക്കാദമിക് യോഗ്യതകൾ പരിശോധിച്ചാൽ അത് വ്യക്തമാവുന്നതാണ്.

1.ഡോ. സാബു തോമസ് (മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റി)

പോളിമർ സയൻസിലും നാനോ മെഡിസിനിലും നടത്തിയ ഗവേഷണങ്ങളുടെ പേരിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മഹാത്മാ ഗാന്ധി യൂനിവേഴ്‌സിസിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്. മുപ്പതോളം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ, സ്ലാെവേനിയയിലെ ജോസഫ് സ്റ്റെവാൻസ് യൂനിവേഴ്സിസിറ്റിയിലെ വിശിഷ്ട പ്രൊഫസർ പദവി, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസിലെ അക്കാദമീഷ്യൻ ഓഫ് ദ ഇയർ, ഇന്ത്യയിലെ മോസ്റ്റ് പ്രൊഡക്‌ടീവ് റിസേർച്ചേഴ്‌സിൽ അഞ്ചാമൻ, സൗത്ത് ബ്രിട്ടണി യൂനിവേഴ്സിസിറ്റിയുടെ D.Sc ബഹുമതി, 2017 ൽ വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള ദേശീയ വിദ്യാഭ്യാസ നേതൃത്വ അവാർഡ്, സീനിയർ ഫുൾ ബ്രെെറ്റ് ഫെലോഷിപ്പ്, സമീപകാലത്തായി സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധപ്പെടുത്തിയ ആഗോളഗവേഷകരിൽ ഏറ്റവും മിടുക്കരായ 2 ശതമാനത്തിന്റെ പട്ടികയിൽ ഇടം, 1200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ (എല്ലാം പീർ റിവ്യൂഡ് ),16 പേറ്റന്റുകളുടെ ഉടമസ്ഥത, 72000 സൈറ്റേഷനുകൾ , 115 പി എച്ച് ഡി മേൽനോട്ടം. ഡോ. സാബു തോമസിന്റെ അക്കാദമിക മികവിന്റെ പട്ടിക ഇനിയും നീളും.

2.ഡോ.കെ.എൻ മധുസൂദനൻ (കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കുസാറ്റ്)

ഇറ്റലിയിലെ റോമാ യൂനിവേഴ്‌സിസിറ്റിയിൽ തിയററ്റിക്കൽ ഫിസിക്‌സിൽ ഗവേഷണം, ബെൽജിയത്തിലെ കാത്തോലിക് യൂനിവേഴ്‌സിസിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണ ഫെലോഷിപ്പ്. ഡ്രെസ് ഡണിലെ റോസൻഡോർഫ് റിസർച്ച് സെന്ററിൽ വിസിറ്റിങ്ങ് സയന്റിസ്റ്റായി പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ റിസർച്ച് അസോസിയേറ്റുമായിരുന്നു. 12 അന്താ രാഷ്‌ട്ര കോൺഫറൻസുകളിലും 64 അഖിലേന്ത്യാ കോൺഫറൻസുകളിലും പ്രതിനിധിയായിരുന്ന ഇദ്ദേഹത്തിന് 90 പ്രസിദ്ധീകരണങ്ങൾ തന്റേതായുണ്ട്.
ഇന്ത്യൻ ഫിസിക്‌സ് അസോസിയേഷൻ ആജീവനാന്ത അംഗത്വത്തിനുപുറമെ, റീഡറായും പ്രൊഫസറായും വകുപ്പ് തലവനായും ഡീനായും സിണ്ടിക്കേറ്റംഗമായും രജിസ്റ്റാറായും ഉള്ള പ്രവർത്തന പരിചയവും ഇദ്ദേഹത്തിനുണ്ട്.

3.ഡോ. വി പി മഹാദേവൻ പിള്ള (കേരള സർവ്വകലാശാല)

ജർമ്മനിയിലെ കാൾ സൃഹ് യൂനിവേഴ്‌സിസിറ്റി ഓഫ് അപ്ലൈഡ്‌ സയൻസസിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. കുസാറ്റിലും പെരിയാർ യൂനിവേഴ്സിസിറ്റി, അളഗപ്പ സർവ്വകലാശാല, റായ്‌പൂപൂരിലെ പണ്ഡിറ്റ് രവിശങ്കർ ശുക്ലാ യൂനിവേഴ്‌സിസിറ്റി എന്നിവിടങ്ങളിലും ബോഡ് ഓഫ് സ്റ്റഡീസ് അംഗം, മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആജീവനാന്ത അംഗം, യുജിസി പ്രോഗ്രാമുകളിൽ പലതിലും റിസോഴ്‌സ് പേഴ്‌സൺ. വൈസ് ചാൻസലർ പദവിക്ക് മുമ്പ് കേരള സർവ്വകലാശാലയിൽ ഓപ്റ്റോ എലക്ട്രോണിക്‌സ്‌ വിഭാഗം തലവൻ.

4.ഡോ. കെ റിജി ജോൺ (കേരളാ യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്)

കോമൺവെൽത്ത് സ്കോളർഷിപ്പോടെ ഫിഷ് വൈറോളജിയിൽ യു. കെയിലെ സ്റ്റിർലിങ്ങ് യൂനിവേഴ്‌സിസിറ്റിയിൽ നിന്ന് പിഎച്ച്‌ഡി ബിരുദമെടുത്ത ശേഷം യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്റിൽ റിവേഴ്‌സ് ജെനറ്റിക്‌സിൽ പോസ്റ്റ് ഡോക്ടറൽ പഠനം. തമിൾ നാട് വെറ്റിനറി യൂനിവേഴ്‌സിറ്റിയിലും ജയലളിത ഫിഷറീസ് യൂനിവേഴ്സിറ്റിയിലും അധ്യാപന ഗവേഷണ പ്രവർത്തനങ്ങളിൽ, അന്താരാഷ്ട്ര - ദേശീയ പ്രൊജക്‌റ്റു കൾക്ക് നേതൃത്വം നൽകി. വിവിധ സർക്കാർ കർമ്മ സമിതികളിൽ അംഗത്വം, ഏഷ്യൻ ഫിഷറീസ് സൊസൈറ്റി മത്സ്യാരോഗ്യ വിഭാഗത്തിന്റെ നിർവ്വാഹക സമിതി നിരീക്ഷകൻ, 40 ലേറെ ഗവേഷണ പ്രബന്ധങ്ങൾ, 60 ദേശീയ അന്തർ ദേശീയ കോൺഫറൻസുകളിൽ പങ്കാളി. നല്ല അദ്ധ്യാപകനും നല്ല പ്രബന്ധകാരനും നല്ല ഗവേഷകനും ഉള്ള പുരസ്കാകാരങ്ങൾ.

5.ഡോ. എം കെ ജയരാജ് (കാലിക്കറ്റ് സർവ്വകലാശാല)

ടോക്യോ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോള
ജിയിലെ വിസിറ്റിങ് പ്രൊഫസറായ ഇദ്ദേഹം നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്. പ്ലാസ്‌മാ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷനൽ ലേസർ അസോസിയേഷൻ, മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ആജീവനാംഗത്വമുള്ള ഇദ്ദേഹം അമേരിക്കയിലെ ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഒപ് റ്റിക്സ് ആന്റ് ഫോട്ടോണിക്‌സിൽ സീനിയർ മെംബറാണ്. എലക്ട്രോ കെമിക്കൽ സൊസൈറ്റി, യുഎസ്എ യിൽ അംഗത്വമുള്ള അദ്ദേഹത്തിന് പീർ റിയൂഡ് ജേണലുകളിൽ 206 പഠനപ്രബന്ധങ്ങളാണുള്ളത്. ഇതിനു പുറമെയാണ് വിവിധ പഠന ബോഡുകളിലും സർവ്വകലാശാലാ സെനറ്റിലും സിണ്ടിക്കേറ്റിലുമുള്ള പ്രവർത്തന പരിചയം.

6.ഡോ. എം വി നാരായണൻ (ശ്രീ ശങ്കരാചാര്യ യൂനിവേഴ്‌സിറ്റി ഓഫ് സാൻസ്‌ക്രിറ്റ്)

യു കെയിലെ എക്സെറ്റർ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്‌ഡി യെടുത്ത 2010 മുതൽ കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡിയിൽ ഫെലോ ആയിരുന്നു. ഷാർജാ യൂനിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായും മിയസാക്കി ഇന്റർനാഷനൽ കോളേജിൽ പ്രാെഫസർ ആയും പ്രവർത്തിച്ചു. ദുബായ് കൾച്ചറൽ സെന്ററിൽ ഇംഗ്ലീഷ് ഡിവിഷനിൽ അസിസ്റ്റന്റ് ഡയരക്‌ടർ, കാലിക്കറ്റ് സർവ്വകലാശാലാ എജുക്കേഷനൽ മൾട്ടിമീഡിയാ റിസർച്ച് സെന്റർ ഡയരക്‌ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. പത്രപ്രവർത്തന പരിചയത്തിനു പുറമെ വിവിധ ഇന്ത്യൻ വിദേശ മാധ്യമങ്ങളുടെ പത്രാധിപ പദവിയിൽ ഇദ്ദേഹം പ്രവർത്തിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് സിഡ്നിയിലെ പെർഫോമൻസ് സ്റ്റഡീസിന്റെ മുഖപത്രമായ About Performance ന്റെ ഇന്റർനാഷനൽ അഡ്വൈസറി എഡിറ്ററായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി, കുറ്റിപ്പുഴ എൻഡോവ്മെന്റ് അവാർഡ് ജേതാവാണ്. കൂടിയാട്ടത്തെക്കുറിച്ചും കഥകളിയെക്കുറിച്ചും ഗഹനങ്ങളായ പഠനങ്ങൾ നടത്തി. കൂടിയാട്ടത്തെക്കുറിച്ചുള്ള യുനസ്കോ ഡോക്യുമെന്റേഷന്റെ സ്‌ക്രിപ്റ്റ് രചയിതാവ് കൂടിയാണ്. ഇന്ത്യയിലും സ്വീഡനിലും ഡെൻമാർക്കിലും അവതരിപ്പിച്ച മായാ താങ്ങ് ബർഗിന്റെ കൃഷ്ണാ നാടകത്തിന്റെ സ്‌ക്രിപ്റ്റ് രചയിതാവ്. 10 പി എച്ച് ഡി പ്രബന്ധങ്ങൾക്ക് മേൽനോട്ടം വഹിച്ച ഇദ്ദേഹം അരഡസൻ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ കേരളാ യൂനിവേഴ്‌സിറ്റിയിലെ റാങ്ക് ജേതാവ് കൂടിയായിരുന്നു ഇദ്ദേഹം.

7.ഡോ. വി അനിൽകുമാർ (മലയാളം സർവ്വകലാശാല)

കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശകസമിതി അംഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക് ഫോറം സെക്രട്ടറി, വള്ളത്തോൾ വിദ്യാപീഠം ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. ഡോ. വി അനിൽ കുമാർ (അനിൽ വള്ളത്തോൾ) ആണ് മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോഡ് ഓഫ് സ്റ്റഡീസ് അംഗം, വിവിധ സർവ്വകലാശാല കളുടെ റിസർച്ച് ഗൈഡ്, കാസർഗോട്ടെ കേന്ദ്ര സർവ്വ കലാശാലയിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി കൺവീനർ. 10 പി എച്ച് ഡി ഗവേഷണ മേൽനോട്ടം. 1987 മുതൽ അദ്ധ്യാപന രംഗത്ത്. 19 പുസ്തകങ്ങൾ. 70 ലേറെ ഗവേഷണ പ്രബന്ധങ്ങൾ

8.ഡോ. ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ സർവ്വകലാശാല)

സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി എ (ഓണേഴ്സ് ) ബിരുദം, ജെ എൻ യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും എംഫിലും പിഎച്ച്ഡിയും. ലണ്ടൻ സ്‌കൂ‌ൾ ഓഫ് എകണോമിക്‌സിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഗവേഷണം. സെന്റ് സ്റ്റീഫൻസ്, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളിൽ അദ്ധ്യാപകൻ, ഐസി എച്ച് ആർ മെമ്പർ സെക്രട്ടറി . 21 ഗവേഷണ പ്രബന്ധങ്ങൾ, ഡസൻ കണക്കിന് പ്രഭാഷണങ്ങൾ, ലണ്ടൻ സ്‌കൂ‌ൾ ഓഫ് ഇക്കണോമിക്‌സിൽ അക്കാദമിക് വിസിറ്റർ. 2009-10 കാലത്തെ ഏറ്റവും മികച്ച ഇന്ത്യാ ചരിത്ര രചനക്കുള്ള ചരിത്ര കോൺഗ്രസ് അവാർഡ് ജേതാവ്.

9.ഡോ. എം എസ് രാജശ്രീ (എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല)

മദിരാശി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക്കും പി.എച്ച് ഡിയും നേടിയ ഡോ രാജശ്രീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ പ്രിൻസിപ്പാളായിരുന്നു. 17 അന്താരാഷ്ട്ര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ, 24 വർഷത്തെ അദ്ധ്യാപന പരിചയം, കേരള സർവ്വകലശാലയിൽ ഡീൻ, വിവിധ സർവകലാശാലകളിൽ ബോഡ് ഓഫ് സ്റ്റഡീസ് അംഗം, എഐസിടിഇ യുടെ അക്രഡിറ്റേഷനുള്ള ദേശീയ ബോഡിൽ വിദഗ്ധാംഗത്വവും അപ്പലറ്റ് കമ്മിറ്റി ചെയർമാൻ പദവിയും, ഐഐഐടിഎംകെ ഡയരക്ടർ, സംസ്ഥാന സർക്കാർ വകുപ്പുകളിൽ പലതിന്റെയും ടെക്നിക്കൽ കമ്മറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇ ഗവർണൻസ് അവാർഡ് ജേതാവ് കൂടിയാണ്.

10.ഡോ. സജി ഗോപിനാഥ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്)

കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സിഈഒ ആയി മൂന്നുവർഷക്കാലം പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയുടെ ഡയറക്ടറായും പ്രവർത്തിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കാലിക്കറ്റിൽ 17 വർഷക്കാലം ഡീൻ(അക്കാദമിക്സ്), ഡീൻ (ഡെവലപ്മെന്റ്), പ്രൊഫസർ (ഓപ്പറേഷൻ മാനേജ്‌മെന്റ്) എന്നീ പദവികളിൽ സ്തുത്യർഹമായ സേവനം നടത്തി. യൂറോപ്പിലെയും ആസ്ത്രേലിയയിലെയും സർവ്വകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റി ആയ ഇദ്ദേഹം
കേരള യൂണിവേഴ്സിറ്റിയുടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ (1988 ബാച്ച്) ഗോൾഡ് മെഡലിസ്റ്റായിരുന്നു. ബിരുദാനന്തരബിരുദവും മാനേജ്‌മെന്റ് സ്റ്റഡീസിൽ പിഎച്ഡിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും കരസ്‌ഥമാക്കി. ബ്രിട്ടീഷ് കൌൺസിൽ നോളജ് ഇക്കോണമി ഫെല്ലോഷിപ്, TiE ഇക്കോസിസ്റ്റം എനേബ്ളർ അവാർഡ്, ഐഎസ്ടിഡി ട്രാൻസ്‌ഫോർമേഷൻ ഗുരു അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.